"ആനുപാതിക പ്രാതിനിധ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
==പ്രാധാന്യം==
പല നിയോജകമണ്ഡലങ്ങളിലായി സമ്മതിദായകർ രേഖപ്പെടുത്തുന്ന മൊത്തം വോട്ടുകളുടെ അനുപാതക്രമത്തിൽ ഒരു ജനപ്രതിനിധിസഭയിൽ ആകെയുള്ള സീറ്റുകൾ വിവിധ കക്ഷികൾക്കായി വിഭജിക്കുന്ന തെരഞ്ഞെടുപ്പു സമ്പ്രദായം. അശാസ്ത്രീയമായ തെരഞ്ഞെടുപ്പു സമ്പ്രദായം വഴി പല രാജ്യങ്ങളിലും വളരെയേറെ സമ്മതിദായകർ പ്രതിനിധാനം ചെയ്യപ്പെടാതെ പോകുന്നു. ഈ അപാകത ദൂരീകരിക്കുവാൻ പ്രത്യേക ജനവിഭാഗങ്ങൾക്ക്-ജാതി, മത, വർഗ, സംസ്കാരാടിസ്ഥാനത്തിലുള്ള ന്യൂനപക്ഷങ്ങൾക്ക്-പ്രാതിനിധ്യം ലഭിക്കത്തക്കവിധത്തിലുള്ള ചില സമ്പ്രദായങ്ങൾ പല രാഷ്ട്രങ്ങളിലും നിലവിലുണ്ട്. പക്ഷേ, അവ ഒന്നുംതന്നെ, രാഷ്ട്രീയാടിസ്ഥാനത്തിലുള്ള ന്യൂനപക്ഷത്തെ ശരിയാംവണ്ണം പ്രതിനിധാനം ചെയ്യുവാൻ ഉതകുന്നവയല്ല. ഈ ന്യൂനത ഏറെക്കുറെ പരിഹരിക്കുവാൻ ആനുപാതിക പ്രാതിനിധ്യത്തിനു സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
== നടപടിക്രമം ==
 
സാധാരണഗതിയിൽ, ആധുനിക ജനായത്ത വ്യവസ്ഥിതി നിലവിലുള്ള രാജ്യങ്ങളിൽ, ഓരോ ഏകാംഗ നിയോജകമണ്ഡലത്തിൽനിന്നും ഏറ്റവുമധികം വോട്ടുകൾ ലഭിക്കുന്ന സ്ഥാനാർഥിയെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കുകയാണ് പതിവ്. ഉദാഹരണത്തിന്, 25,000 വോട്ടർമാരുള്ള ഒരു നിയോജകമണ്ഡലത്തിൽ 'x', 'y' എന്നീ സ്ഥാനാർഥികൾ മത്സരിക്കുന്നുവെന്നിരിക്കട്ടെ; ആകെ 'പോൾ' ചെയ്തത് 23,850 വോട്ടുകളും. അതിൽ 'x' നും 'y' ക്കും ലഭിച്ചത് യഥാക്രമം 12,000 വും 11,850-ഉം ആണെന്നും വയ്ക്കുക. ഇതിൽ, നാമമാത്രമായ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ 'x' വിജയിച്ചതായും, എന്നാൽ അതിന് തൊട്ടടുത്തുനില്ക്കുന്ന 'y' പരാജയമടഞ്ഞതായും പ്രഖ്യാപിക്കപ്പെടുന്നു. അങ്ങനെ, ഏകദേശം പകുതിയോളം വോട്ടർമാർ പ്രതിനിധാനം ചെയ്യപ്പെടാതെപോകുന്നു. ഒരു ഏകാംഗ നിയോജകമണ്ഡലത്തിൽ സ്ഥാനാർഥികൾ മൂന്നോ, നാലോ അതിൽ കൂടുതലോ മത്സരിക്കുകയാണെങ്കിൽ സ്ഥിതി കുറേക്കൂടി വഷളായിത്തീരുന്നു. കേവല ഭൂരിപക്ഷം നേടി ജയിക്കുന്ന സ്ഥാനാർഥി അത്തരം സന്ദർഭങ്ങളിൽ ഭൂരിപക്ഷത്തെയല്ല, പ്രത്യുത, ന്യൂനപക്ഷത്തെയായിരിക്കും പ്രതിനിധാനം ചെയ്യുക. തൻമൂലം, വലിയൊരു ജനവിഭാഗത്തിന്റെ അഭിപ്രായാഭിലാഷങ്ങൾ പ്രതിഫലിക്കാതെ നിയമനിർമാണം നടക്കുന്നു. അപ്രകാരം സംഭവിക്കാതിരിക്കുവാനും ഓരോ വിഭാഗക്കാർക്കും രാജ്യത്ത് മൊത്തത്തിലുള്ള ജനപിന്തുണയ്ക്കു തുല്യമായി-കൃത്യമായി-പ്രാതിനിധ്യം ലഭ്യമാക്കുവാനും വേണ്ടിയാണ് ആനുപാതിക പ്രാതിനിധ്യം സംവിധാനം ചെയ്തിട്ടുള്ളത്.
 
വരി 11:
 
==കൈമാറ്റം ചെയ്യാവുന്ന ഒറ്റവോട്ടു സമ്പ്രദായം==
കൈമാറ്റം ചെയ്യാവുന്ന ഒറ്റവോട്ടു പദ്ധതിയനുസരിച്ച് രാജ്യത്തെ ബഹ്വംഗനിയോജക മണ്ഡലങ്ങളായി വിഭജിക്കുന്നു. ഓരോ നിയോജകമണ്ഡലത്തിലും ഏറ്റവും ചുരുങ്ങിയത് മൂന്ന് സീറ്റുകളെങ്കിലും ഉണ്ടായിരിക്കണം. സീറ്റുകളുടെ എണ്ണം വേണ്ടിവന്നാൽ പത്തോ പതിനഞ്ചോവരെ ഉയർത്താവുന്നതാണ്. തെരഞ്ഞെടുപ്പു തുടങ്ങിയാൽ ഓരോ നിയോജകമണ്ഡലത്തിനും ഓരോ വിഹിതം (quota) നിശ്ചയിക്കേണ്ടിയിരിക്കുന്നു. ഇതു പല വിധത്തിലാകാമെങ്കിലും, [[ബെൽജിയം|ബെൽജിയംകാരനായ]] എച്ച്.ആർ. ഡ്രൂപ്പ് ആസൂത്രണം ചെയ്തിട്ടുള്ള 'ഡ്രൂപ്പ് ക്വോട്ടാ' (Droop Quota) എന്നറിയപ്പെടുന്ന സമ്പ്രദായമാണ് ഇന്നധികവും പ്രയോഗത്തിലിരിക്കുന്നത്. ഇതനുസരിച്ച് നിയോജകമണ്ഡലത്തിൽ പോൾചെയ്ത മൊത്തം (സാധുവായ) വോട്ടുകളുടെ സംഖ്യയെ, പൂരിപ്പിക്കുവാനുളള സീറ്റുകളുടെ എണ്ണത്തോട് ഒന്നു കൂട്ടിചേർത്ത് ആ സംഖ്യകൊണ്ട് ഹരിച്ചു കിട്ടുന്ന ഹരണഫലത്തോട് ഒന്നുകൂടി ചേർത്തു കിട്ടുന്ന സംഖ്യയായിരിക്കും ക്വോട്ടാ.
 
ഉദാ. നിയോജകമണ്ഡലത്തിലെ സാധുവായ വോട്ടുകൾ
"https://ml.wikipedia.org/wiki/ആനുപാതിക_പ്രാതിനിധ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്