"ഒഡീഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: oc:Orissa
(ചെ.) #* ചെറിയ തിരുത്തൽ *#
വരി 17:
}}
 
'''ഒറീസ''' (ഒഡിഷ) [[ഇന്ത്യ|ഇന്ത്യയുടെ]] കിഴക്കൻതീരത്തുള്ള സംസ്ഥാനമാണ്‌. [[ഝാർഖണ്ഡ്‌]], [[പശ്ചിമ ബംഗാൾ]], [[ആന്ധ്രാ പ്രദേശ്‌]], [[ഛത്തീസ്ഗഡ്‌]] എന്നിവയാണ്‌ ഒറീസയുടെ അയൽസംസ്ഥാനങ്ങൾ. [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലിന്റെ]] തീരത്താണ്‌ ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നത്‌. [[1936]]-ൽ ആണ് ഒറീസ്സ എന്നപേരിൽ [[ബ്രിട്ടൻ|ബ്രിട്ടീഷ്]] ഭരണ പ്രവിശ്യ നിലവിൽ വന്നത്. [[1948]]-'[[1949|49]] കലത്ത് 24 നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത് ഈ [[സംസ്ഥാനം|സംസ്ഥാനത്തെ]] വിപുലീകരിച്ചു. 15,57,071 ച. കി. മീ. വിസ്ഥീർണമുള്ള ഒറീസ്സ സംസ്ഥാനത്തെ ഭരണസൗകര്യാർഥം 30 ജില്ലകളായി വിഭജിച്ചിരിക്കുന്നു. തലസ്ഥാനം [[ഭുവനേശ്വർ]].<ref>http://timesofindia.indiatimes.com/india/Orissa-now-Orissa-Odia-becomes-Odia/articleshow/5154302.cms Orissa now Odisha, Oriya becomes Odia</ref>
 
== ഭൗതിക ഭൂമിശാസ്ത്രം ==
വരി 23:
=== ഭൂവിതരണം ===
 
തീരദേശ സംസ്ഥാനമായ ഒറീസ്സ അക്ഷാംശം 18 ഡിഗ്രിമുതൽ 23 ഡിഗ്രിവരെയും രേഖാംശം 81 ഡിഗ്രിമുതൽ 88 ഡിഗ്രിവരെയും വ്യാപിച്ചു കിടക്കുന്നു. [[മഹാനദി]] വ്യൂഹം ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി [[നദി|നദികൾ]] ഒറീസ്സയെ ജലസമ്പുഷ്ടമാക്കുന്നു.
 
ഈ സംസ്ഥാനത്തെ പൊതുവേ നാലു പ്രകൃതി വിഭാഗങ്ങളായി തിരിക്കാം;
* വടക്കും പടിഞ്ഞാറുമുള്ള മലമ്പ്രദേശം
* [[പൂർ‌‌വഘട്ടം]]
* മധ്യ-പശ്ചിമ പീഠപ്രദേശം
* തീരസമതലം
ഇവയിൽ ആദ്യത്തെ മേഖലയാണ് ഒറീസ്സയിലെ ധാതു സമ്പന്ന പ്രദേശം. വിന്ധ്യാനിരകളുടെയും ഗോണ്ട്‌‌വാന ശിലാക്രമത്തിന്റെയും തുടർച്ചയായ ഈ മേഖല. [[സമുദ്രം|സമുദ്രതീര]] ജില്ലകളുടെ പടിഞ്ഞാറെ അതിരിലൂടെ നീളുന്ന പൂർ‌‌വഘട്ടത്തിന്റെ ഒരു ശാഖ കോരാപട്ട്, ധെങ്കനാൽ, എന്നീ ജില്ലകളിലേക്ക് അതിക്രമിച്ചു കാണുന്നു. [[ഫൂൽബനി]] ജില്ലയിലാണ് പൂർ‌‌വഘട്ടവും വിന്ധ്യാനിരകളും തമ്മിൽ ഒത്തു ചേരുന്നത്. പൂർ‌‌വഘട്ടം അവിച്ഛിന്നമായ ഗിരിനിരകളല്ല. ഇടവിട്ടു സ്ഥിതിചെയ്യുന്ന ചെങ്കുത്തായ മലകളാണ് തിരദേശ ജില്ലളിലുള്ളത്. പ്രവഹജലത്തിന്റെ പ്രവർത്തനത്താൽ ശോഷിപ്പിക്കപ്പെട്ട സങ്കീർണവും ദുർഗമവുമായ പാറക്കൂട്ടങ്ങൾ മാത്രം അവശേഷിച്ചുള്ളവയാണ് മിക്ക മലകളും. ഇവയ്ക്കിടയിൽ അഗാധമായ ചുരങ്ങൾ സാധാരണമാണ്. ഈ മേഖലകൾ കടൽത്തീരത്തിനു സമാന്തരമായി, ഏതാണ്ട് 100 മീറ്ററോളം ഉള്ളിലായാണ് സ്ഥിതിചെയ്യുന്നത്. ഇവയുടെ ഉയരം 760 മീറ്ററിൽ താഴെയാണ്. ഘട്ടക്, ധെങ്കനാൽ എന്നീ ജില്ലകളുടെ പടിഞ്ഞാറരികിലുള്ള മണൽക്കല്ലു നിർമിതമായ കുന്നിൻ നിരകൾ കൽക്കരി നിക്ഷേപങ്ങൾ ഉൾക്കൊള്ളുന്നു. തൽധഡ് പ്രദേശത്തു കൽക്കരി ഖനനം നടന്നുവരുന്നു. കിയോൽധഡ്, സംഭല്പൂർ ജില്ലകളിലെ ബാരാക്കഡ് നിരകളിലും അവയ്ക്കുമീതേയുള്ള ശിലാസ്തരങ്ങളിലും കൽക്കരി നിക്ഷേപമുണ്ട്. ഹിമഗിരി, രാം‌‌പൂർ എന്നീ കൽക്കരി കേന്ദ്രങ്ങൾ ഈ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ([http://wikimapia.org/923062/ Deomali on Wikimapia]).
 
{| border=0 cellpadding=1 cellspacing=1 width=98% style="border:1px solid black"
"https://ml.wikipedia.org/wiki/ഒഡീഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്