"വി.വി.കെ. വാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
 
മലയാളസാഹിത്യത്തിലും കേരളചരിത്രത്തിലും വാലത്ത് അടയാളപ്പെടുത്തിപ്പോയതു് സ്ഥലനാമങ്ങളേയും പ്രാദേശികചരിത്രങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശേഷപ്പെട്ട സംഭാവനകളാണു്. പൊതുവേ അവ്യക്തവും അനാഥവുമായ കേരളചരിത്രത്തിന്റെ ഭൂതകാലം, അനേകം ആധികാരികഗ്രന്ഥങ്ങളും അവലംബരേഖകളും പരിശോധിച്ചുകൊണ്ടു് ശ്രമകരമായി ചികഞ്ഞെടുത്തും പേർത്തുപേർത്തുമാണു് അദ്ദേഹം നമ്മുടെ സ്ഥലനാമങ്ങളേയും ആ സ്ഥലങ്ങൾ കൂടി ഉൾപ്പെട്ട ഐതിഹ്യങ്ങളേയും ചരിത്രസംഭവങ്ങളേയും കുറിച്ച് പഠിച്ചെഴുതിയതു്. പിൽക്കാലത്തു് കേരളചരിത്രത്തിൽ ഗവേഷണം നടത്തുന്ന ഏതൊരു വിദ്യാർത്ഥിക്കും മുതൽക്കൂട്ടാവുന്ന കൃതികളാണു് അദ്ദേഹത്തിന്റേതു്.
 
വി.വി.കെ. വാലത്തിനു് സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, പണ്ഡിറ്റ് കെ.പി. കറുപ്പൻ ജന്മശതാബ്ദി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. സ്ഥലനാമസംഘം (Place Name Society) എന്ന സംഘടനയുടെ ഫെല്ലോഷിപ്പ് ആണു് അദ്ദേഹത്തിനു ലഭിച്ച മറ്റൊരു പ്രധാന ബഹുമതി.
 
==അവലംബം==
"https://ml.wikipedia.org/wiki/വി.വി.കെ._വാലത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്