"സിക്കിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: oc:Sikkim
No edit summary
വരി 31:
}}
 
'''സിക്കിം''' ([[:en:Sikkim|Sikkim]]) [[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണ്. 1975വരെ ചോഗ്യാൽ രാജവംശത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം. 1975ൽ നടന്ന ഹിതപരിശോധനയിൽ തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും ആവശ്യപ്പെട്ടപ്രകാരം സിക്കിമിനെ ഇന്ത്യയുടെ ഇരുപത്തിരണ്ടാമതു സംസ്ഥാനമായി ചേർത്തു. [[ഹിമാലയം|ഹിമാലയൻ]] താഴ്വാരങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ ചെറുസംസ്ഥാനം പ്രകൃതിദൃശ്യങ്ങളാൽ സമ്പന്നമാണ്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ [[കാഞ്ചൻ‌ജംഗ]] സിക്കിമിലാണ് സ്ഥിതിചെയ്യുന്നത്. [[നേപ്പാൾ]], [[പശ്ചിമ ബംഗാൾ]], [[ഭൂട്ടാൻ]], [[ചൈന]] എന്നിവയാണ് അതിർത്തി പ്രദേശങ്ങൾ.
സിക്കിമിന് 2012 ൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന് ഏറ്റവും നല്ല സംസ്ഥാനത്തിനുള്ള അവാർഡ് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് പഞ്ചായത്ത് രാജ് ദിനത്തോടനുബന്ധിച്ച് 1.36 കോടി രൂപ സമ്മാനം ലഭിച്ചു.
 
[[ലിംബൂ]] ഭാഷയിലെ ''സു'', ''ഖ്യീം'' എന്നിങ്ങനെ രണ്ടുപദങ്ങൾ ചേർന്നാണ് സിക്കിം എന്ന പേരുണ്ടായത്. ''സു'' എന്നാൽ ''പുതിയത്''; ''ഖ്യിം'' എന്നാൽ ''കൊട്ടാരം''. സിക്കിമിന്റെ ആദ്യത്തെ രാജാവായ ഫുൺസ്തോക്ക് നംഗ്യാൽ പണികഴിപ്പിച്ച കൊട്ടാരമാണ് സിക്കിം എന്ന പേരുലഭിക്കാൻ നിമിത്തമായതെന്നു കരുതപ്പെടുന്നു.
"https://ml.wikipedia.org/wiki/സിക്കിം" എന്ന താളിൽനിന്ന് ശേഖരിച്ചത്