"യൂക്കാരിയോട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 58:
* കിംങ്ഡം അനിമേലിയ ({{En|1=Animalia}}) <br />
2005 ൽ ഇന്റർനാഷണൽ സൊസൈറ്റി ഓഫ് പ്രോട്ടിസ്റ്റോളജിസ്റ്റ്സ് ({{En|1=International Society of Protistologists}}) യൂക്കാരിയോട്ടുകളെ ആറ് മോണോഫൈലറ്റിക് സൂപ്പർഗ്രൂപ്പുകളായി തിരിച്ചെങ്കിലും സുവ്യക്തതെളിവുകളുടെ അഭാവത്തിൽ അവ അംഗീകരിക്കപ്പെട്ടില്ല.
== യൂക്കാരിയോട്ട് കോശങ്ങളിലെ വ്യത്യാസം ==
 
സസ്യങ്ങളിലും ജന്തുക്കളിലും ഫംഗസ്സുകളിലും കാണപ്പെടുന്ന കോശങ്ങൾക്ക് ഘടനാപരവും ജീവധർമ്മപരവുമായി ഏറെ വ്യത്യാസങ്ങളുണ്ട്.
=== ജന്തുകോശങ്ങൾ ===
സസ്യകോശങ്ങളിൽ നിന്ന് വ്യത്യസ്തമായി ജന്തുകോശങ്ങൾക്ക് കട്ടിയുള്ള, സെല്ലുലോസ് നിർമ്മിതമായ കോശഭിത്തിയില്ല({{En|1=cell wall}}). അതിനാൽ നിരവധി വൈവിധ്യരൂപങ്ങളിൽ നിലനിൽക്കാൻ കഴിയുന്നു. കൂടാതെ സസ്യകോശങ്ങളിലെപ്പോലെ ഹരിതകണങ്ങൾ({{En|1=chloroplasts}}) ജന്തുകോശങ്ങളിലില്ല. താരതമ്യേന ചെറിയ ഫേനങ്ങളാണ് ({{En|1=vacuole}}) ഇവയ്ക്കുള്ളത്. ജന്തുക്കളിൽ കോശങ്ങൾ കലകളായി രൂപാന്തരപ്പെട്ടിരിക്കുന്നു.
=== സസ്യകോശങ്ങൾ ===
* ടോണോപ്ലാസ്റ്റ് ({{En|1=tonoplast}}) എന്ന സ്തരത്താൽ പൊതിഞ്ഞിട്ടുള്ള, കോശമദ്ധ്യഭാഗത്തുള്ള വലിയ ഫേനങ്ങൾ ഇവയ്ക്കുണ്ട്. ഇതുവഴി ടർഗർ മർദ്ദനിയന്ത്രണം സാദ്ധ്യമാകുന്നു.
* സെല്ലുലോസ്, ഹെമിസെല്ലുലോസ് ({{En|1=hemicellulose}}), പെക്റ്റിൻ({{En|1=Pectin}}) എന്നിവ കൊണ്ടുനിർമ്മിച്ച കോശഭിത്തിയെ കോശസ്തരത്തിനുപുറത്തേയ്ക്ക് ജീവദ്രവ്യം ({{En|1=prtoplasm}}) സ്രവിക്കുന്നു.
* സഹകോശങ്ങൾ തമ്മിലുള്ള പദാർത്ഥകൈമാറ്റത്തിനുസഹായിക്കുന്നത് കോശങ്ങളുടെ ഉപരിതലത്തിലുള്ള പ്ലാസ്മോഡെസ്മേറ്റ ({{En|1=plasmodesmata}}) എന്ന സുഷിരങ്ങളിലൂടെയാണ്. ഇവയ്ക്ക് ജന്തുകോശങ്ങളിലെ ഗ്യാപ്പ് ജംഗ്ഷനുകളിൽ ({{En|1=gap junctions}}) നിന്ന് വളരെ വ്യത്യാസങ്ങളുണ്ട്.
* പ്രകാശസംശ്ലേഷണത്തിന് ഹരിതകണങ്ങൾ ({{En|1=chloroplast}}) എന്ന പ്ലാസ്റ്റിഡുകൾ സഹായിക്കുന്നു.
* ജന്തുകോശങ്ങളിൽ നിന്ന് വിഭിന്നമായി സസ്യകോശങ്ങൾക്ക് (കോണിഫേഴ്സിലും സപുഷ്പികളിലും) ചലനസഹായികളായ ഫ്ലജല്ലമോ ({{En|1=flagellum}}) സെൻട്രിയോളുകളോ ({{En|1=centriole}} ഇല്ല.<ref>http://en.wikipedia.org/wiki/Eukaryote</ref>
=== ഫംഗസ് കോശങ്ങൾ ===
* കൈറ്റിൻ ({{En1=chitin}}) കൊണ്ട് നിർമ്മിതമായ കട്ടിയുള്ള കോശഭിത്തി ഇവയ്ക്കുണ്ട്.
* സീനോസിറ്റിക് ({{E|1=coenocytic}}) ശരീരഘടനയുള്ള താഴ്ന്ന തരം ഫംഗസുകളിൽ വലിയ ബഹുമർമ്മക കോശമാണ് ശരീരത്തിലുള്ളത്. ഹൈഫേ ({{En|1=hyphae}}) എന്നറിയപ്പെടുന്ന ശരീരത്തിൽ ഇടവിട്ടുള്ള സുഷിരസാന്നിദ്ധ്യമുള്ള ഭിത്തികളിലൂടെ (സെപ്റ്റ) കോശദ്രവ്യവും കോശാംഗങ്ങളും മർമ്മം തന്നെയും ചിലപ്പോൾ സഞ്ചരിക്കുന്നു.
* കൈറ്റ്രിഡ്സ് ({{En|1=chytrids}}) എന്ന പുരാതനഫംഗസുകളിൽ മാത്രമാണ് ഫ്ലജല്ലമുള്ളത്.
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/യൂക്കാരിയോട്ടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്