"സോണിയ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66:
2004 ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ 'ഇന്ത്യ തിളങ്ങുന്നു' എന്ന പ്രചാരണ വാക്യത്തിനെതിരെ, 'സാധാരണ ജനങ്ങൾക്കു വേണ്ടി' എന്ന പ്രചാരണ വാക്യവുമായി നേരിട്ട സോണിയ രാജ്യവ്യാപകമായി പ്രചരണത്തിനു ചുക്കാൻ പിടിച്ചു. തെരഞ്ഞെടുപ്പു വിജയത്തെ തുടർന്നു സോണിയ തന്നെ പ്രധാനമന്ത്രിയാകുമെന്നെല്ലാവരും പ്രതീക്ഷിച്ചു. 15 പാർട്ടികളുടെ സഖ്യമായ ഐക്യ പുരോഗമന സഖ്യത്തിന്റെ നേതാവായി സോണിയയെ ചുമതലപ്പെടുത്തുകയും ചെയ്തു.
എന്നാൽ, ഗവണ്മെന്റ് രൂപവത്കരിക്കാനാവശ്യമായ കേവലഭൂരിപക്ഷം തികയ്ക്കാൻ [[ഇടതുപക്ഷം|ഇടതുപക്ഷത്തെ]] ആശ്രയിക്കേണ്ടി വന്നു. വിദേശ മണ്ണിൽ ജനിച്ച സോണിയ, ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ അയോഗ്യയാണെന്നുള്ള വാദങ്ങൾ വീണ്ടും ചൂടു പിടിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി ചുമതലയേൽക്കാനുള്ള നിർദ്ദേശം സോണിയ നിരസിച്ചു. അസാധാരണമായ ത്യാഗ പ്രവൃത്തിയായാണ് ഇതിനെ സോണിയയെ അനുകൂലിക്കുന്നവർ വാഴ്ത്തുന്നതെങ്കിലും സോണിയയുടെ പൗരത്വസംബന്ധമായ ചില അവ്യക്തതകളാണു് ഇതിനു പിന്നിൽ എന്ന് ചില മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുഅഭിപ്രായപ്പെടുന്നു <ref>[[ http://epaper.mathrubhumi.com/epapermain.aspx?queryed=11&eddate=6%2f23%2f2012|ടി.ജെ.എസ്. ജോർജ്.മാതൃഭൂമി ജൂൺ23]]</ref>.
പ്രധാനമന്ത്രിയാകുന്നതിനോ പാർലമെന്റ് അംഗം ആകുന്നതിനു പോലുമോ നിയമപരമായ തടസ്സങ്ങൾ ഉള്ളതിനാലാണു സോണിയാ അതിനു മുതിരാത്തതെന്ന്‌ [[ദേശീയ ജനാധിപത്യ സഖ്യം|എൻ.ഡി.എ യിലെ]] പ്രമുഖ നേതാക്കൾ പലരും, പ്രത്യേകിച്ചും [[സുബ്രഹ്മണ്യം സ്വാമി|സുബ്രഹ്മണ്യം സ്വാമിയും]], [[സുഷമാ സ്വരാജ്|സുഷമാ സ്വരാജും]] ആരോപിച്ചു. [[1955]]-ലെ ഇന്ത്യൻ പൗരത്വ നിയമത്തിലെ അഞ്ചാം ഖണ്ഡം ചൂണ്ടിക്കാണിച്ചായിരുന്നു ആരോപണം. എന്നാൽ [[സുപ്രീം കോടതി|സുപ്രീം കോടതിയിൽ]] ഈ കേസ് തള്ളിപ്പോവുകയാണുണ്ടായത്. കൂടാതെ , താൻ കേംബ്രിഡ്ജ് സർവകലാശാല ബിരുദധാരി ആണെന്നു സോണിയ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചു ഫയൽ ചെയ്ത കേസും സുപ്രീം കോടതി തള്ളികളഞ്ഞു.
"https://ml.wikipedia.org/wiki/സോണിയ_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്