"ഒറിജിൻ ഓഫ് സ്പീഷീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'[[ചിത്രം:Origin of Species title page.jpg|thumb|150px|right|"ഒറിജിൻ ഓഫ് സ്പീഷീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[ചിത്രം:Origin of Species title page.jpg|thumb|150px|right|"ഒറിജിൻ ഓഫ് സ്പീഷീസ്" - 1959-ലെ ആദ്യപതിപ്പിന്റെ പുറംചട്ട]]
ജീവപരിണാമശാസ്ത്രത്തിന്റെ അടിസ്ഥാനപാഠമായി കരുതപ്പെടുന്ന പ്രസിദ്ധരചനയാണ് '''ഒറിജിൻ ഓഫ് സ്പീഷീസ്''' അല്ലെങ്കിൽ "വംശോല്പത്തി". [[ചാൾസ് ഡാർവിൻ]] [[ഇംഗ്ലീഷ്|ഇംഗ്ലീഷ് ഭാഷയിൽ]] രചിച്ച ഈ വിഖ്യാതഗ്രന്ഥം ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് 1859 നവമ്പർ 24-നാണ്. "പ്രകൃതിനിർദ്ധാരണത്തിലൂടെയുള്ള[[പ്രകൃതി ജീവോല്പത്തിനിർദ്ധാരണം|പ്രകൃതിനിർദ്ധാരണം]] വഴിയുള്ള വംശോല്പത്തി, അല്ലെങ്കിൽ ജീവിതസമരത്തിൽ തെരഞ്ഞെടുക്കപ്പെട്ടവയുടെ നിലനിൽപ്പ്" എന്നായിരുന്നു ആദ്യപതിപ്പുകളുടെ മുഴുവൻ പേര്. "വംശോല്പത്തി" എന്ന ചെറിയ പേര് ആദ്യമായി സ്വീകരിച്ചത് ആറാം പതിപ്പിലാണ്. ജീവിസമൂഹങ്ങൾ തലമുറകളിലൂടെ പ്രകൃതിനിർദ്ധാരണ[[പ്രകൃതി പ്രക്രിയനിർദ്ധാരണം|പ്രകൃതിനിർദ്ധാരണപ്രക്രിയ]] മുഖേന പരിണമിക്കുന്നു എന്ന സിദ്ധാന്തം ഈ കൃതി മുന്നോട്ടു വച്ചു. ഒരേ ആരംഭത്തിൽ നിന്ന് ശാഖകളായി പിരിഞ്ഞുള്ള പരിണാമത്തിലൂടെയാണ് പ്രകൃതിയിലെ ജീവവൈവിദ്ധ്യം ഉണ്ടായതെന്നതിന് ഈ കൃതി ഒരുപറ്റം തെളിവുകൾ അവതരിപ്പിച്ചു. ഈ തെളിവുകളിൽ 'ബീഗിൾ' എന്ന ബ്രിട്ടീഷ് പര്യവേഷണക്കപ്പലിൽ 1830-കളിൽ നടത്തിയ യാത്രക്കിടെ [[ചാൾസ് ഡാർവിൻ|ഡാർവിൻ]] സംഭരിച്ചവയും, അന്വേഷണങ്ങളും, കത്തിടപാടുകളും, പരീക്ഷണങ്ങളും വഴി പിൽക്കാലങ്ങളിൽ അദ്ദേഹം നടത്തിയ കണ്ടെത്തലുകളും ഉൾപ്പെട്ടിരുന്നു.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഒറിജിൻ_ഓഫ്_സ്പീഷീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്