"ജൂതവിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
[[യേശു|യേശുവിന്റെ]] ജീവിത-മരണങ്ങളുമായി ബന്ധപ്പെട്ട മദ്ധ്യപൗരസ്ത്യദേശത്തെ 'വിശുദ്ധനാടിന്റെ' മേലുള്ള, [[ഇസ്ലാം|ഇസ്ലാമിക]] ആധിപത്യം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 11 മുതൽ 13 വരെ നുറ്റാണ്ടുകളിൽ പാശ്ചാത്യക്രിസ്തീയത നടത്തിയ '[[കുരിശുയുദ്ധങ്ങൾ]]' യഹൂദജനതയ്ക്ക് കണക്കില്ലാത്ത ദുരിതങ്ങൾ വരുത്തിവച്ചു. [[യെരുശലേം|യെരുശലേമിലെക്കുള്ള]] വഴിയിൽ യഹൂദസമൂഹങ്ങളെ കൊന്നും കൊള്ളയടിച്ചും [[ക്രിസ്തുമതം|ക്രിസ്തുമതത്തിലേക്കു]] നിർബ്ബന്ധപൂർവം പരിവർത്തനം ചെയ്യിച്ചുമാണ് കുരിശുയോദ്ധാക്കൾ മുന്നേറിയത്. പലയിടങ്ങളിലും പ്രാദേശീയ ക്രിസ്തീയനേതൃത്വം യഹൂദരെ സംരക്ഷിക്കുവാൻ തയ്യാറായെങ്കിലും കുരിശുയോദ്ധാക്കളോട് എതിർത്തു നിൽക്കുക അവർക്കു എളുപ്പമല്ലായിരുന്നു. [[ജർമ്മനി|ജർമ്മനിയിലെ]] വേംസ് നഗരത്തിലെ യഹൂദർക്ക് ഒന്നാം കുരിശുയുദ്ധത്തിൽ ഉണ്ടായ ഗതി [[വിൽ ഡുറാന്റ്]] [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥയിൽ]] ഇങ്ങനെ വിവരിക്കുന്നു:-
 
{{Cquote|വേംസിലെ അല്ലെബ്രാഞ്ചസ് [[മെത്രാൻ]], തന്റെ അരമനയ്ക്ക് ഉൾക്കൊള്ളാനാവുന്നത്ര യഹൂദർക്ക് അവിടെ അഭയം കൊടുത്തു. അവശേഷിച്ചവരെ കുരിശുയോദ്ധാക്കൾ, അപരിചിതത്ത്വം അനുവദിച്ച കാടത്തം മുഴുവൻ പ്രയോഗിച്ച്, കൊലക്കുംകൊലയ്ക്കും കൊള്ളക്കുംകൊള്ളയ്ക്കും കൊള്ളിവയ്പിനും ഇരയാക്കി. നിർബ്ബന്ധിത മതപരിവർത്തനത്തിൽ നിന്നു രക്ഷപെടാൻ, ഒട്ടേറെ യഹൂദർ [[ആത്മഹത്യ]] തെരഞ്ഞെടുത്തു. ഏഴു ദിവസം കഴിഞ്ഞപ്പോൾ കുരിശുയോദ്ധാക്കൾ മെത്രാന്റെ അരമന വളഞ്ഞു. അതോടെ [[മെത്രാൻ]], താൻ അഭയം കൊടുത്തിരുന്നവരോട്, അവരെ സംരക്ഷിക്കാൻ തനിക്കാവില്ലെന്നു പറഞ്ഞ് മാമ്മോദീസാ മുങ്ങാൻ ഉപദേശിച്ചു. അപ്പോൾ യഹൂദർ, തീരുമാനമെടുക്കാൻ അല്പസമയം ആവശ്യപ്പെട്ടു. കുറേക്കഴിഞ്ഞ് മടങ്ങിയെത്തിയ മെത്രാൻ, അവരിൽ ഭൂരിപക്ഷവും പരസ്പരം കൊന്നൊടുക്കിയിരുന്നതായി കണ്ടു. തുടർന്ന് അരമനയിൽ ഇടിച്ചു കയറിയ യോദ്ധാക്കൾ, ബാക്കിയുള്ളവരേയും വകവരുത്തി.<ref name = "durant"/>}}
 
[[കുരിശുയുദ്ധങ്ങൾ]] തുടക്കമിട്ട ഈവിധം കൂട്ടക്കൊലകൾ ആ യുദ്ധങ്ങൾക്കു ശേഷവും യഹൂദർക്കെതിരെ ആവർത്തിക്കപ്പെടുകയും ഇരുപതാം നുറ്റാണ്ടിന്റെ ആദ്യപകുതിയിൽ പോലും തുടരുകയും ചെയ്തു.
"https://ml.wikipedia.org/wiki/ജൂതവിരോധം" എന്ന താളിൽനിന്ന് ശേഖരിച്ചത്