"ഇംഗ്ലണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 71:
ശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നാണു പുരാവസ്തു ഗവേഷണങ്ങളിൽ നിന്നു മനസ്സിലാവുന്നത്. ഏറ്റവും അവസാനത്തെ ഹിമയുഗത്തിനു ശേഷം സമുദ്ര നിരപ്പ് ഇന്നു ഉള്ളതിനെക്കാൾ ഗണൃമായി കുറവു ആയിരുന്നു അതിനാൽ [[ഗ്രേറ്റ് ബ്രിട്ടൺ]] , അയർലന്റിനോടൊപ്പം [[യുറേഷ്യ]] ഭൂഖണ്ഡവുമായി ചേർന്ന് കിടക്കുക ആയിരുന്നു. ഹിമയുഗം കഴിഞു സമുദ്ര നിരപ്പു ഉയർന്നു തുടങ്ങി 10000 വർഷം കഴിഞ്ഞപ്പൊൾ അയർലന്റ് ദ്വീപ് ഈ ഭൂഖണ്ഡത്തിൽ നിന്നു വേർപെട്ടു. പിന്നെയും 2000 കൊല്ലം കഴിഞ്ഞപ്പോൾ [[ഗ്രേറ്റ് ബ്രിട്ടൺ]] ദ്വീപും [[യുറേഷ്യ]] ഭൂഖണ്ഡത്തിൽ നിന്നു വേർപെട്ടു. ഈ ഭൂ പ്രദേശം [[യുറേഷ്യ]] ഭൂഖണ്ഡത്തിൽ ചേർന്നു കിടക്കുന്ന കാലത്ത് ഉത്തര ഐബീരിയയിൽ നിന്നു കര മാർഗം വന്ന മനുഷ്യർ ആണു ഇവിടെ ആദ്യമായി സ്ഥിരതാമസം ആക്കിയത്.
 
[[അയോയുഗം|അയോയുഗത്തിന്റെ]] തുടക്കത്തോടെ മധ്യ യൂറോപ്പിൽ നിന്ന് കെൽറ്റു ഗോത്ര വർഗക്കാർ ഇവിടെ വന്നു താമസം ആയി. അന്നു ഇവിടത്തെ ജനങ്ങൾ കെൽറ്റ് ഭാഷ ആയ ബൈതോണിൿ ആയിരുന്നു സംസാരിച്ചിരുന്നത്. 43 AD ആയതോടെ റോമൻ സൈന്യം ഗ്രേറ്റ് ബ്രിട്ടന്റെ ഒട്ടുമിക്ക പ്രദേശങ്ങളും പിടിച്ചടക്കി, അങ്ങനെ [[ഗ്രേറ്റ് ബ്രിട്ടൺ]] റോമൻ സാമ്രജ്യത്തിന്റെ ബ്രിട്ടാനിയ പ്രവിശ്യ ആയി. അതിനു ശേഷം ബ്രിട്ടനിൽ ഗ്രെകൊ റോമൻ സംസ്കാരം പ്രചാരത്തിൽ വന്നു. AD അഞ്ചാം നൂറ്റാണ്ടോടെ സാമ്രാജ്യത്തിന്റെ മറ്റു അതിത്തികൾ സംരക്ഷിക്കാനും, ആഭ്യന്തര യുദ്ധങ്ങളിൽ പങ്കെടുക്കാനും വേണ്ടി റോമൻ ഭരണാധികാരികൾ സൈന്യങ്ങളെ ബ്രിട്ടനിൽ നിന്നു തിരിച്ചു വിളിച്ചു തുടങ്ങി. അതൊടെ ബ്രിട്ടനിലെ റോമൻ സൈനിക ശക്തി ക്ഷയിച്ചു തുടങ്ങി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇംഗ്ലണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്