"അവയവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Organ (anatomy)}} {{വിക്കിഫൈ}}
ഒരു പ്രത്യേകധർമം നിർവഹിക്കുന്ന വ്യതിരിക്ത ശരീരഭാഗമാണ് '''അവയവം'''. പരസ്പരബദ്ധമായ ഒരു പറ്റം കലകൾ (tissues) ചേർന്നതാണ് ഓരോ അവയവവും. ഒന്നോടൊന്നു കൂടിച്ചേരാതെ വേറിട്ടുനില്ക്കുന്നത് എന്നാണ് 'അവയവ' ശബ്ദത്തിന്റെ അർഥം. ജീവന്റെ എല്ലാ പ്രത്യേക സ്വഭാവങ്ങളും പ്രദർശിപ്പിക്കുന്ന ഏറ്റവും ചെറിയ ഘടകമാണ് [[കോശം]]. ഒരേ ധർമമുള്ള കോശങ്ങളുടെ സമൂഹത്തെ കല എന്നു വിളിക്കുന്നു. അവയവം എന്നത് കുറേക്കൂടി ബൃഹത്തായ ഒരു ഘടനാവിശേഷമാണ്. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന ഇത് രണ്ടോ അതിലധികമോ കലകൾ ചേർന്നുണ്ടാകുന്നു. ഒരു ശരീരധർമം നിർവഹിക്കാൻ സഹകരിച്ചു പ്രവർത്തിക്കുന്ന ഒരുകൂട്ടം അവയവങ്ങളാണ് [[അവയവവ്യൂഹം]] എന്ന പേരിലറിയപ്പെടുന്നത്. ഉദാഹരണത്തിന് [[അന്നനാളി]], [[ആമാശയം]], [[കരൾ]] തുടങ്ങിയ അവയവങ്ങൾ ചേർന്നു [[ദഹനേന്ദ്രിയവ്യൂഹം]] രൂപംകൊള്ളുന്നു. രക്തപര്യയനവ്യൂഹത്തിലെ അവയവങ്ങളാണ് [[ഹൃദയം]], ധമനികൾ, സിരകൾ, കാപ്പിലറികൾ എന്നിവ. ഇല, തണ്ട്, വേര് എന്നിവ സസ്യങ്ങളുടെ വളർച്ചയ്ക്കാവശ്യമായ ശരീരഭാഗങ്ങളാണ്; പുഷ്പങ്ങൾ പ്രജനനാവയവങ്ങളും.
 
"https://ml.wikipedia.org/wiki/അവയവം" എന്ന താളിൽനിന്ന് ശേഖരിച്ചത്