"പഴയ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
ഇസ്രായേൽ ജനതയുടെ മതപരമായ രേഖകളെയും ചരിത്രത്തിനെയും ക്രിസ്ത്യാനികൾ വിവക്ഷിക്കുന്നത് '''പഴയ നിയമം''' എന്നാണ്. [[ക്രിസ്തുമതം|ക്രിസ്ത്യാനികളും]] [[ജൂതർ|യഹൂദരും]] ഇതിനെ പാവനമായി കാണുന്നു. <ref name="Jones 2001, p.215">Jones (2001), p.215</ref> ഇതിലെ പുസ്തകങ്ങളുടെ എണ്ണത്തിൽ വിവിധ ക്രിസ്ത്യൻ സഭകൾ തമ്മിൽ കാര്യമായ അന്തരമുണ്ട്. പ്രൊട്ടസ്റ്റന്റ് സഭ ഹീബ്രൂ ബൈബിളിനെ അംഗീകരിക്കുന്നുവെങ്കിലും അതിനെ 39 പുസ്തകങ്ങളായി തരം തിരിക്കുന്നു. കതോലിക്കർ, കിഴക്കൻ ഓർത്തഡോക്സ് സഭ, അലക്സാണ്ട്രിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭ, എത്യോപ്യൻ സഭ എന്നിവർ താരതമ്യേന വലിയ ഒരു കൂട്ടം പുസ്തകങ്ങളെയാണ് പഴയനിയമമായി കണക്കാക്കുന്നത്. <ref>Barton (2001), p.3</ref>
 
പുസ്തകങ്ങളെ പൊതുവിൽ ദൈവം [[ഇസ്രായേൽ ജനത|ഇസ്രായേൽ ജനതയെ]] തിരഞ്ഞെടുത്തതെങ്ങനെ എന്ന് വിവരിക്കുന്ന പെന്റാട്യൂക്ക്; ഇസ്രായേൽ ജനത കനാൻ കീഴടക്കിയതു മുതൽ ബാബിലോണിലേക്ക് നാടു കടത്തപ്പെടും വരെയുള്ള ചരിത്രം പറയുന്ന പുസ്തകങ്ങൾ; നൈതികതയെയും നല്ലതിനെയും ചീത്തയെയും പറ്റിയുള്ള ജ്ഞാനത്തെയും മറ്റും പറ്റി ചർച്ച ചെയ്യുന്ന പുസ്തകങ്ങൾ; ദൈവത്തിൽ നിന്നകന്നു പോകുന്നതിന്റെ അനന്തരഭലങ്ങളെപ്പറ്റി താക്കീത് നൽകുന്ന പ്രവാചകരുടെ പുസ്തകങ്ങൾ എന്നിങ്ങനെ നാലായി തിരിക്കാം. ഈ പുസ്തകങ്ങളുടെ യധാർത്ഥ രചയിതാക്കളും വായനക്കാരുമായിരുന്ന ഇസ്രായേൽ ജനതയെ സംബന്ധിച്ചിടത്തോളം ഇവയുടെ ഉള്ളടക്കം അവരും ദൈവവും തമ്മിലുള്ള സമാനതകളില്ലാത്ത ബന്ധത്തിനെയും, അവർക്ക് യഹൂദരല്ലാത്തവരോടുള്ള ബന്ധത്തിനെയും പറ്റിയായിരുന്നു.
 
മനുഷ്യരാശിയുടെ രക്ഷകന്റെ വരവ് എന്ന തത്വത്തിൽ അധിഷ്ടിതമായ ക്രിസ്തുമതം പഴയനിയമപുസ്തകങ്ങളെ [[പുതിയനിയമം|പുതിയനിയമത്തിന്റെ]] (ക്രിസ്തുമത വേദപുസ്തകത്തിന്റെ രണ്ടാം ഭാഗം) വരവിനായുള്ള തയാറെടുപ്പായാണ് കാണുന്നത്.
"https://ml.wikipedia.org/wiki/പഴയ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്