"മഴക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: ru:Дождевой лес
മഴക്കാടുകൾ താളിൽ നിന്ന്
വരി 6:
== നിർവചനം ==
യുണൈറ്റഡ് നേഷൻസ് എൻവിറോൺമെന്റ് പ്രോഗ്രാമിന്റെ വേൾഡ് കൺസർവേഷൻ മോണിറ്ററിങ് സെന്ററിന്റെ (UNEP-WCMC) വനവർഗീകരണ രീതിപ്രകാരം ഉഷ്ണമേഖലാ പ്രദേശത്ത് കാണപ്പെടുന്ന നിത്യഹരിത വനങ്ങളാണ് [[മഴക്കാട്|മഴക്കാടുകൾ]].
 
==പൊതുസ്വഭാവം==
ഏറ്റവും സങ്കീർണ്ണമായ ഇകോ വ്യൂഹങ്ങളിലൊന്നാണ് മഴക്കാട്. സ്വയം പര്യാപ്തമായ ഒരു ഇക്കോ വ്യൂഹമായി ഇതിനെ പരിഗണിയ്ക്കാം. മഴക്കാടുകളുടെ ഊർജ്ജസ്രോതസ്സ് [[സൂര്യൻ]] തന്നെയാണ്. മരങ്ങളും സസ്യലതാദികളും ഉദ്പാദകരുംവിവിധ തരം ജന്തുക്കൾ ഉപഭോക്താക്കളും [[ബാക്ടീരിയ]], [[കുമിൾ]], [[ചിതൽ]], പുഴുക്കൾ, കീടങ്ങൾ, മുതലായവ വിഘാടകരുമാണ്. വിഘാടകർ മൃതശരീരങ്ങളെയും ഇല, തണ്ട്, പൂവ് എന്നിവയും അവയിലടങ്ങിയിട്ടുള്ള [[കാർബൺ]], [[നൈട്രജൻ]] തുടങ്ങിയവയെയും പ്രകൃതിയിലേയ്ക്ക് മുതൽക്കൂട്ടുന്നു
 
ശാസ്ത്രീയമായ കണക്കുകൾ പ്രകാരം ലക്ഷക്കണക്കിന് കൊല്ലം മുൻപ്‌ ഭൂമധ്യരേഖപ്രദേശത്തു മുഴുവൻ കാടായിരുന്നു. ഈ കാട് തെക്കോട്ടും വടക്കോട്ടും വ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് ഭൂമദ്ധ്യരേഖ പ്രദേശത്ത് മാത്രമായി ചുരുങ്ങിയിരിക്കുന്നു.
 
മഴക്കാടിന്റെ ഉദ്പാദകർ മരങ്ങളാണ് രാക്ഷസ മരങ്ങൾ മുതൽ കുഞ്ഞുചെടികൾ വരെ ഇതിൽ പെടും. ഒറ്റനോട്ടത്തിൽ കുറ്റിച്ചെടികൾ എന്ന് തോന്നുന്നവ പോലും മരത്തിൻറെ രൂപത്തിലാകും. ഇത്തരം മരങ്ങളെ മൂന്നായി തിരിയ്ക്കാം.
#ഇലത്തലപ്പു കുറഞ്ഞ ചെറു വൃക്ഷങ്ങൾ. ഇവയുടെ ഉയരം പരമാവധി 60 അടി വരെയാണ്.
#കൂടുതൽ ഉയരവും കരുത്തുമുള്ള വൃക്ഷങ്ങൾ. ഉയരം 60 അടി മുതൽ 120 അടി വരെ. ഇവയുടെ വിടർന്ന തലപ്പുകൾ ഒരു കുട പോലെ രൂപാന്തരം പ്രാപിച്ചിട്ടുണ്ടായിരിയ്ക്കും.
#മൂന്നാമത്തെ വിഭാഗത്തിൽ പെട്ട മരങ്ങൾക്ക് 120 അടി മുതൽ 200 അടി വരെ ഉയരമുണ്ടായിരിക്കും. ഇവയാണ് രാക്ഷസൻ മരങ്ങൾ. ഇവ അന്തരീക്ഷത്തിലെ ഏറ്റവും ഉയർന്ന തട്ടിൽ നിൽക്കുന്നു.
 
ഈ മൂന്നു വിഭാഗം മരങ്ങളും ഒരുമിച്ചു നിൽക്കുന്നതുകണ്ടാൽ കാടിന്റെ മൂന്നു തട്ടുകളാനെന്നു തോന്നും. ഈ മൂന്നടരുകളെയും വേർതിരിച്ചു കാണുക പ്രയാസമാണ്. കാരണം കാട് എപ്പോഴും വളർന്നുകൊണ്ടിരിയ്ക്കുകയാണ്. ഓരോ അടരിനും ഒരു പ്രത്യേക അളവിൽ സൂര്യപ്രകാശം ലഭിച്ചുകൊണ്ടിരിയ്ക്കും.
 
 
"https://ml.wikipedia.org/wiki/മഴക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്