"അന്തർദ്രവ്യജാലിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

126 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
=== സാർക്കോപ്ലാസ്മിക് റെട്ടിക്കുലം ===
[[Image:Sarcomere.svg|thumb|300px| സാർക്കോപ്ലാസ്മിക് ധർമ്മമുള്ള പേശികളിലെ സങ്കോചവികാസമാതൃക]]
[[പേശി|രേഖാശൂന്യ പേശികളിലും]](smooth muscles) [[രേഖാങ്കിത പേശികൾ | രേഖാങ്കിത പേശികളിലും]](striated muscles) ആണു് ഇത്തരം അന്തർദ്രവ്യജാലിക കാണപ്പെടുന്നതു്. സാർക്കോ എന്നാൽ [[മാംസം]] എന്നർത്ഥം. വിവിധ സന്ദർഭങ്ങളിൽ കായികമായി ആവശ്യാനുസരണം വികസിക്കുകയും ചുരുങ്ങുകയും ചെയ്യേണ്ട മാംസളപേശികളാണു് ഈ വിഭാഗത്തിൽ പെടുന്നതു്. രക്തക്കുഴലുകളിലും വികാസസങ്കോചപ്രാധാന്യമുള്ള പ്രധാന അവയവങ്ങളിലും രേഖാശൂന്യ (മിനുസ)പേശികളും [[അസ്ഥി|അസ്ഥികൾ]], ഹൃദയകലകൾ, ശിരസ്സ്, കഴുത്ത് എന്നിവിടങ്ങളിൽ രേഖാങ്കിതപേശികളും അടങ്ങിയിരിക്കുന്നു. ധാരാളമായി [[കാൽസ്യം]] [[അയോൺ|അയോണുകളെ]] സംഭരിക്കുന്നതും ആവശ്യാനുസരണം [[കോശദ്രവ്യം|കോശദ്രവ്യത്തിലേക്കു്]] വിട്ടുകൊടുക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യുന്നതും ആണ് ഇവയുടെ ധർമ്മം. [[പേശീതന്തുകമാതൃക |വഴുതുന്ന കുടച്ചക്രം]] എന്നു വിളിക്കാവുന്ന (Sliding Filament Model) കോശസങ്കോചവികാസമാതൃകയിൽ [[ട്രോപോണിൻ]] എന്ന പദാർത്ഥത്തിന്റെ ആകൃതി മാറ്റുന്നതു് ഇത്തരം [[കാൽസ്യം]] അയോണുകളുടേ പ്രവർത്തനമാണു്. [[കോശം|കോശത്തിൽ]] [[നാഡീ വ്യൂഹം|നാഡികൾ]] വഴി എത്തുന്ന വൈദ്യുതോദ്ദീപനമാണു് ഈ [[കാൽസ്യം]] ക്രയവിക്രയങ്ങളും തദ്വാരാ കോശങ്ങളുടേ ഒറ്റയ്ക്കോ കൂട്ടായോ ഉള്ള സങ്കോചവികാസങ്ങളും നിയന്ത്രിക്കുന്നതു്. ഘടനയിൽ സാധാരണ (പരുക്കൻ) റെട്ടിക്കുലവുമായി പ്രകടമായ വ്യത്യാസങ്ങളില്ല.
 
== ധർമ്മം ==
സ്രവണശേഷിയുള്ള ഗ്ലൈക്കോപ്രോട്ടീനുകൾ അന്തർദ്രവ്യജാലികയിലൂടെ സഞ്ചരിക്കുന്നു. അവ വിവിധ കോശാംഗങ്ങളിലെത്തുന്നത് അന്തർദ്രവ്യജാലികയിലൂടെയാണ്. ഗ്രാന്യുലാർ അന്തർദ്രവ്യജാലികയാണ് [[മാംസ്യം|മാംസ്യനിർമ്മാണത്തിനു]] സഹായിക്കുന്നത്. സാർക്കോപ്ലാസ്മിക് റെട്ടിക്കുലം പേശികൾക്കാവശ്യമായ പ്രവർത്തനങ്ങൾക്ക് [[കാൽസ്യം]] അയോണുകളെ പ്രദാനം ചെയ്യുന്നു.
[[പ്രമാണം:Biological cell.svg|thumb|400px|right|ജന്തുകോശം([[യൂക്കാരിയോട്ടിക്ക്]]), കോശാന്തരഭാഗങ്ങളോടുകൂടി.<br />]]
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1325656" എന്ന താളിൽനിന്ന് ശേഖരിച്ചത്