"റജാ ഗരോഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

90 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) ("Roger_Garaudy.jpg" നീക്കം ചെയ്യുന്നു, Polarlys എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ...)
|name ='''റോജർ ഗരോഡി'''
|birth_date =17 July 1913
|death_date =15 Jun 2012
|school_tradition = [[കമ്മ്യൂണിസം]]<br />[[ഇസ്ലാം]]
|main_interests = [[സയണിസം]], [[ഹോളോകാസ്റ്റ്]], [[ഇസ്ലാം]],
[[ചിത്രം:The founding myths.jpg|thumb|right|റജാ ഗരോഡിയുടെ The Founding Myths of Modern Israel എന്ന പുസ്തകത്തിൻറെ പുറംചട്ട]]
 
'''റജാ ഗരോഡി''' അഥവാ '''റോജർ ഗരോഡി''' [[ഫ്രാൻസ്|ഫ്രഞ്ച്]] തത്ത്വചിന്തകനും എഴുത്തുകാരനുമാണ്. മാർക്സിസ്റ്റ് സൈദ്ധാന്തികനും [[ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർ‌ട്ടി|ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ]] [[പോളിറ്റ് ബ്യൂറോ]] അം‌ഗവുമായിരുന്ന ഗരോഡി [[സോവിയറ്റ് യൂനിയൻ|സോവിയറ്റ് യൂനിയനെതിരെ]] തുടർച്ചയായ വിമർ‌ശനങ്ങളുന്നയിച്ചതിനെത്തുടർന്ന് 70-കളുടെ തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് പാർ‌ട്ടിയിൽ നിന്നും പുറന്തള്ളപ്പെടുകയായിരുന്നു. 60-കൾ മുതൽ കമ്മ്യൂണിസവും കത്തോലിക്ക മതവും തമ്മിൽ സം‌വാദങ്ങൾക്കാഹ്വാനം ചെയ്തു വന്നിരുന്ന അദ്ദേഹം 1982-ൽ [[ഇസ്ലാം]] സ്വീകരിക്കുകയുണ്ടായി. 2012 ജൂൺ 15 ന് പരീസിൽ വെച്ച് റജാ ഗരോഡി അന്തരിച്ചു.<ref>http://www.madhyamam.com/news/173228/120615</ref>
 
[[ലെബനൻ|ലെബനാനിലെ]] [[സ്വബ്‌റ-ശാത്തീല കൂട്ടക്കൊല|സ്വബ്‌റ-ശാത്തീല കൂട്ടക്കൊലയെത്തുടർന്ന്]] ഫ്രഞ്ച് ദിനപത്രമായ [[ലെ മോന്ദ്|ലേ മോന്ദിൽ]] '''''ലെബനോൻ കൂട്ടക്കൊലക്കു ശേഷം ഇസ്രായേൽ അധിനിവേശത്തിൻറെ അർ‍‌ത്ഥതലങ്ങൾ''''' എന്ന പേരിലെഴുതിയ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതു മുതൽ [[പലസ്തീൻ|പാലസ്തീനിലെ]] [[സയണിസ്റ്റ് അധിനിവേശം|സയണിസ്റ്റ് അധിനിവേശത്തിനെതിരായ]] രാഷ്ട്രാന്തരീയ പോരാളിയായാണ് ഗരോഡി സ്വയം അടയാളപ്പെടുത്തുന്നത്. അദ്ദേഹത്തിൻറെ വിവാദവിധേയമായ [[ഇസ്രയേൽ രാഷ്ട്രത്തിൻറെ സംസ്ഥാപനത്തിനാധാരമായ അന്ധവിശ്വാസങ്ങൾ]] (The Founding Myths of Modern Israel) എന്ന ഗ്രന്ഥം [[ഹോളോകാസ്റ്റ്|ഹോളോകാസ്റ്റിനെക്കുറിച്ച]] ചരിത്രപരമായ അന്വേഷണമാണ്. ഈ ഗ്രന്ഥത്തിൽ [[ഹിറ്റ്ലർ|ഹിറ്റ്ലറിൻറെ]] ഭരണകാലത്ത് [[ജർമനി|ജർമനിയിൽ]] വധിക്കപ്പെട്ടതായി കരുതുന്ന യഹൂദരുടെ എണ്ണം അതിശയോക്തിപരമാണെന്ന് വാദിച്ചതിനെത്തുടർന്ന് ഫ്രഞ്ച് കോടതി ഇദ്ദേഹത്തിന് പിഴ ചുമത്തിയിരുന്നു.
[[കേരളം]] സന്ദർശിച്ചിട്ടുള്ള ഇദ്ദേഹത്തിൻറെ '''സയണിസം''', '''മാർ‍ക്സിസവും കലയും''', '''ജീവനുള്ള ഇസ്‌ലാം''' എന്നീ ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
 
[[വിഭാഗം:ജീവചരിത്രം]] [[വർഗ്ഗം:ഇസ്ലാം സ്വീകരിച്ച പ്രമുഖർ]][[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
 
[[ar:روجيه غارودي]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1329207" എന്ന താളിൽനിന്ന് ശേഖരിച്ചത്