"തരിസാപ്പള്ളി ശാസനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Tharisapalli plates}}
[[ചിത്രം:Tharisappalli_copper_plates.jpg|thumb|right|ഒന്നാം ശാസനം- രണ്ട് ചേപ്പേടുകൽ 1-19 വരികൾ]]
കേരളക്രൈസ്തവരുടേയും [[കേരളം|കേരളത്തിന്റെയും]] ചരിത്രത്തിലെ സുപ്രധാനരേഖകളായ ലിഖിതങ്ങളാണ് '''തരിസാപ്പള്ളി ശാസനങ്ങൾ''' അഥവാ '''തരിസാപള്ളി ചെപ്പേടുകൾ''' എന്നറിയപ്പെടുന്നത്. ചേരചക്രവർത്തിയായിരുന്ന സ്ഥാണുരവിയുടെ സാമന്തനായി വേണാട് ഭരിച്ചിരുന്ന അയ്യനടികൾ തിരുവടികൾ, <ref> കെ. ശിവശങ്കരൻ നായർ; വേണാടിന്റെ പരിണാമം, ഡി.സി ബുക്സ്; 2005 </ref> പേർഷ്യയിൽ നിന്ന് കുടിയേറിയ പുരോഹിതമുഖ്യനും വർത്തകപ്രമാണിയുമായിരുന്ന [[മാർ സബർ ഈശോ|മാർ സാപ്രൊ ഈശോയുടെ]] പേരിൽ അദ്ദേഹത്തിന്റെ [[തരിസാപ്പള്ളി|തരിസാപ്പള്ളിക്ക്]] നൽകിയവയാണിവ. സ്ഥാണുരവിയുടെ ഭരണത്തിന്റെ അഞ്ചാം വർഷമെന്ന സൂചനവച്ച്, ക്രി.വ്. 849-ലാണ് ഇവ നൽകപ്പെട്ടത് എന്ന് കരുതിവരുന്നു. ചെമ്പു് തകിടിൽ എഴുതപ്പെട്ടിരിക്കുന്നതിനാൽ ഈ രേഖകൾ "തരിസാപള്ളി ചെപ്പേടുകൾ" എന്നും, കേരളത്തിൽ കോട്ടയത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ "കോട്ടയം ചെപ്പേടുകൾ" എന്നും അറിയപ്പെടുന്നു. ശാസനങ്ങൾ ലഭിച്ച വ്യക്തിയുടെ പേര് അതിൽ ചിലയിടത്ത് ''ഈസോ ഡ തപീർ'' എന്നും ചിലയിടങ്ങളിൽ മറുവാൻ സപീറ് ഈശോ എന്നുമാണ് നൽകിയിരിക്കുന്നത്. ചെപ്പേടുകൾ വ്യാഖ്യാനിക്കാൻ നടന്ന ആദ്യകാലങ്ങളിൽ ഈശോഡാത്തവ്വിറായി എന്നാണ്‌ ഈ പേർ എന്ന് കരുതിയിരുന്നതെങ്കിലും<ref>ഗുണ്ടർട്ട് </ref> പിൽക്കാലത്ത് തിരുത്തപ്പെട്ടു.
 
തരിസാപ്പള്ളി ശാസനങ്ങൾ രണ്ടു കൂട്ടം രേഖകൾ ഉൾക്കൊള്ളുന്നു. ആദ്യത്തെ ശാസനത്തിൽ മൂന്നു തകിടുകൾ (ചെപ്പേടുകൾ) ഉൾപ്പെടുന്നു.<ref name=Menon >Kerala History and its Makers - A Sreedhara Menon</ref> ഇവയിൽ ഒരെണ്ണം ഇപ്പോൾ [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ|മലങ്കര ഓർത്തഡോക്സ് സഭയുടെ]] ആസ്ഥാന കേന്ദ്രമായ [[കോട്ടയം]] [[ദേവലോകം, കോട്ടയം|ദേവലോകത്തെ]] കാതോലിക്കേറ്റ് അരമനയിലും രണ്ടാമത്തേത് [[മാർത്തോമ്മാ സഭ|മാർത്തോമ്മാ സഭയുടെ]] ആസ്ഥാനമായ [[തിരുവല്ല|തിരുവല്ലയിലെ]] പുലാത്തീനിലും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഒരെണ്ണം നഷ്ടപ്പെട്ടു.
 
രണ്ടാം ശാസനത്തിലെ നാലു തകിടുകളിൽ<ref name=Menon >Kerala History and its Makers - A Sreedhara Menon</ref> ആദ്യത്തേത് നഷ്ടപ്പെട്ടു. രണ്ടും മൂന്നും തകിടുകൾ കോട്ടയം കാതോലിക്കേറ്റ് അരമനയിലും നാലാമത്തേത് തിരുവല്ല പുലാത്തീനിലും സൂക്ഷിച്ചിരിക്കുന്നു.
 
== സപർ ഈശോയുടെ പശ്ചാത്തലം ==
Line 14 ⟶ 18:
എന്നാൽ കാപ്റ്റൻ സ്വാൻസൺ ചെപ്പേടുകൾ എങ്ങനെ കണ്ടെത്തി എന്ന് പറയുന്നില്ല. പോർത്തുഗീസുകാരെ പരാജയപ്പെടുത്തി ഡച്ചുകാർ കൊച്ചികോട്ട കീഴടക്കിയപ്പോൾ പോർത്തുഗീസുകാർക്ക് വീരോചിതമായ പിൻവാങ്ങൽ അനുവദിച്ചു നൽകിയിരുന്നു. പള്ളിയുടെ വകയായ സാധങ്ങൾ ഒഴിച്ച് തോക്കും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും അവർക്ക് കൊണ്ടുപോകാനനുവാദം നൽകിയിരുന്നു. ഈ സമയത്ത് ശാസനങ്ങൾ സിറിയൻ ക്രിസ്ത്യാനികൾക്കോ ഡച്ചുകാർകക്കോ കൈമാറ്റം ചെയ്തിരിക്കാം എന്നാണ്‌ കരുതുന്നത്. ഡച്ചുകാരെ തോല്പിച്ച് ഇംഗ്ലീഷുകാർ കൊച്ചി കീഴടക്കിയപ്പോൾ ഇതേ ശാസനങ്ങൾ അവരുടെ കയ്യിലുമെത്തിയിരിക്കണം. എന്നാൽ ഇതിനുള്ളിൽ ശാസനങ്ങൾ നഷ്ടപ്പെട്ടതും മെക്കാളെ തിരച്ചിൽ നടത്തിയതും സംശയത്തിനിടവരുത്തുന്നു.
 
മെക്കാളെ ശാസങ്ങൾ തിരഞ്ഞു പിടിച്ചശേഷം ബുക്കാനനെ ആവയൂടെഅവയൂടെ ഫാസിമിലി കോപ്പി എടുക്കാനനുവദിക്കുകയും അതിനുശേഷം അവ സൂക്ഷിക്കാനായി സുറിയാനി മെത്രാപോലീത്തയുടെമെത്രാപ്പോലീത്തയുടെ പക്കൽ ഏല്പിക്കുകയുമായിരുന്നു. ഇത് കോട്ടയത്തെ സെമിനാരിയിൽ സൂക്ഷിക്കപ്പെട്ടു. മാർ മാത്യൂമാത്യൂസ് മാർ അത്തനാസിയൂസിന്റെഅത്തനാസിയോസിന്റെ കാലം വരെ ഇവ ഭദ്രമായിരുന്നു എന്നു കരുതപ്പെടുന്നു. എന്നാൽ നിർഭാഗ്യവശാൽ ഈ ശാസനങ്ങളിൽ ചിലത് വീണ്ടും നഷ്ടപ്പെടുകയുണ്ടായി. മാർ അത്തനാസിയൂസുംഅത്തനാസിയോസും ദിയാന്യോസുംദിവന്ന്യാസോസും തമ്മിലുണ്ടായ കോടതി വ്യവഹാരത്തിനിടയിൽ അത്തനാസിയൂസ്അത്തനാസിയോസ് നാല് ചെപ്പേടുകൾ മാത്രമാണ്‌ ഹാജരാക്കിയത്. മറ്റുള്ളവ നഷ്ടപ്പെട്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. കോടതി വ്യവഹാരത്തിന്റെ ഗതി നിർണ്ണയിക്കാൻ ചില തല്പര കക്ഷികൾ അവ കൈവശപ്പെടുത്തിയതോ യഥാർത്ഥത്തിൽ തന്നെ നഷ്ടപ്പെട്ടതോ ആവാനാണ്‌ സാധ്യതയെന്ന് ചില സഭാചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. <ref>C.M. Agur B.A. Church Histroy of Travancore</ref> ഇതുമൂലം ഗുണ്ടർട്ട്, ബുർണൽ, ഹോഗ്, തുടങ്ങിയ മഹാരഥൻമാർക്ക് ശാസനങ്ങളെ അവയുടെ പൂർണ്ണരൂപത്തിൽ പരിചയപ്പെടാനായില്ല.
 
=== നഷ്ടപ്പെട്ട ചെപ്പേടുകൾ ===
 
നിർഭാഗ്യവശാൽ നഷ്ടപ്പെട്ട ചെപ്പേടുകൾ രണ്ടാം ശാസനത്തിന്റെ ആദ്യത്തേതും അവസാനത്തേതുമായ ഭാഗങ്ങളാണ്‌ (മൊത്തം 6 എണ്ണത്തിലെ 2 എണ്ണം നഷ്ടപ്പെട്ടു) ആദ്യത്തേതിൽ അവകാശങ്ങൾ പതിച്ചു തന്നയാളുടെ പേരുവിവരവും തിയ്യതിയും അവസാനത്തേതിൽ സാക്ഷികളായവരുടെ ഒപ്പുകളും (കൂഫി, ഹീബ്രൂ, പഹ്‌ലാവി ഭാഷകളിൽ) ആണ്‌ രേഖപ്പെടുത്തിയിരുന്നത്.
 
ആദ്യത്തെ ശാസനത്തിൽ മൂന്നു ചെപ്പേടുകൾ ഉൾപ്പെടുന്നു. ഇവയിൽ ഒന്നാമത്തേത് ഇപ്പോൾ കോട്ടയത്തെ സുറിയാനി ഓർത്തൊഡോക്സ് സഭാകേന്ദ്രത്തിലും രണ്ടാമത്തേത് തിരുവല്ലായിലെ മാർത്തോമ്മാ സഭാ കേന്ദ്രത്തിലുമാണ്. <!-- ആദ്യശാസനത്തിലെ മൂന്നാം ചെപ്പേടാണ് നഷ്ടപ്പെട്ടത്. ഇത് തെറ്റായിരിക്കണം -->
 
[[ഏപിഗ്രാഫിക്ക ഇൻഡിക്]]ക എന്ന ഗ്രന്ഥത്തിനായി മേൽപറഞ്ഞ ആറു താളുകളും പകർപ്പെടുത്തുവച്ചിരുന്നെങ്കിലും അവയും ലഭ്യമായില്ല.
 
രണ്ടാം ശാസനത്തിൽ നാലു ചെപ്പേടുകളാണുള്ളതു്. അവയിൽ മൂന്നെണ്ണം കോട്ടയത്തെ സുറിയാനി ഓർത്തൊഡൊക്സ് സഭാകേന്ദ്രത്തിലും ഒരെണ്ണം തിരുവല്ലായിലെ മാർത്തോമ്മാ സഭാകേന്ദ്രത്തിലുമാണ്. <ref name=Menon >Kerala History and its Makers - A Sreedhara Menon</ref>
 
=== ഒന്നാം ശാസനം ===
Line 46 ⟶ 39:
 
ഇപ്പോൾ തിരുവല്ലയിലെ മാർത്തോമ്മാ മെത്രാസനത്തിൽസഭാകേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന മൂന്നാം ചെപ്പേടിനൊടുവിലെ ഒപ്പുകളിൽ ചിലത് പഹലവി, ചതുരവടിവിലെ അറബിലിഅക്ഷരങ്ങൾ ചേർന്ന കൂഫിക്, എബ്രായ ലിപികളിലാണെന്നത്, അക്കാലത്തെ വേണാട്ടിലെ, പ്രത്യേകിച്ച് തുറമുഖനഗരമായ കൊല്ലത്തെ സമൂഹത്തിന്റെ വൈവിദ്ധ്യം പ്രകടമാക്കുന്നുണ്ട്.
 
== പ്രസക്തിയും പ്രാധാന്യവും ==
 
തരിസാപ്പള്ളി ശാസനങ്ങൾ അവ എഴുതപ്പെട്ട കാലത്തെ കേരളത്തിലെ ഭരണസം‌വിധാനത്തേയും, സമൂഹത്തേയും, വിശ്വാസവ്യവസ്ഥകളേയും സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങൾ നൽകുന്നു. വേണാട്ടരചനൻ അയ്യനടികൾ തിരുവടികൾ സ്വതന്ത്രഭരണാധികാരിയായിരുന്നില്ലെന്നും ചേരചക്രവർത്തിയുടെ സാമന്തനായ നാടുവാഴിയായിരുന്നെന്നും ചെപ്പേടുകളിൽ നിന്ന് മനസ്സിലാക്കാം. ജീവിതത്തിന്റെ വിവിധമേഖലകളിലെ നേതൃത്വങ്ങൾക്കിടയിൽ വിഭജനം നിർബന്ധമായിരുന്നില്ല. പുരോഹിതനായിരുന്ന സപർ ഈശോ, വ്യാപാരപ്രമുഖനും സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയമേകലകളിൽ പ്രഭാവം ചെലുത്തുന്നവനും ആയിരുന്നു. [[കൊല്ലം]] നഗരം, രാഷ്ട്രാന്തരപ്രസക്തിയുള്ള ഒരു തുറമുഖവും വ്യാപ്രാരകേന്ദ്രവുമായിരുന്നുവെന്ന് ചെപ്പേടുകൾ വ്യക്തമാക്കുന്നു. വികേന്ദ്രീകൃതമായ ഒരു ഭരണസം‌വിധാനത്തിന്റെ സൂചനകളും ചെപ്പേടുകളിലുണ്ട്. അറുനൂറ്റുവർ എന്ന നഗരസഭയും, അഞ്ചുവണ്ണം, മണിഗ്രാമം എന്നീ വർത്തകസംഘങ്ങളും ഏറെ അധികാരങ്ങൾ കയ്യാളിയിരുന്നതായും ബഹുമാനിക്കപ്പെട്ടിരുന്നതായും കാണാം. നഗരത്തിന്റെ സുരക്ഷ ഈ സംഘങ്ങളെയാണ് ഭരമേല്പ്പിച്ചിരുന്നത്. <ref name=Menon />
 
"https://ml.wikipedia.org/wiki/തരിസാപ്പള്ളി_ശാസനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്