"നൈട്രജൻ ചക്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
=== ജൈവികനൈട്രജൻ സ്ഥിരീകരണം ===
ജീവികളുടെ മൃതശരീരങ്ങളും ജന്തുവിസർജ്ജ്യങ്ങളും അമോണീകരണ ബാക്റ്റീരിയകൾ (Ammonifying bacteria) വിഘടിപ്പിച്ച് കാർബണിക സം‌യുക്തങ്ങളിലെ നൈട്രജനെ [[അമോണിയ]] ആക്കിമാറ്റുന്നു. രാസസംശ്ലേഷക നൈട്രീകരണ ബാക്റ്റീരിയകൾ (Chemosythetic Nitrifying Bacteria) ഇങ്ങനെയുണ്ടാകുന്ന [[അമോണിയ|അമോണിയയെ]] നൈട്രേറ്റുകൾ ആക്കി മാറ്റുന്നു.
[[റൈസോബിയം]], [[ക്ലോസ്ട്രിയം]], [[അസറ്റോബാക്റ്റർ]] തുടങ്ങിയ [[ബാക്റ്റീരിയ|ബാക്റ്റീരിയകൾക്ക്]] അന്തരീക്ഷവായുവിൽ നിന്ന് [[നൈട്രജൻ]] സ്വീകരിച്ച് നൈട്രജൻ സം‌യുക്തങ്ങളാക്കാൻ കഴിവുണ്ട്. ഇവയെ [[നൈട്രജൻ സ്ഥിരീകരണ ബാക്റ്റീരിയകൾ]] (Nitrogen Fixing Bacteria) എന്നു വിളിക്കുന്നു. റൈസോബിയത്തിന്റെ ഇനത്തിൽ പെടുന്ന [[ബാക്റ്റീരിയ|ബാക്റ്റീരിയങ്ങൾ]] [[പയർ]] വർഗ്ഗത്തിലെ പെടുന്ന ചെടികളുടെ [[മൂലാർബുദം|മൂലാർബുദങ്ങളിൽ]] വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ഇക്കാരണം കൊണ്ട് [[റബ്ബർ മരം|റബ്ബർ തോട്ടങ്ങളിലും]] നെൽവയലുകളിൽ രണ്ട് വിളകൾക്കിടയിലും പയർവർഗ്ഗത്തിലെ ചെടികൾ നടാറുണ്ട്. ക്ലോസ്ട്രീഡിയം, അസറ്റോബാക്റ്റർ തുടങ്ങിയവ മണ്ണിൽ സ്വതന്ത്രമായി ജീവിക്കുന്നവയും നൈട്രജൻ സ്ഥിരീകരണം നടത്തുന്നവയുമാണ്‌. <br />
 
ചില [[നീല ഹരിത ആൽഗ|നീല ഹരിത ആൽഗകൾക്കും]] അന്തരീക്ഷവായുവിലെ നൈട്രജൻ സ്വീകരിച്ച് നൈട്രജൻ സം‌യുക്തങ്ങളുണ്ടാക്കാൻ കഴിവുണ്ട്. അതുകൊണ്ട് നെൽവയലുകളിൽ ഇത്തരം ആൽഗകളേയും വളർത്താറുണ്ട്.
"https://ml.wikipedia.org/wiki/നൈട്രജൻ_ചക്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്