"മേരിവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[യേശു|യേശുവിന്റെ]] അമ്മ [[മറിയം|മറിയത്തെക്കുറിച്ചുള്ള]] [[ദൈവശാസ്ത്രം|ദൈവശാസ്ത്രപഠനമാണ്]] '''മേരിവിജ്ഞാനീയം''' അല്ലെങ്കിൽ '''മരിയോളജി''' (Mariology). [[മറിയം|മറിയത്തെ]] സംബന്ധിച്ച ക്രിസ്തീയപ്രബോധനങ്ങളെ ക്രിസ്തുവിനേയും, നിത്യരക്ഷയേയും, ദൈവകൃപയേയും മറ്റും സംബന്ധിച്ച വിശ്വാസങ്ങളുമായി സമന്വയിപ്പിച്ച് അവതരിപ്പിക്കാനാണ് ഈ ദൈവശാസ്ത്രശാഖ ശ്രമിക്കുന്നത്. [[മറിയം|മേരിയെ]] വിഷയമാക്കി [[ബൈബിൾ|വേദപുസ്തകത്തിലും]], ക്രിസ്തീയപാരമ്പര്യത്തിലും സഭാപ്രബോധനത്തിലും ഉള്ള കാര്യങ്ങളെ കൂട്ടിയിണക്കുകയാണ് ക്രൈസ്തവ മേരിവിജ്ഞാനീയത്തിന്റെ ലക്ഷ്യം.<ref name=Fahlbusch403 >''The encyclopedia of Christianity, Volume 3'' by Erwin Fahlbusch, Geoffrey William Bromiley 2003 ISBN 90-04-12654-6 pages 403-404</ref><ref name=Rahner901 >Rahner, Karl 2004 ''Encyclopedia of theology: a concise Sacramentum mundi ISBN 0-86012-006-6 page 901</ref><ref name=Hillerbrand >Hillerbrand, Hans Joachim. ''Encyclopedia of Protestantism, Volume 3 2003''. ISBN 0-415-92472-3 page 1174</ref>
 
[[മറിയം|മറിയത്തെക്കുറിച്ചുള്ള]] ക്രിസ്തീയവീക്ഷണം വൈവിദ്ധ്യമാർന്ന ഒട്ടേറെ ധാരകൾ ചേർന്നതാണ്. [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ]] മേരിശാസ്ത്രം പിന്തുണയ്ക്കുന്ന മരിയഭക്തി, അതിനെതിരായ [[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രൊട്ടസ്റ്റന്റ്]] നിലപാട്, ഇവ രണ്ടിന്റെയും 'മദ്ധ്യമാർഗം' എന്നു പറയാവുന്ന ആംഗ്ലിക്കൻ വീക്ഷണം തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. സമീപനൂറ്റാണ്ടുകളിൽ ഒരു പഠനശാഖ എന്ന നിലയിൽ മേരിവിജ്ഞാനീയത്തിൽ എറ്റവുമേറെ ചർച്ചകൾ നടന്നിട്ടുള്ളത് [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയിലാണ്]]. [[മറിയം|മറിയത്തെക്കുറിച്ചുള്ള]] [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ്]] വീക്ഷണം കേന്ദ്രീകൃതമായ ഏതെങ്കിലും വിശ്വാസസംഹിതയിലെന്നതിനു പകരം ആരാധനാക്രമത്തിലാണ് നിഴലിച്ചു കാണുന്നത്. [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാസഭയിൽ]] മരിയൻ പ്രസ്ഥാനങ്ങളുടേയും സംഘടനകളുടേയും സംഖ്യാബലം അടുത്ത കാലത്ത് ഏറെ വർദ്ധിച്ചിട്ടുണ്ട്. സഭകൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾക്കുപരി അവയെ ഒന്നിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്നായി മേരിവിജ്ഞാനീയത്തിലുള്ള താത്പര്യം നിലനിൽക്കുന്നു.
 
ഇരുപതാം നൂറ്റാണ്ടിൽ [[മറിയം|മറിയത്തെ]] സംബന്ധിച്ച് ഒട്ടേറെ രചനകൾ ഉണ്ടായിട്ടുണ്ട്. [[ദൈവശാസ്ത്രം|ദൈവശാസ്ത്രജ്ഞന്മാരായ]] റെയ്മൊണ്ടോ സ്പിയാസിയുടേയും ഗബ്രിയേൽ റോസ്ചിനിയുടേയും സംഭാവനകൾ അവയിൽ എടുത്തു പറയാവുന്നവയാണ്.
"https://ml.wikipedia.org/wiki/മേരിവിജ്ഞാനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്