"കശേരുകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117.214.22.75 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1344539 നീക്കം ചെയ്യുന്നു
വരി 16:
}}
'''[[നട്ടെല്ല്|നട്ടെല്ലുള്ള]] ജീവികളുടെ''' എല്ലുകളുടെ ഘടനയിൽ നിന്ന് അവ, വളരെക്കാലം മുൻപു ജീവിച്ചിരുന്ന പൊതു പൂർവികനിൽ നിന്നും ഉടലെടുത്തതാണ്‌ എന്നു കണക്കാക്കുന്നു. ഏകദേശം 50,000-ത്തോളം സ്പീഷിസുകൾ ഈ വിഭാഗത്തിൽപ്പെടുന്നു. ചെറുതും വലുതുമായ ഇവയുടെ ശരീരത്തിന്റെ നിർമ്മാണസാമഗ്രികളും ശരീരനിർമ്മിതിയുടെ ഘടനയും ഒരുപോലെയാണ്‌<ref name=geo/>.
<ref>dfd</ref>== പരിണാമം ==
[[കേംബ്രിയൻ]] യുഗം അഥവാ ഏകദേശം 50 കോടി വർഷങ്ങൾക്കു മുൻപ് ഇന്നത്തെ ജീവജാലങ്ങളുടെയെല്ലാം പൂർ‌വികരായ നിരവധി പുതിയ വിവിധങ്ങളായ ജീവികൾ ഭൂമുഖത്ത് ഉടലെടുത്തിരുന്നു. എങ്കിലും ഇവയുടെയൊന്നും അസ്ഥികൂടാവശിഷ്ടങ്ങളുടെ തെളിവുകൾ കുറേക്കാലം മുൻപു വരെ ലഭിച്ചിരുന്നില്ല. അതിനാൽ നട്ടെല്ലുള്ള ജീവികൾ പരിണാമത്തിന്റെ വൈകിയ വേളയിൽ ഉടലെടുത്തവയാണെന്നായിരുന്നു വളരെക്കാലമായുള്ള വിശ്വാസം.
 
1999-ൽ ചൈനീസ് [[പാലിയന്തോളജി]] വിദഗ്ദ്ധർ, [[ചൈന|ചൈനയിലെ]] [[യുന്നാൻ]] പ്രവിശ്യയിലെ [[ചെങ്ജിയാങ്|ചെങ്ജിയാങ്ങിലെ]] ഏകദേശം 53 കോടി വർഷം പഴക്കമേറിയ [[ഫോസിൽ]] നിക്ഷേപത്തിൽ നിന്ന് 2.5 സെന്റീമീറ്റർ നീളമുള്ള മീൻ പോലുള്ള ഒരു ജീവിയുടെ അവശിഷ്ടം കണ്ടെത്തി. [[w:Haikouichthys|Haikouichthys]] എന്നാണ്‌ ഈ ഫോസിലിനിട്ടിരിക്കുന്ന പേര്‌. തലയും വാലും കൂടാതെ വശങ്ങളിലേക്ക് താങ്ങുകളോടു കൂടിയ [[dorsal spne]]-ഉം ഇവയിൽ വ്യക്തമായിരുന്നു. ശാസ്ത്രജ്ഞർ ഈ ജീവിയുടെ മാതൃക പുനർനിർമ്മിച്ചു. പാതി പുഴുവിനെപ്പോലെയും പാതി കഠാരപോലെയുമുള്ള മൽസ്യസദൃശ്യമായ ഈ ജീവിയാണ്‌ മനുഷ്യനടക്കമുള്ള എല്ലാ നട്ടെല്ലുള്ള ജീവികളുടേയും പൂർവികരിൽ ഏറ്റവും പുരാതനാംഗമായി കണക്കാക്കുന്നത്<ref name=geo>GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: THE BONE COLLECTOR, Page no. 136</ref>.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/കശേരുകി" എന്ന താളിൽനിന്ന് ശേഖരിച്ചത്