"ദേശാഭിമാനി സ്റ്റഡി സർക്കിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
കേരള സാഹിത്യ - സാസ്കാരിക ചരിത്രത്തിലെ സുപ്രധാനമായ ഒരു ഇടപെടലാണ് ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ രൂപീകരണം. പുരോഗമന കാഴ്ചപ്പാടോടെയുള്ള സാഹിത്യ - സാംസ്കാരിക പ്രവർത്തനം കേരളത്തിൽ പ്രോത്സാഹിക്കപ്പെടണം എന്ന ലക്ഷ്യത്തോടെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും സാംസ്കാരിക പ്രവർത്തകരും ചേർന്ന് രൂപീകരിച്ച ദേശാഭിമാനി സ്റ്റഡിസർക്കിൾ ഇന്നത്തെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ മുൻഗാമിയാണ്.
==ചരിത്രം==
[[ദേശാഭിമാനി]] പത്രത്തിന്റെ സംരംഭമായി സാഹിത്യ - സാംസ്കാരിക ചർച്ചകൾക്ക് മുൻതൂക്കം നൽകി പ്രസിദ്ധീകരിച്ചിരുന്ന ദേശാഭിമാനി വാരികയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രസ്ഥാനം എന്ന നിലയിലാണ് ഇതിന് ദേശാഭിമാനി സ്റ്റഡി സർക്കിൾ എന്ന പേരു വന്നത്. 1971 മെയ് 27, 28. ഏലങ്കുളത്ത് ഇ.എം.എസിന്റെ വീട്ടിൽ നടന്ന ആലോചനായോഗത്തിലാണ് ഈ സംഘടന രൂപം കൊണ്ടത്. ഇ എം എസ്, നായനാർ , ചാത്തുണ്ണി മാസ്റ്റർ , എം എസ് ദേവദാസ്, ചെറുകാട്, തായാട്ട് ശങ്കരൻ , പിജി, എരുമേലി, ഹരിഹരൻ പൂഞ്ഞാർ , ജി ഫിലിപ്സ്, എം കുട്ടികൃഷ്ണൻ , ടി കെ നാരായണൻ , കെ പി ജി, പൊൻകുന്നം ദാമോദരൻ , എം ആർ സി, കെ പി ശശിധരൻ , ഏഴാച്ചേരി, ശ്രീരേഖ, ഇയ്യങ്കോട്, പാലക്കീഴ്, പി നന്ദകുമാർ , വി പി വാസുദേവൻ , കെ പി മോഹനൻ തുടങ്ങിയവ്‍ ഈ യോഗത്തിൽ പങ്കെടുത്തു.
<ref>।http://www.deshabhimani.com/periodicalContent1.php?id=270</ref>
 
==അവലംബം==
<references>/>
"https://ml.wikipedia.org/wiki/ദേശാഭിമാനി_സ്റ്റഡി_സർക്കിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്