"ജൂതവിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
==സഭാപിതാക്കന്മാർ==
ക്രിസ്തീയചിന്തയുടേയും പാരമ്പര്യങ്ങളുടേയും വികാസത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച ആദ്യകാലസഭാപിതാക്കന്മാർ ക്രിസ്തുമതത്തിന്റെ യഹൂദപശ്ചാത്തലം ഏറ്റുപറഞ്ഞങ്കിലും, അവരിൽ പലരും യഹൂദജനതയെ ശത്രുതയോടെയാണ് വീക്ഷിച്ചത്. [[രക്തസാക്ഷി ജസ്റ്റിൻ]] (പൊതുവർഷം 103-165), [[തെർത്തുല്യൻ]](160- 220), [[അംബ്രോസ്]] (338-397), [[യോഹന്നാൻ ക്രിസോസ്തമസ്]] (347-407) തുടങ്ങിയ പ്രഗത്ഭ സഭാചിന്തകർ യഹൂദവിരുദ്ധത പ്രകടിപ്പിച്ചവരാണ്. സഭാപിതാക്കന്മാരിൽ മിക്കവാറും എല്ലാവരും തന്നെ "യഹൂദർക്കെതിരെ" എന്ന പേരിൽ ഒരോ രചനകൾ ചമച്ചു. ക്രിസ്തീയചിന്തകൻ എന്ന നിലയിൽ അംഗീകാരം ലഭിക്കാൻ അത്തരമൊരു രചന എഴുതിയേ മതിയാവൂ എന്ന നില സ്ഥിതി തന്നെ ഉണ്ടായിരുന്നതായി ചാൾസ് ഫ്രീമാൻ(പുറങ്ങൾ 132-33) പറയുന്നു.<ref name = "closing"(പുറങ്ങൾ 132-33) />
 
ക്രി.വ. 386-87-ൽ നടത്തിയ ചില പ്രസംഗങ്ങളിൽ [[യോഹന്നാൻ ക്രിസോസ്തമസ്]], യഹൂദമതവുമായി ബന്ധം പുലർത്തുകയും യഹൂദരീതികൾ പിന്തുടരുകയും ചെയ്യുന്ന ക്രിസ്ത്യാനികളേയും യഹൂദസമുദായത്തെ തന്നെയും നിശിതമായി വിമർശിച്ചു. ആ പ്രസംഗങ്ങളിൽ അദ്ദേഹം, തന്റെ വേദജ്ഞാനവും വാക്‌ചാതുരിയും വാദസാമർത്ഥ്യവും മുഴുവനായി, യഹൂദമതത്തേയും സമുദായത്തേയും കരിതേച്ചു കാണിക്കുന്നതിന് ഉപയോഗിച്ചു. [[യേശു|യേശുവിന്റെ]] [[രക്തം]] ചൊരിഞ്ഞവരുമായി സഹവസിക്കുന്നവർക്ക്, യേശുവിന്റെ രക്തബലിയായ [[വിശുദ്ധ കുർബാന|വിശുദ്ധ കുർബ്ബാനയിൽ]] എങ്ങനെ പങ്കെടുക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. യഹൂദരുരെ ക്രിസോസ്തം നായ്ക്കളോടുപമിച്ചു. "അവരുടെ ആഘോഷങ്ങൾ വിഷയാസക്തിയുടേയും വൈകൃതങ്ങളുടേയും പ്രകടനങ്ങളും സിനഗോഗുകൾ വേശ്യാലയങ്ങൾക്കു സമവുമാണ്. ലോകത്തിനു മുഴുവൻ ഭീഷണി ഉയർത്തുന്ന മഹാമാരിയായി അവരെ കണക്കാക്കേണ്ടതാണ്." [[ഗ്രീക്ക്]] ഭാഷയിൽ നിർവഹിക്കപ്പെട്ട ഈ പ്രഭാഷണങ്ങൾ അവയുടെ ശക്തിയും ആകർഷണീയതയും മൂലം ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. അങ്ങനെ, അവയിലെ ആശയങ്ങൾ പൗരസ്ത്യസഭയിലെ എന്ന പോലെ പാശ്ചാത്യസഭയിലേയും യഹൂദവിരുദ്ധതയുടെ അടിസ്ഥാനപാഠങ്ങളിൽ പെട്ടു.<ref name = "closing"/>
"https://ml.wikipedia.org/wiki/ജൂതവിരോധം" എന്ന താളിൽനിന്ന് ശേഖരിച്ചത്