"കെ.ഇ.എൻ. കുഞ്ഞഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
}}
 
[[ഇടതുപക്ഷം|ഇടതുപക്ഷ]] ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമാണ്‌ '''കെ.ഇ.എൻ''' എന്ന് അറിയപ്പെടുന്ന കെ.ഇ.എൻ. കുഞ്ഞഹമ്മദ്. [[പു.ക.സ.|പുരോഗമന കലാസാഹിത്യ സംഘത്തിന്റെ]] സെക്രട്ടറിമാരിൽ ഒരാളായി സേവനമനുഷ്ഠിക്കുന്ന കെ.ഇ.എൻ കുഞ്ഞഹമ്മദ് [[കേരള സാഹിത്യ അക്കാദമി]] നിർവ്വാഹക സമിതി അംഗവുമാണ്‌<ref>[http://www.keralasahityaakademi.org/ml_orgmem.htm സാഹിത്യ അക്കാദമി വെബ്സൈറ്റ്]</ref>. ആനുകാലികങ്ങളിലും പത്രങ്ങളിലും ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് എഴുതുന്ന കെ.ഇ.എൻ മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കേരളത്തിലെ [[സി.പി.എം.|മാർക്സിസ്റ്റ് പാർട്ടിയുടെ]] ശക്തനായ വക്താവാണ്{{അവലംബം}}.
 
==വിവരണം==
 
[[ഫാറൂഖ് കോളേജ്|ഫാറുഖ് കോളേജിലെ]] മലയാളം വിഭാഗം തലവനായിരിക്കേ 2011 ൽ വിരമിച്ചു. മത തീവ്രവാദം, വർഗീയത, [[ഫാസിസം]], ന്യൂനപക്ഷ വിവേചനം എന്നിവക്കെതിരെ പ്രഭാഷണത്തിലൂടെയും എഴുത്തിലൂടെയും കെ.ഇ.എൻ നിരന്തരം പ്രതികരിക്കാറുണ്ട്. ഇന്ത്യൻ ഫാസിസത്തിന്റെ സവിശേഷതകളും സാംസ്കാരിക പ്രശ്നങ്ങളും മൂലധന സർവ്വാധിപത്യത്തിന്റെ പശ്ചാത്തലത്തിൽ നിർവചിച്ചാണ് കേരളീയ സാംസ്കാരിക മണ്ഡലത്തിൽ കെ.ഇ.എൻ ശ്രദ്ധേയനായത്. മതത്തെ ഭീകരതയുടെ ഉപകരണവും ഉപാധിയുമാക്കുന്നത് സാമ്രാജ്യത്വമാണെന്ന നിരീക്ഷണം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലും രചനകളിലും കടന്നു വരുന്ന സവിശേഷതയാണ്.
 
[[സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്]],<ref>http://www.solidarityym.net/notes/നീതിനിഷേധം_ആവർത്തിക്കരുത്</ref> [[ഇന്ത്യൻ ജമാ അത്തെ ഇസ്ലാമി]], [[പി ഡി പി]], [[സി.പി.എം.]], [[ഡി.വൈ.എഫ്.ഐ.]] [[എസ്.എഫ്.ഐ.]] ,[[പു.ക.സ.]] തുടങ്ങിയ സംഘടനകളുടെ സമ്മേളനങ്ങളിലും ആശയ സം‌വാദ വേദികളിലും സാംസ്കാരിക പരിപാടികളിലും പഠനക്ലാസുകളിലും സജീവ സാന്നിദ്ധ്യമാണ്‌ കെ.ഇ.എൻ. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും നിലപാടുകളും സം‌വാദത്തോടൊപ്പം തന്നെ ചിലപ്പോഴൊക്കെ വിവാദങ്ങൾക്കും വഴിവെക്കാറുണ്ട്.
വരി 49:
 
==പുരസ്കാരങ്ങൾ==
*കെ.എസ്. ഹരിഹരനോടൊപ്പം ചേർന്ന് എഴുതിയ "ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പരിണാമം" എന്ന് പുസ്തകത്തിന്‌ [[അബുദാബി ശക്തി അവാർഡ്]].
*വേർതിരിവ് എന്ന സാഹിത്യവിമർശന കൃതിക്ക് തായാട്ട് അവാർഡ്
<!-- ==വിവാദങ്ങൾ==
കേരളത്തിലെ [[സി.പി.എം.|സി.പി.എമ്മിൽ]] സമീപ വർഷങ്ങളിലായി ഉണ്ടായി എന്ന് ആരോപിക്കപ്പെടുന്ന [[പിണറായി വിജയൻ]],[[വി.എസ്. അച്യുതാനന്ദൻ]] ചേരിതിരിവിൽ [[പിണറായി വിജയൻ]] പക്ഷത്തെ അനുകൂലിക്കുന്ന വ്യക്തിയാണ്‌ കെ.ഇ.എൻ എന്ന് ആരോപണം നിലനിൽക്കുന്നു. മൂന്നാർകൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സമയത്ത് [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി വാരികയിൽ]] കെ.ഇ.എൻ. എഴുതിയ "രാഷ്ട്രീയത്തിൽ ആൾദൈവങ്ങൾ ഉണ്ടാകുന്നത്" എന്ന ലേഖനവും,മറ്റൊരിക്കൽ [[തൃശൂർ|തൃശൂരിൽ]] ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ "കണ്ടിട്ടും കാണാതെ,കേട്ടിട്ടും കേൾക്കാതെ,മൗനം പാലിക്കുന്നവർ മന്ദബുദ്ധികളാണ്‌" എന്ന് പറഞ്ഞതും [[വി.എസ്. അച്യുതാനന്ദൻ|വി.എസ്. അച്യുതാനന്ദനെ]] ഉദ്ദേശിച്ചാണെന്ന് വിലയിരുത്തപ്പെടുകയുണ്ടായി.{{തെളിവ്}} മന്ദബുദ്ധികൾ എന്ന് വിശേഷിപ്പിച്ചതിന് മറുപടിയെന്നോണം "കുഞ്ഞഹമ്മദിനെ പോലുള്ള കുരങ്ങന്മാർക്ക് മറുപടി പറയേണ്ടതില്ല" എന്ന് [[വി.എസ്. അച്യുതാനന്ദൻ]] ഒരു പത്രസമ്മേളനത്തിൽ വെച്ച് പറഞ്ഞതും വിവാദമായി.{{തെളിവ്}}
 
==വിമർശനങ്ങൾ==
"https://ml.wikipedia.org/wiki/കെ.ഇ.എൻ._കുഞ്ഞഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്