"ഇംഗ്ലണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 70:
===പ്രാചീന കാലം===
ശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നാണു പുരാവസ്തു ഗവേഷണങ്ങളിൽ നിന്നു മനസ്സിലാവുന്നത്. ഏറ്റവും അവസാനത്തെ ഹിമയുഗത്തിനു ശേഷം സമുദ്ര നിരപ്പ് ഇന്നു ഉള്ളതിനെക്കാൾ ഗണൃമായി കുറവു ആയിരുന്നു അതിനാൽ [[ഗ്രേറ്റ് ബ്രിട്ടൺ]] , അയർലന്റിനോടൊപ്പം [[യുറേഷ്യ]] ഭൂഖണ്ഡവുമായി ചേർന്ന് കിടക്കുക ആയിരുന്നു. ഹിമയുഗം കഴിഞു സമുദ്ര നിരപ്പു ഉയർന്നു തുടങ്ങി 10000 വർഷം കഴിഞ്ഞപ്പൊൾ അയർലന്റ് ദ്വീപ് ഈ ഭൂഖണ്ഡത്തിൽ നിന്നു വേർപെട്ടു. പിന്നെയും 2000 കൊല്ലം കഴിഞ്ഞപ്പോൾ [[ഗ്രേറ്റ് ബ്രിട്ടൺ]] ദ്വീപും [[യുറേഷ്യ]] ഭൂഖണ്ഡത്തിൽ നിന്നു വേർപെട്ടു. ഈ ഭൂ പ്രദേശം [[യുറേഷ്യ]] ഭൂഖണ്ഡത്തിൽ ചേർന്നു കിടക്കുന്ന കാലത്ത് ഉത്തര ഐബീരിയയിൽ നിന്നു കര മാർഗം വന്ന മനുഷ്യർ ആണു ഇവിടെ ആദ്യമായി സ്ഥിരതാമസം ആക്കിയത്.
 
[[അയോയുഗം|അയോയുഗത്തിന്റെ]] തുടക്കത്തോടെ മധ്യ യൂറോപ്പിൽ നിന്ന് കെൽറ്റു ഗോത്ര വർഗക്കാർ ഇവിടെ വന്നു താമസം ആയി. അന്നു ഇവിടത്തെ ജനങ്ങൾ കെൽറ്റ് ഭാഷ ആയ ബൈതോണിൿ ആയിരുന്നു സംസാരിച്ചിരുന്നത്. 43 AD ആയതോടെ റോമൻ സൈന്യം ഈ പ്രദേശം പിടിച്ചടക്കി, അങ്ങനെ [[ഗ്രേറ്റ് ബ്രിട്ടൺ]] റോമൻ സാമ്രജ്യത്തിന്റെ ഒരു പ്രവിശ്യ ആയി. ഈ പ്രവിശ്യയെ ബ്രിട്ടാനിയ പ്രവിശ്യ എന്ന് റോമാക്കാർ വിളിച്ചിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇംഗ്ലണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്