"മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: zh-classical:雨
No edit summary
വരി 11:
 
==കേരളത്തിലെ മഴയുടെ വിതരണം==
കേരളത്തിൽ മഴ ലഭിക്കുന്നത് പ്രധാനമായി രണ്ടു കാലങ്ങളിലാണ്. ജൂൺ 1 അടുപ്പിച്ച് ആരംഭിക്കുന്ന മഴക്കാലത്തെ ശാസ്ത്രീയമായി തെക്കുപടിഞ്ഞാറൻ [[മൺസൂൺ]] എന്നും മലയാളത്തിൽ [[തെക്കുപടിഞ്ഞാറൻ_കാലവർഷം|കാലവർഷമെന്നും]] ഇടവപ്പാതി എന്നും മറ്റും വിളിക്കുന്നു. ഈ മഴക്കാലം ഏതാണ്ട് സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കുന്നു. തെക്ക് ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലൂടെ വീശി മധ്യരേഖ കടന്നു തിരിഞ്ഞ് ആഫ്രിക്കൻ തീരത്തുനിന്ന് അറബിക്കടൽ കടന്നു വരുന്ന കാറ്റിൽ ധാരാളം നീരാവി ഉണ്ടായിരിക്കുന്നതുകൊണ്ട് അത് കരയിലെത്തുമ്പോൾ കരപ്രദേശത്തുള്ള നീരാവിയുമായി ചേർന്ന് ധാരാളം മഴ തരുന്നു. കിഴക്കുവശത്ത് പർവ്വതങ്ങളുള്ളതുകൊണ്ട് കേരളത്തിൽ ഈ മേഘങ്ങൾ മുഴുവനും പെയ്ത് തീർക്കുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലത്തെ ശാസ്ത്രീയമായി വടക്കുകിഴക്കൻ [[മൺസൂൺ]] എന്നും മലയാളത്തിൽ നമ്മൾ [[തുലാവർഷം]] എന്നും വിളിക്കുന്നു. മൺസൂണിന്റെ മടക്കയാത്ര എന്നും ഇതിനെ വിളിക്കാറുണ്ട് . ഈ കാലഘട്ടത്തിൽ കേരളത്തിന്റെ തെക്കു ഭാഗങ്ങളിൽ കുറെയൊക്കെ മഴ ലഭിക്കുമെങ്കിലും വടക്കൻ ഭാഗങ്ങളിൽ കാര്യമായി മഴ ലഭിക്കാറില്ല. ഉച്ചതിരിഞ്ഞു് ഉണ്ടാകാറുള്ള ഇടിയോടുകൂടിയ മഴയാണ് ഈ കാലത്തിന്റെ ഒരു പ്രത്യേകത
 
കേരളത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തിരുവനന്തപുരത്താണ് ഇന്ത്യയിൽ ആദ്യമായി [[തെക്കുപടിഞ്ഞാറൻ_കാലവർഷം|കാലവർഷം]] എത്തുന്നതു്. എന്നാൽ കേരളത്തിൽ ഏറ്റവും കുറച്ചു മഴ ലഭിക്കുന്നത് തെക്കൻ ഭാഗങ്ങളിലാണ്. ദീർഘകാലത്തെ ശരാശരി എടുക്കുമ്പോൾ [[തിരുവനന്തപുരം|തിരുവനന്തപുരത്തു്]] ലഭിക്കുന്നത് പ്രതിവർഷം ഏതാണ്ട് 1800 മില്ലിമീറ്ററാണെന്നു കാണാം. എന്നാൽ വടക്കോട്ടു പോകുംതോറും മഴ കൂടുതൽ ലഭിക്കുന്നു. കണ്ണുരിൽ ശരാശരി പ്രതിവർഷം ലഭിക്കുന്നത് 4000 മില്ലിമീറ്ററാണ്.
 
മഴ മുഴുവനായും ഭൗമോപരിതലത്തിൽ എത്താത്ത സാഹചര്യങ്ങളുണ്ട് . ചിലപ്പോൾ താഴേക്ക് പതിക്കുന്ന ജലത്തുള്ളികൾ അന്തരീക്ഷത്തിലെ വരണ്ട വായുവിലൂടെ സഞ്ചരിക്കുമ്പോൾ അവിടെ വച്ചു തന്നെ നീരാവിയായി മാറുന്നു. ഇങ്ങനെ ഒരു തുള്ളിപോലും താഴേയ്ക്കു വീഴാത്ത മഴയെ [[വിർഗ]] എന്നുവിളിക്കുന്നു. ചൂടുള്ള, വരണ്ട, [[മരുഭൂമി|മരുപ്രദേശങ്ങളിലാണ്]] ഈ പ്രതിഭാസം കാണപ്പെടുന്നത്. മരങ്ങൽ മഴ പെയ്യുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. മരങ്ങളും മറ്റ് ഉയരമുള്ള സസ്യങ്ങളും മേഘങ്ങളെ തടഞ്ഞുനിർത്താൻ സഹായിക്കുന്നു. തീരപ്രദേശങ്ങളിൽ സമുദ്രത്തിൽ നിന്നും വീശുന്ന കാറ്റ് കരയിലെ നീരാവിയുമായി ചേർന്ന് മഴ പെയ്യിക്കാറുണ്ട്. എന്നാൽ സമുദ്രതീരത്തിൽ നിന്നും അകലെയുള്ള പ്രദേശങ്ങളിൽ മഴയ്ക്കുള്ള കാരണം ഇതല്ല. ഏഷ്യയിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഹിമാലയത്തിലെ ചിറാപൂഞ്ചിയിലാണ്<ref>ഗിന്നസ് ലോക റിക്കോർഡുകൾ 2005; pg-51 ISBN 0-85112-192-6</ref>
. ശരാശരി 11,430 മി.മീ മഴ രേഖപ്പെടുത്തുന്നു. ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് 1861ൽ 22,987 മി.മീ.
 
"https://ml.wikipedia.org/wiki/മഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്