"ജോയി എബ്രഹാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

118 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|joy abraham}}
[[കേരള കോൺഗ്രസ്]] സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ [[എം.എൽ.എ|എം.എൽ.എയുമാണ്]] '''ജോയി എബ്രഹാം'''. 2012 [[ജൂൺ|ജൂണിൽ]] രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.<ref>http://www.madhyamam.com/news/175069/120625</ref>
==ജീവിതരേഖ==
[[ഭരണങ്ങാനം]] മഴുവണ്ണൂർ ഇട്ടിയവിരയുടെയും ചിന്നമ്മയുടെയും മകനായി 1951 [[മാർച്ച്]] ഏഴിന് ജനിച്ച ജോയി എബ്രഹാം നിയമബിരുദധാരിയാണ്. 1974ൽ അഡ്വ.കെ.ടി. തോമസിന്റെ ജൂനിയറായി [[കോട്ടയം|കോട്ടയത്ത്]] പ്രാക്ടീസ് ആരംഭിച്ചു. വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ [[കേരള കോൺഗ്രസ്]] രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു. യുവസേനാ രൂപവത്കരണത്തിൽ മുഖ്യപങ്ക് വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായും പാർട്ടിയുടെ [[കോട്ടയം]] ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. 1991ൽ പൂഞ്ഞാറിൽ മുൻ മന്ത്രി എൻ.എം. ജോസഫിനെ തോൽപ്പിച്ച് ഒൻപതാം [[കേരള നിയമസഭ|കേരള നിയമസഭയിലെത്തി.]] 1996ൽ അന്ന് ഇടതുമുന്നണിയിലായിരുന്ന പി.സി. ജോർജിനോട് തോറ്റശേഷം പാർലമെന്ററി രംഗത്തുനിന്ന് മാറിനിൽക്കുകയായിരുന്നു. 1997 മുതൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. സഹകരണമേഖലയിലും സജീവമായ ഇദ്ദേഹം നിലവിൽ കേരള സ്റ്റേറ്റ് കോ ഓപറേറ്റിവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ വൈസ് പ്രസിഡന്റാണ്. <br />
ഭാര്യ: വത്സമ്മ.<ref>http://www.madhyamam.com/news/167710/120511</ref>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1340070" എന്ന താളിൽനിന്ന് ശേഖരിച്ചത്