"എം.കെ.കെ. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|}} ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 3:
==ജീവിതരേഖ==
തിരുവനന്തപുരത്ത് പാൽക്കുളങ്ങരയുള്ള മേപ്പള്ളിവീട്ടിൽ 1920 ഡി. 29-ന് ജനിച്ചു. 1939-ൽ ഫിസിക്സിൽ ഒന്നാം റാങ്കോടെ ബി.എസ്സി. പരീക്ഷ പാസ്സായ എം.കെ.കെ. നായർ പല ഔദ്യോഗിക മേഖലകളിലും സേവനമനുഷ്ഠിച്ചശേഷം 1948-ൽ ഐ.എ.എസ്. പരീക്ഷ പാസ്സായി. സേലം അസി. കളക്ടറായിട്ടാണ് ഈ നിലയിൽ ഇദ്ദേഹത്തിന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. ഡൽഹി സെക്രട്ടേറിയറ്റിലെ സേവനകാലത്താണ് എം.കെ.കെ. നായർ വ്യവസായ മണ്ഡലവുമായി ബന്ധപ്പെട്ടത്. നെഹ്റു, വി.പി. മേനോൻ, രാജാജി, കാമരാജ്, കാർട്ടൂണിസ്റ്റ് ശങ്കർ, വി.കെ. കൃഷ്ണമേനോൻ, പി.സി. അലക്സാണ്ടർ, എം.ഒ. മത്തായി, എസ്.കെ. പൊറ്റെക്കാട്ട് തുടങ്ങിയവരുമായി ഇദ്ദേഹത്തിന് അടുത്തവ്യക്തി ബന്ധമുണ്ടായിരുന്നു. 1959-ൽ ഇദ്ദേഹം ഫാക്ടിന്റെ (എഫ്.എ.സി.റ്റി) ജനറൽ മാനേജരായി. 1963-ൽ കലാമണ്ഡലം ജനറൽ കൗൺസിൽ അംഗമായി. തുടർന്ന് കലാമണ്ഡലം ചെയർമാനായ കാലത്താണ് ആദ്യമായി ഒരു കഥകളി സംഘം യൂറോപ്യൻ പര്യടനം നടത്തുന്നത്. കഥകളി ലോക പ്രസിദ്ധി നേടിയത് ഈ പര്യടനങ്ങളിലൂടെയാണ്. 1965-ൽ ആലുവയിൽ സംഘടിതമായ അഖിലേന്ത്യാ റൈറ്റേഴ്സ് കോൺഫറൻസിന് ചുക്കാൻ പിടിച്ചതും എം.കെ.കെ. നായരാണ്. 1971-ൽ ഇദ്ദേഹം ഫാക്ടിൽനിന്ന് വിരമിക്കുകയും പ്ലാനിങ് കമ്മീഷനിൽ ജോയിന്റ് സെക്രട്ടറിയാകുകയും ചെയ്തു.<br />
കഥകളിയുടെ വലിയ ആരാധകനായിരുന്ന ഇദ്ദേഹം കഥകളി, മോഹിനിയാട്ടം മുതലായ കേരളീയ കലകളെപ്പറ്റി ഇംഗ്ളീഷിലും മലയാളത്തിലും അനേകം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. എന്നീ കൃതികളും വളരെ ശ്രദ്ധിക്കപ്പെട്ടവയാണ്. കൊല്ലം ജില്ലയിൽ പകൽക്കുറിയിൽ തെക്കൻ ചിട്ടയിൽ ഒരു കഥകളി വിദ്യാലയം സ്ഥാപിച്ചതും എം.കെ.കെ. നായരാണ്.
 
==കൃതികൾ==
*ആരോടും പരിഭവമില്ലാതെ: ഒരു കാലഘട്ടത്തിന്റെ കഥ (ആത്മകഥ)
"https://ml.wikipedia.org/wiki/എം.കെ.കെ._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്