"തിപിടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 56:
===യമകം===
===പഥാനം===
അവസാനത്തെ മൂന്നുവിഭാഗങ്ങളിലും മനഃശാസ്ത്രപരമായ വസ്തുതകളുടെ ഹ്രസ്വവിവരണങ്ങളാണ് പ്രതിപാദ്യം. ബുദ്ധമത തത്ത്വങ്ങളിൽ പ്രധാനമായിട്ടുള്ള ''ജീവിതം ദുഃഖമാണെന്നും നിരാത്മകമാണെന്നും ഉള്ള ഉദ്ബോധനത്തേയും'', ''സദ്ചിന്തയും സദ്പ്രവൃത്തിയുമാണ് ബുദ്ധമതാനുയായികൾ ആചരിക്കേണ്ടതെന്നും'', ''അഹിംസാവ്രതം'' ഏറ്റവും അനുഷ്ഠിക്കേണ്ടതാണെന്നും, ''നീ നിന്റെ തന്നെ വെളിച്ചമാകണമെന്നും'' ഉള്ള പ്രധാന ഉപദേശങ്ങളേയും അങ്ങേയറ്റം ലളിതമായ പാലി ഭാഷയിൽ സാധാരണക്കാരായ അനുവാചകർക്ക് മനസ്സിലാക്കാനും ഉപകരിക്കാനും ഉദ്ദേശിച്ച് ''തിപിടക''യിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
 
==ബുദ്ധമത തത്ത്വങ്ങളുടെ ക്രോഡീകരണം==
 
[[ബുദ്ധമതം|ബുദ്ധമത]] തത്ത്വങ്ങളുടെ വിവിധരീതിയിലുള്ള ക്രോഡീകരണമാണ് തിപിടകയിൽ കാണപ്പെടുന്നത്. സുത്തയിൽ ഗദ്യം മാത്രവും ഗേയ്യയിൽ, ഗദ്യവും പദ്യവും ഗാഥയിൽ ശ്ളോകങ്ങൾ മാത്രവും ഉദാനയിൽ ശിലാരേഖകളും ഇതിവുത്തകയിൽ ചെറുവിവരണങ്ങളും ജാതകയിൽ മുൻജന്മങ്ങളിലെ അവതാരരഹസ്യങ്ങളും ആണ് വെളിപ്പെടുത്തുന്നത്. ഇത് നമുക്കു മനസ്സിലാക്കിത്തരുന്ന ഒരു ചരിത്രസത്യം, തിപിടകപ്രസിദ്ധീകരിക്കുന്ന സമയം ബുദ്ധന്റെ എല്ലാകാലങ്ങളിലുമുള്ള ധർമോപദേശങ്ങളും നിലവിലുണ്ടായിരുന്നു എന്നതാണ്.
 
[[അശോക ചക്രവർത്തി|അശോക ചക്രവർത്തിയുടെ]] കാലഘട്ടത്തിലെ [[ലിപി|ലിപികളും]] രണ്ടാം [[നൂറ്റാണ്ട്|നൂറ്റാണ്ടിലെ]] ശിലാലിഖിതങ്ങളും (ബാർഹട്ട്, സാഞ്ചി, തുടങ്ങിയവയിലെ ലിഖിതങ്ങളും) കാണപ്പെടുന്നതിനാൽ ''ധർമപിടകയും'', ''വിനയപിടക''യും മയൂരശുംഗ വംശങ്ങൾക്കു മുൻപാകണം എന്നും അനുമാനിക്കപ്പെടുന്നു.
 
''അഭിധമ്മ''യ്ക്കാണ് ഏറെ പഴക്കം കല്പിക്കപ്പെട്ടിട്ടുള്ളത്. അശോകന്റെ കാലഘട്ടത്തിന് തൊട്ടുമുൻപുള്ളവയാണ് ''മഹാവഗ്ഗ'', ''ചുല്ലവഗ്ഗ'' എന്നിവയും, അവയിലെ അഞ്ച് നികായങ്ങളും. ''കഥാവത്തു''വിലെ ധർമോപദേശങ്ങൾ ടിസാ ഗോപുരത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.
 
==വിവർത്തനങ്ങൾ==
 
[[തിബത്തൻ ഭാഷ|തിബത്തൻ ഭാഷയിലും]] [[ചൈനീസ് ഭാഷ|ചൈനീസിലും]] ''തിപിടക''ത്തിന് വിവർത്തനങ്ങളുണ്ടായിട്ടുണ്ട്. [[സംസ്കൃതം|സംസ്കൃതത്തിൽ]] ഇതിനെ ഉപോദ്ബലകമായി സ്വീകരിച്ചുകൊണ്ട് സ്വതന്ത്രകൃതികളും മഹാവസ്തു,ദിവ്യാവദാന, ലളിതവിസ്തര എന്നിങ്ങനെയുള്ള കൃതികളും ത്രിപിടകം സംസ്കൃത വിവർത്തനവും ഉണ്ടായിട്ടുണ്ട്. 'പാലി ടെക്സ്റ്റ് ബുക്ക് സൊസൈറ്റി' ഇവയുടെ [[ഇംഗ്ലീഷ് (ഭാഷ)|ഇംഗ്ലീഷിലുള്ള]] [[പരിഭാഷ|പരിഭാഷയും]] തയ്യാറാക്കിയിട്ടുണ്ട്. [[ദേവനാഗരി|ദേവനാഗരിയിൽ]] തിപിടകം ആധുനിക കാലത്ത് പ്രസിദ്ധീകരിച്ചത് ജഗദീഷ് കാശ്യപ് ആണ്. നാൽപതു വാല്യങ്ങളിലായാണ് പ്രസിദ്ധീകരിച്ചത്. [[നളന്ദ|നളന്ദയിൽ]] നിന്നാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 1926-ൽ സയാമീസ് ഭാഷയിലും സിംഹളീസിലും 1954-ൽ ബർമീസ് ഭാഷയിലും ഇതിന് പുതിയ പതിപ്പുകളിറങ്ങിയിട്ടുണ്ട്. [[കംബോഡിയ|കംബോഡിയനിലും]] [[ജാപ്പനീസ് ഭാഷ|ജാപ്പനീസ് ഭാഷയിലും]] ഇതു വിവർത്തനം ചെയ്തിട്ടുണ്ട്.
 
==പുറത്തേക്കുള്ള കണ്ണികൾ==
*http://www.accesstoinsight.org/tipitaka/index.html
*
*http://www.palicanon.org/
*http://www.tipitaka.org/
*http://www.chaf.lib.latrobe.edu.au/dcd/pali.htm
*http://www.buddhanet.net/e-learning/history/s_canon.htm
*http://buddhism.about.com/od/thetripitaka/a/tripitakahistor.htm
*http://www.accesstoinsight.org/lib/authors/thanissaro/wings.pdf
 
{{സർവ്വവിജ്ഞാനകോശം|തിപിടകം}}
"https://ml.wikipedia.org/wiki/തിപിടകം" എന്ന താളിൽനിന്ന് ശേഖരിച്ചത്