"ദേശാഭിമാനി സ്റ്റഡി സർക്കിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കേരള സാഹിത്യ - സാസ്കാരിക ചരിത്രത്തിലെ സുപ്രധാനമായ ഒന്നാണ് ദേശാഭിമാനി സ്റ്റഡിസർക്കിളിന്റെ രൂപീകരണം. മാർക്സിയൻ കാഴ്ചപ്പാടോടെയുള്ള സാഹിത്യ - സാംസ്കാരിക പ്രവർത്തനം കേരളത്തിൽ പ്രോത്സാഹിക്കപ്പെടണം എന്ന ലക്ഷ്യത്തോടെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും സാംസ്കാരിക പ്രവർത്തകരും ചേർന്ന് രൂപീകരിച്ച ദേശാഭിമാനി സ്റ്റഡിസർക്കിൾ ഇന്നത്തെ [[പുരോഗമന കലാ സാഹിത്യ സംഘം|പുരോഗമന കലാസാഹിത്യ സംഘത്തിന്റെ]] മുൻഗാമിയാണ്.
==ചരിത്രം==
[[ദേശാഭിമാനി]] പത്രത്തിന്റെ സംരംഭമായി സാഹിത്യ - സാംസ്കാരിക ചർച്ചകൾക്ക് മുൻതൂക്കം നൽകി പ്രസിദ്ധീകരിച്ചിരുന്ന ദേശാഭിമാനി വാരികയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രസ്ഥാനം എന്ന നിലയിലാണ് ഇതിന് ദേശാഭിമാനി സ്റ്റഡി സർക്കിൾ എന്ന പേരു വന്നത്. 1971 മെയ് 27, 28 തീയതികളിൽ ഏലങ്കുളത്ത് ഇ.എം.എസിന്റെ വീട്ടിൽ നടന്ന ആലോചനായോഗത്തിലാണ് ഈ സംഘടന രൂപം കൊണ്ടത്. [[EMS|ഇ എം എസ്]], [[നായനാർ]] , [[ചാത്തുണ്ണി മാസ്റ്റർ]], [[എം.എസ്. ദേവദാസ്]], [[ചെറുകാട്]], [[തായാട്ട് ശങ്കരൻ]], [[പി. ഗോവിന്ദപ്പിള്ള]], [[എരുമേലി പരമേശ്വരൻ പിള്ള]], [[ഹരിഹരൻ പൂഞ്ഞാർ]], ജി ഫിലിപ്സ്, എം കുട്ടികൃഷ്ണൻ , ടി കെ നാരായണൻ , കെ പി ജി, [[പൊൻകുന്നം ദാമോദരൻ]] , [[എം ആർ സി]], കെ പി ശശിധരൻ , [[ഏഴാച്ചേരി രാമചന്ദ്രൻ]], ശ്രീരേഖ, [[ഇയ്യങ്കോട് ശ്രീധരൻ]], പാലക്കീഴ്, പി നന്ദകുമാർ , വി പി വാസുദേവൻ , കെ പി മോഹനൻ തുടങ്ങിയവ്‍ ഈ യോഗത്തിൽ പങ്കെടുത്തു.
<ref>http://www.deshabhimani.com/periodicalContent1.php?id=270</ref>
 
"https://ml.wikipedia.org/wiki/ദേശാഭിമാനി_സ്റ്റഡി_സർക്കിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്