"യൂക്കാരിയോട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60:
* ഇരട്ട ഫോസ്ഫോ ലിപ്പിഡ് ബൈലേയർ ഘടനയുള്ള ഇവയുടെ ബാഹ്യസ്തരം ഇവ ആതിഥേയകോശത്തിൽ പ്രവേശിച്ചതുവഴി ലഭിച്ചതാണെന്നുകരുതപ്പെടുന്നു.
==== എൻഡോസിംബയോസിസ് പ്രക്രിയ ====
വലിയ ആതിഥേയ പ്രോകാരിയോട്ടുകളിൽ അകപ്പെട്ട മറ്റുചില പ്രോകാരിയോട്ടുജീവികളാണ് മൈറ്റോകോൺട്രിയയും ഹരിതകണവും എന്ന് കരുതപ്പെടുന്നു. ആദിമകാലത്തുണ്ടായിരുന്ന പരപോഷിയായ യൂക്കാരിയോട്ട് (ഒരു അവായുശ്വസന പ്രോകാരിയോട്ടിന്റെ({{En|1=Alphaproteobacterium}}) കോശഭിത്തി ആകസ്മികമായി നഷ്ടപ്പെടുകയും ഉള്ളിലുള്ള സ്തരം ഉൾമടക്കുകൾ രൂപപ്പെടുത്തി നിരവധി കോശാംഗങ്ങളും [[മർമ്മം|മർമ്മവും]] രൂപപ്പെടുത്തുകയും ചെയ്തതുവഴിയുണ്ടായ യൂക്കാരിയോട്ട്), സ്വപോഷിയായ ആൽഫാ പ്രോട്ടിയോബാക്ടീരിയം({{En|1=Alphaproteobacterium}}) എന്ന പ്രോകാരിയോട്ടിനെ കോശത്തിനുള്ളിലേയ്ക്കെടുക്കുകയും അതിനെ ആഹാരമാക്കാതെ സിംബയോണ്ട് ({{En|1=symbiont}})ആയി കോശത്തിനകത്ത് നിലനിർത്തുകയും ചെയ്തു. <ref>http://www.fossilmuseum.net/Evolution/Endosymbiosis.htm</ref> സ്വന്തമായ ശ്വസനപ്രവർത്തനങ്ങൾ വഴി ആൽഫാപ്രോട്ടിയോബാക്ടീരിയം അതിനെ അധിവസിപ്പിച്ച യൂക്കാരിയോട്ടിന് ഊർജ്ജം നൽകുകയും പകരം അവശ്യപോഷകങ്ങളും വാസസ്ഥാനവും സംരക്ഷണവും നൽകി യൂക്കാരിയോട്ടായ ആതിഥേയകോശം അതിനെ നിലനിർത്തുകയും ചെയ്തു. പരസ്പരപ്രയോജനപ്രദമായ ഈ ബന്ധം സിംബയോസിസ് എന്ന പദത്താൽ വിവക്ഷിക്കപ്പെട്ടു. <br />
ക്രമേണ ഉള്ളിലകപ്പെട്ട എൻഡോസിംബയോണ്ട് സ്വതന്ത്രജീവനത്തിനുസഹായകമായി സൂക്ഷിച്ചിരുന്ന ചില ജീനുകളെ സംരക്ഷിച്ചശേഷം അവശേഷിച്ചവ ആതിഥേയകോശത്തിന് കൈമാറി. ഇത് ആതിഥേയജീവിയെത്തന്നെ ജീവീയ, അജീവിയ ഘടകങ്ങൾ നേടുന്നതിന് എൻഡോസിംബയോണ്ടിനെ പ്രേരിപ്പിച്ചു. ശ്വസനപ്രക്രിയയിലുപയോഗിക്കപ്പെട്ട ജീനുകൾ മൈറ്റോകോൺട്രിയോണായി പരിണമിച്ചു.
ഇതേ സ്ഥിതിവിശേഷമാണ് ഹരിതകണത്തിനും സംഭവിച്ചത്. പ്രകാശസംശ്ലേഷണ ശേഷി കാണിക്കുന്ന ഉള്ളിലകപ്പെട്ട സയനോബാക്ടീരിയം ({{En|1=cyanobacterium}}) എന്ന പ്രോകാരിയോട്ടിക് എൻഡോസിംബയോണ്ട് അതിന്റെ യൂക്കാരിയോട്ടിക് ആതിഥേയജീവിയ്ക്ക് ഊർജ്ജലഭ്യത നൽകുക വഴി ഹരിതകണമായി പരിണമിച്ചു. ഇത്തരം പരിണാമപരമായ പ്രവർത്തനങ്ങൾ പ്രാഥമിക എൻഡോസിംബയോസിസ് എന്നറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/യൂക്കാരിയോട്ടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്