"വിളക്കുടി രാജേന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Fotokannan എന്ന ഉപയോക്താവ് വിളക്കുടി രജേന്ദ്രൻ എന്ന താൾ വിളക്കുടി എസ്. രാജേന്ദ്രൻ എന്നാക്കി മാറ്...
No edit summary
വരി 1:
പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് [[വിളക്കുടി]] എസ്. രാജേന്ദ്രൻ
 
=='''ജീവിതരേഖ'''==
 
1949 ജൂലൈ 11ന് [[കൊല്ലം]] ജില്ലയിലെ [[വിളക്കുടി]]യിൽ ജനിച്ചു. അച്ഛൻ: കെ പി കുഞ്ഞൻപിള്ള. അമ്മ : ജി സുമതിക്കുട്ടിയമ്മ. കേരളാ സർവകലാശാലയിൽ നിന്നു എം.എ (മലയാളം) ബി.എഡ് ബിരുദങ്ങൾ നേടി. കേരളദേശം, കേരളപത്രിക ദിനപത്രങ്ങളിൽ സബ് എഡിറ്ററായും പ്രഭാത് ബുക്ക് ഹൗസിലും, ചതുരംഗം വാരികയിലും അസി. എഡിറ്ററായും, ശാസ്ത്രഗതി മാസികയുടെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ടിൽ അസി. ഡയറക്ടർ, [[വിജ്ഞാന കൈരളി]] മാസികയുടെ പത്രാധിപർ, ഡോ. കെ എം ജോർജ് സ്മാരക ഭാഷാ പഠനഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക കോ-ഓർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. ജീവചരിത്രം, കഥ, ബാലസാഹിത്യം, വിവർത്തനം, സാഹിത്യവിമർശനം എന്നീ മേഖലകളിലായി 12 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വരി 8:
ഭാര്യ: കെ ഓമനഅമ്മ. മക്കൾ: പ്രസീത, ഉണ്ണിക്കൃഷ്ണൻ
 
=='''കൃതികൾ'''==
കൈരളി ചിൽഡ്രൻസ്‌ ബുക്ക്‌ട്രസ്‌റ്റിന്റെ മഹച്ചരിതമാലയിലെ മൂന്നു പുസ്‌തകങ്ങൾ, അടുപ്പവും അകൽച്ചയും (കഥ), കേരള സ്ഥലനാമകോശം (രണ്ടുവാല്യം), ഗ്രാമത്തിലേക്ക്‌ (ബാലസാഹിത്യം), ദ്രാവിഡം (വിവ.)
പുനലൂർ ബാലൻ -പൗരുഷത്തിന്റെ ശക്തിഗാഥ
 
=='''അവാർഡ്'''==
ഏറ്റവും മികച്ച പ്രബന്ധ രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ സംസ്‌കാര കേരളം അവാർഡ് (2003), ഫീച്ചർ രചനക്കുള്ള ആകാശവാണി ദേശീയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.{{തെളിവ്}}
<ref>http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=633</ref>
"https://ml.wikipedia.org/wiki/വിളക്കുടി_രാജേന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്