"ദേശീയത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: as:জাতীয়তাবাদ, kk:Ұлтшылдық പുതുക്കുന്നു: be:Нацыяналізм
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: lad:Nasionalizmo; cosmetic changes
വരി 3:
ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെയിടയിൽ രൂപപ്പെടുന്ന സ്വരാജ്യസ്നേഹം, ഐകമത്യബോധം എന്നീ സ്വഭാവഗുണങ്ങൾ ഒരുമിച്ചു ചേരുന്ന സവിശേഷ വൈകാരികാവസ്ഥയാണ് '''ദേശീയത''' അഥവാ '''ദേശീയബോധം'''. രാജ്യത്തിലെ ജനതയുടെ അതിവിശിഷ്ടമായ ഒരു മനോവികാരമായി ദേശീയബോധത്തെ അഥവാ ദേശീയതയെ കണക്കാക്കാം. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ഒരു രാഷ്ട്രത്തിൽ ദേശീയബോധം ഉടലെടുക്കാറുള്ളൂ. ഒരു രാഷ്ട്രത്തിലെ ജനങ്ങളെല്ലാം ഒരേ ഭാഷ സംസാരിക്കുന്നവരാണെങ്കിൽ അവരുടെ ഇടയിൽ സ്വാഭാവികമായും ഐകമത്യബോധം ഉണ്ടാകുന്നു. ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി തുടങ്ങിയ രാഷ്ട്രങ്ങളിൽ ദേശീയബോധം വളരുവാനുള്ള കാരണം അവരുടെ ഭാഷയാണ്. അതുപോലെതന്നെ ഒരു രാഷ്ട്രത്തിലെ ജനങ്ങളെല്ലാം ഒരേ വംശത്തിൽ പ്പെട്ടവരാണെങ്കിലും അവരുടെയിടയിൽ ദേശീയബോധം വളരുന്നു. യഹൂദ വംശജർ താമസിക്കുന്ന ഇസ്രയേലിൽ ശക്തമായ ദേശീയബോധം വളരുവാനുള്ള കാരണം ഇതാണ്. രാഷ്ട്രത്തിലെ ജനങ്ങൾക്ക് പൊതുവായ ഒരു മതമുണ്ടെങ്കിൽ അതും ദേശീയബോധത്തിന്റെ വളർച്ചയ്ക്ക് സഹായകമാണ്. ഇസ്ലാമിക രാഷ്ട്രങ്ങളിൽ ദേശീയബോധം വളരുവാൻ ഇസ്ലാമിക മതവിശ്വാസം സഹായിച്ചിട്ടുണ്ട്. 16-ാം ശ.-ത്തിൽ യൂറോപ്പിൽ വികസിച്ചുവന്ന ദേശീയബോധവും ഏറെക്കുറെ ക്രൈസ്തവ മതത്തെ ആശ്രയിച്ചുള്ളതായിരുന്നു. പൊതുവായ മതമോ ഭാഷയോ വംശപാരമ്പര്യമോ ഇല്ലാത്ത രാഷ്ട്രങ്ങളിലും ഒരു പൊതു സാംസ്കാരിക പാരമ്പര്യം ഉണ്ടെങ്കിൽ ദേശീയബോധം വളരും. ജനങ്ങളുടെയിടയിൽ പൊതുവായ രാഷ്ട്രീയലക്ഷ്യം ഉണ്ടെങ്കിലും അവിടെ ദേശീയബോധം ഉടലെടുക്കും. വിഭിന്ന വർഗക്കാരും വിവിധ മതക്കാരും വിവിധ ഭാഷക്കാരും നിവസിക്കുന്ന സ്വിറ്റ്സർലൻഡ്, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങളിലും ശക്തമായ ദേശീയബോധം നിലവിലുണ്ട്. പൊതുവായ സാംസ്കാരിക പാരമ്പര്യമാണ് ഇതിനു സഹായിച്ചത്. ബ്രിട്ടിഷ് മേധാവിത്വത്തിനെതിരെ രാഷ്ട്രീയസ്വാതന്ത്ര്യം നേടുക എന്ന പൊതുലക്ഷ്യം ഇന്ത്യയിലെ ദേശീയബോധത്തിന്റെ വളർച്ചയെ ഉത്തേജിപ്പിച്ചു. ഭൂമിശാസ്ത്രവും ദേശീയബോധം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. സമുദ്രജലത്താൽ ചുറ്റപ്പെട്ട ദ്വീപുകൾ, പർവതങ്ങളാൽ വേർതിരിക്കപ്പെട്ട പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം ദേശീയബോധം സ്വാഭാവികമായി വികസിക്കും. ഒരു രാഷ്ട്രം അതിവേഗത്തിലുള്ള സാമ്പത്തിക പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെ ദേശീയബോധം വളരുക സ്വാഭാവികമാണ്. ആധുനിക ജപ്പാൻ തന്നെ ഉദാഹരണം. ഈവിധം നിരവധി ഘടകങ്ങൾ ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെ ദേശീയബോധത്തിന് ഉപോദ്ഘടകമായി വർത്തിക്കുന്നു. ഇവയിൽ ഒന്നോ രണ്ടോ ഘടകങ്ങളാവും മിക്കപ്പോഴും പ്രധാനം. ദേശീയബോധത്താൽ സംയോജിപ്പിക്കപ്പെടുന്ന ഒരു രാഷ്ട്രത്തെ 'ദേശീയരാഷ്ട്രം' (Nation) എന്നു വിളിക്കാം. ദേശീയരാഷ്ട്രം എന്നറിയപ്പെടാനാണ് ആധുനികകാലത്തെ എല്ലാ രാഷ്ട്രങ്ങളും ആഗ്രഹിക്കുന്നത്. ആധുനികകാലത്തെ ചരിത്രത്തിന്റെ ഗതി നിർണയിക്കുന്ന കാര്യത്തിൽ ദേശീയബോധം വളരെയധികം സ്വാധീനം ചെലുത്തുന്നു. പല രാഷ്ട്രങ്ങളുടെയും സാമ്പത്തികവും സൈനികവും ആയ പുരോഗതിയിൽ ദേശീയബോധം നിർണായകമായ പ്രേരണ ചെലുത്തിയിട്ടുണ്ട്. ദേശീയബോധത്താൽ പ്രേരിതമായ രാഷ്ട്രങ്ങൾ തമ്മിൽ ക്രിയാത്മകമായ മത്സരങ്ങളിൽ ഏർപ്പെടുക പതിവാണ്. ചിലപ്പോഴൊക്കെ ഇത്തരം മത്സരങ്ങൾ യുദ്ധത്തിൽ കലാശിക്കുന്നു. 15-ാം ശ.-ത്തിനു ശേഷം ലോകത്തിലുണ്ടായ പല ചരിത്രസംഭവങ്ങൾക്കും വഴിതെളിച്ചത് ദേശീയബോധത്തിന്റെ വളർച്ചയായിരുന്നു.
 
== ദേശീയബോധത്തിന്റെ വളർച്ച ==
 
=== പുരാതനകാലത്തെ ദേശീയത ===
രാഷ്ട്രജീവികളായ മനുഷ്യരിൽ രൂഢമൂലമായിട്ടുള്ള ദേശീയബോധം ആരംഭിച്ചത് എന്നുമുതലാണെന്ന് കൃത്യമായി നിർണയിക്കുവാൻ ബുദ്ധിമുട്ടുണ്ട്. ആദ്യകാലത്തെ രാഷ്ട്രങ്ങൾ അധികവും ഭരിച്ചിരുന്നത് രാജാക്കന്മാരാണ്. ഇത്തരം രാഷ്ട്രങ്ങളിൽ നിലനിന്ന രാജഭക്തിയും ദേശഭക്തിയും ആയിരുന്നു ദേശീയബോധം ആയി മാറിയത്. ജനാധിപത്യം നിലനിന്ന ഗ്രീസിലെ നഗര രാഷ്ട്രങ്ങളിലും ജനങ്ങളുടെ ദേശീയബോധം വളരെ ശ്ലാഘനീയമായിരുന്നു. രാഷ്ട്രത്തിന്റെ ഭരണപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തുകൊണ്ട് രാഷ്ട്രത്തിനുവേണ്ടി ത്യാഗങ്ങൾ സഹിക്കുകയെന്നത് വലിയൊരു ബഹുമതിയായാണ് പുരാതന ഗ്രീക്കുകാർ കരുതിയിരുന്നത്. പ്രകൃതിപരമായ അതിർത്തികളാൽ ചുറ്റപ്പെട്ട ഓരോ നഗര രാഷ്ട്രത്തിലും പൗരന്മാരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങൾ എന്നവിധം സ്നേഹത്തിലും സൗഹാർദത്തിലും കഴിഞ്ഞിരുന്നു. എന്നാൽ അലക്സാണ്ടർ ചക്രവർത്തി മാസിഡോണിയൻ സാമ്രാജ്യം സ്ഥാപിച്ചപ്പോൾ ഗ്രീസിലെ ദേശീയബോധം അപ്രത്യക്ഷമായി. പുരാതന റോമാസാമ്രാജ്യത്തിലും ആരംഭകാലത്ത് ദേശീയബോധം നിലനിന്നിരുന്നു. ഇക്കാലത്ത് മറ്റു പല രാഷ്ട്രങ്ങളിലും ദേശീയബോധം ഉണ്ടായിരുന്നതായി മനസ്സിലാക്കാം. പ്യൂണിക്ക് യുദ്ധകാലങ്ങളിൽ കാർത്തേജിലെ ജനങ്ങളുടെ മനോവീര്യം ഉത്തേജിപ്പിച്ചത് അവരുടെ ദേശീയബോധം ആയിരുന്നു. പുരാതനകാലത്ത് പലസ്തീനിലെ യഹൂദരുടെയിടയിലും ദേശീയബോധം ശക്തമായിരുന്നു.
 
=== യൂറോപ്യൻ ദേശീയത ===
ആധുനിക രീതിയിലുള്ള ദേശീയബോധം യൂറോപ്പിൽ വളർന്നുതുടങ്ങിയത് 15-ാം ശ. മുതൽ ആണെന്നു പറയാം. ദേശീയബോധത്തിന്റെ അഭാവമായിരുന്നു 5-ാം ശ.-ത്തിൽ പശ്ചിമ റോമാസാമ്രാജ്യത്തിന്റെ അധഃപതനത്തിനു കാരണം. മധ്യകാലഘട്ടത്തിൽ നിലനിന്ന ഫ്യൂഡൽ സംവിധാനത്തിലും ദേശീയബോധം വളരെ ദുർബലമായിരുന്നു. ഇക്കാലത്ത് മാർപാപ്പയ്ക്ക് യൂറോപ്യൻ രംഗത്ത് അമിതമായ സ്വാധീനം ലഭിച്ചു. സ്വന്തം രാജ്യത്തോടുള്ളതിനെക്കാൾ കൂടുതൽ സ്നേഹം ഇക്കാലത്ത് ജനങ്ങൾ മാർപാപ്പയോടു കാണിച്ചിരുന്നു. ഇക്കാലത്ത് കിഴക്കൻ യൂറോപ്പിൽ പ്രബലമായിരുന്ന പരിശുദ്ധ റോമാസാമ്രാജ്യം (പൗരസ്ത്യ റോമാസാമ്രാജ്യം) തങ്ങളുടെ കീഴിലുള്ള സാമന്തരാജാക്കന്മാരെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം സ്വീകരിച്ചു. അങ്ങനെ ഫ്യൂഡൽ പ്രഭുക്കന്മാരുടെയും മാർപാപ്പയുടെയും പരിശുദ്ധ റോമാചക്രവർത്തിമാരുടെയും സ്വാധീനം കാരണം 15-ാം ശ. വരെയുള്ള യൂറോപ്യൻ ദേശീയത വളരെ ശുഷ്കമായിരുന്നു. 15-ാം ശ.-ത്തിൽ യൂറോപ്പിൽ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിലുണ്ടായ വ്യതിയാനങ്ങളുടെ ഫലമായി അവിടെ ആധുനിക രീതിയിലുള്ള ദേശീയബോധം വളർന്നു. ശക്തരായ രാജാക്കന്മാരുടെ കീഴിൽ ദേശീയ രാഷ്ട്രങ്ങൾ ഉടലെടുത്തത് ഇക്കാലത്തായിരുന്നു. ഫ്യൂഡൽ പ്രഭുക്കന്മാരെ തകർത്തുകൊണ്ട് രംഗപ്രവേശം ചെയ്ത ഇത്തരം രാജാക്കന്മാരുടെ പിന്നിൽ ജനങ്ങൾ അണിനിരന്നു. ഭൂമിശാസ്ത്രപരമായി വേർതിരിക്കപ്പെട്ടിരുന്ന ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ഈ പ്രവണത ഏറ്റവും കൂടുതലായി കണ്ടത്. ഇംഗ്ലണ്ടിലെ ട്യൂഡർ വംശജരായ രാജാക്കന്മാർ കത്തോലിക്കാ സഭയ്ക്കും പൗരസ്ത്യ റോമാസാമ്രാജ്യത്തിനും വെല്ലുവിളിയായി മാറി. ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ, റഷ്യ, പോളണ്ട് തുടങ്ങിയ രാഷ്ട്രങ്ങളും കാലക്രമത്തിൽ ദേശീയ രാഷ്ട്രങ്ങളായി. 15-ാം ശ.-ത്തിലാരംഭിച്ച നവോത്ഥാന പ്രസ്ഥാനവും പരോക്ഷമാംവിധം ദേശീയബോധത്തിന്റെ വളർച്ചയെ സഹായിച്ചു.
 
വരി 25:
19-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടി അതിശക്തമായിത്തീർന്ന യൂറോപ്യൻ ദേശീയബോധം 20-ാം ശ.-ത്തിന്റെ ആരംഭത്തിൽ അതികഠിനമായ ഒരു പ്രതിസന്ധിയെ നേരിട്ടു. ത്രിസഖ്യം, ത്രിസൗഹാർദം എന്നീ പേരുകളിൽ യൂറോപ്യൻ രാഷ്ട്രങ്ങൾ രണ്ട് ചേരികളായി പിരിഞ്ഞു. അതോടുകൂടി യൂറോപ്യൻ ദേശീയബോധം അപകടകരമായ ഒരു ഘട്ടത്തിലേക്കു നീങ്ങി. അതിന്റെ ഫലമാണ് ഒന്നാം ലോകയുദ്ധം. ഈ യുദ്ധത്തിൽ ഇംഗ്ലണ്ടിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി ജർമനിയുടെ മേൽ വിജയം നേടി. യുദ്ധാനന്തരം വിവിധ ദേശീയ ജനവിഭാഗങ്ങളെ അംഗീകരിച്ചുകൊണ്ട് പല പുതിയ രാജ്യങ്ങളും യൂറോപ്പിൽ നിലവിൽവന്നു. യൂറോപ്യൻ ദേശീയബോധത്തിനേറ്റ ഏറ്റവും വലിയ വിപത്തായിരുന്നു രണ്ടാം ലോകയുദ്ധം. യൂറോപ്പിനെ മുഴുവൻ തന്റെ നിയന്ത്രണത്തിൻ കീഴിൽ കൊണ്ടുവരുവാൻ ഹിറ്റ്ലർ നടത്തിയ ശ്രമങ്ങൾ യൂറോപ്യൻ ദേശീയവാദികളെ അമ്പരപ്പിച്ചു. രണ്ടാം ലോകയുദ്ധത്തിൽ ഹിറ്റ്ലർ പരാജയപ്പെട്ടുവെങ്കിലും പശ്ചിമയൂറോപ്പിൽ അമേരിക്കൻ ഐക്യനാടുകളും പൂർവയൂറോപ്പിൽ സോവിയറ്റ് യൂണിയനും തങ്ങളുടെ പിടി മുറുക്കി. ഒന്നായിരുന്ന ജർമനി ആദ്യം നാലായും പിന്നീട് രണ്ടായും വിഭജിക്കപ്പെട്ടു. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം കിഴക്കൻ യൂറോപ്പിൽ ദേശീയബോധം ശക്തി പ്രാപിച്ചു. രണ്ടായിക്കഴിഞ്ഞിരുന്ന ജർമനികൾ വീണ്ടും ഒന്നായിത്തീർന്നതുൾപ്പെടെ യൂറോപ്യൻ ദേശീയതയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങളാണ് പിന്നീട് യൂറോപ്പിൽ നിലവിൽ വന്നത്.
 
=== അമേരിക്കൻ ദേശീയബോധം ===
ദേശീയബോധം തീരെ ഇല്ലാതിരുന്ന അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ മധ്യ അമേരിക്കയിലെ പല പുരാതന സംസ്കാരങ്ങളെയും നശിപ്പിച്ചുകൊണ്ട് സ്പെയിൻ, പോർച്ചുഗൽ, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നീ രാഷ്ട്രങ്ങൾ അധിനിവേശ വാഴ്ച ആരംഭിച്ചു. എന്നാൽ പതിനെട്ടാം ശതകത്തിന്റെ ആരംഭത്തിൽ ഇവിടെയും ദേശീയബോധത്തിന്റെ ആവിർഭാവമുണ്ടായി. വടക്കേ അമേരിക്കയിൽ ഇംഗ്ലീഷുകാരുടെ ആധിപത്യത്തിലായിരുന്ന പതിമൂന്ന് കോളനികളിലായിരുന്നു ആദ്യം ദേശീയബോധം ഉടലെടുത്തത്. ഇവിടങ്ങളിൽ ദേശീയബോധം ശക്തി പ്രാപിച്ചു. വളർച്ച പ്രാപിച്ച അമേരിക്കൻ ദേശീയപ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാന ഘട്ടമായിരുന്നു ഈ പതിമൂന്ന് കോളനികളുടെ സ്വാതന്ത്ര്യപ്രഖ്യാപനവും അതോടൊപ്പം നടന്ന അമേരിക്കൻ സ്വാതന്ത്ര്യസമരവും. അമേരിക്കയിലെ ധീരദേശാഭിമാനികൾ അവരുടെ നേതാവായ ജോർജ് വാഷിങ്ടന്റെ നേതൃത്വത്തിൽ സംഘടിച്ച് ഇംഗ്ലീഷുകാർ ക്കെതിരെ പടപൊരുതി. ഈ യുദ്ധത്തിൽ സാമ്രാജ്യശക്തികളായ ബ്രിട്ടീഷുകാർ പരാജയപ്പെട്ടതിനുള്ള പ്രധാന കാരണം അമേരിക്കൻ കോളനി വാസികളുടെ സംഘടനാശക്തിയും ദേശീയബോധവും ആയിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം അമേരിക്കൻ ഐക്യനാടുകൾ കൈവരിച്ച വികസനത്തിന് കാരണമായിത്തീർന്നതും ജനങ്ങളുടെ ദേശീയബോധംതന്നെ ആയിരുന്നു.
 
വരി 34:
രണ്ടാം ലോകയുദ്ധകാലത്ത് പേൾ തുറമുഖത്തെ ജപ്പാൻ ആക്രമിച്ചതോടുകൂടി [[അമേരിക്കൻ ഐക്യനാടുകൾ]] നേരിട്ട വലിയ ഭീഷണി അവിടെ ശക്തമായ ദേശീയബോധം വളരാൻ കാരണമായിത്തീർന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്കൻ ഐക്യനാടുകൾ മറ്റുരാഷ്ട്രങ്ങളോട് പത്യേകിച്ച് തെക്കേ അമേരിക്കൻ രാജ്യങ്ങളോടു കാണിച്ച ആധിപത്യ മനോഭാവം അവിടങ്ങളിൽ പ്രതിരോധം വളർന്നുവരാനിടയാക്കി. ഫിഡൽ കാസ്റ്റ്രോയുടെ നേതൃത്വത്തിൽ ക്യൂബയിലെ ജനങ്ങൾ നടത്തിയ ശ്രമങ്ങൾ ഇതിനുദാഹരണമാണ്.
 
=== ഏഷ്യയിലെ ദേശീയബോധം ===
ജപ്പാൻ ഒഴികെയുള്ള ഏഷ്യൻരാജ്യങ്ങളിൽ 19-ാം ശ. വരെ ദേശീയബോധം ദുർബലമായിരുന്നു. തത്ഫലമായി ഇന്ത്യ ഉൾ പ്പെടെ മിക്ക ഏഷ്യൻ രാഷ്ട്രങ്ങളുടെയുംമേൽ യൂറോപ്യൻ ആധിപത്യം അടിച്ചേല്പിക്കപ്പെട്ടു. അവയിൽ ദേശീയബോധം ഉടലെടുത്ത പ്രധാന രാജ്യം ഇന്ത്യയായിരുന്നു (''നോ: ഇന്ത്യ''). 19-ാം ശ.-ത്തിൽ ഉണ്ടായ സാംസ്കാരിക-സാമൂഹിക നവോത്ഥാനമാണ് ഇന്ത്യയെ അതിലേക്കു നയിച്ചത്. ദേശീയഐക്യം, രാഷ്ട്രീയസ്വാതന്ത്ര്യം, അവസരസമത്വം, സാമൂഹ്യനീതി തുടങ്ങിയ പുരോഗമനാശയങ്ങളോട് ജനങ്ങൾ ആഭിമുഖ്യമുള്ളവരായിത്തീർന്നു. യുക്ത്യധിഷ്ഠിതവും ശാസ്ത്രീയവുമായ ചിന്ത രാജ്യത്ത് ഉയർന്നുവന്നു. സാമൂഹിക-ആധ്യാത്മിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ, വർത്തമാനപത്രങ്ങളുടെയും ആനുകാലികങ്ങളുടെയും വളർച്ച, ബ്രിട്ടിഷ് ഭരണത്തിന്റെ ഫലങ്ങൾ(നന്മയും തിന്മയും), വനിതാസമുദ്ധാരണ പ്രസ്ഥാനങ്ങൾ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആവിർഭാവം, അരവിന്ദഘോഷും ബാലഗംഗാധര തിലകനും വിപിൻ ചന്ദ്രപാലും മറ്റും തുടങ്ങിവച്ച രാഷ്ട്രീയാദർശങ്ങൾ എന്നിവ ഇന്ത്യയിൽ ദേശീയബോധത്തിന്റെ വളർച്ചയ്ക്ക് പ്രേരകഘടകങ്ങളായിത്തീർന്നു. അതോടുകൂടി ഐകമത്യബോധവും ഭാരതീയരാണെന്ന ധാരണയും ഇന്ത്യക്കാരിൽ പ്രബലമായി. 20-ാം ശ.-ത്തിന്റെ ആരംഭമായപ്പോഴേക്കും ഇന്ത്യൻ ദേശീയത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അഭിവാഞ്ഛയായി മാറി. മഹാത്മാഗാന്ധിയുടെയും മറ്റും നേതൃത്വത്തിൽ അതിനുവേണ്ടിയുള്ള സമരങ്ങൾ നടന്നു. ഇന്ത്യയിലുണ്ടായ ഈ പരിവർത്തനം ഏഷ്യയിലെ മറ്റു രാഷ്ട്രങ്ങളിലും ദേശീയബോധം വളരുവാൻ സഹായിച്ചു. ഡോക്ടർ സൺ യാത് സെന്നിന്റെ നേതൃത്വത്തിൽ ചൈനയിലും ദേശീയബോധം ശക്തമായി.
ഇരുപതാം ശതകത്തിന്റെ ആരംഭമായപ്പോഴേക്കും ഏഷ്യൻ ദേശീയബോധം വളരെ ശക്തമായിത്തീർന്നു. 1904-ൽ [[ജപ്പാൻ]] റഷ്യയെ തോല്പിച്ചത് ഏഷ്യൻ ദേശീയവാദികൾക്ക് വലിയ പ്രചോദനം നല്കി. ജപ്പാൻ കൈവരിച്ച ഈ മഹത്തായ വിജയം ഏഷ്യയ്ക്ക് യൂറോപ്പിന്റെമേലുണ്ടായ വിജയമായി വ്യാഖ്യാനിക്കപ്പെട്ടു.
വരി 40:
[[ഒന്നാം ലോകമഹായുദ്ധം]] ആരംഭിച്ചപ്പോൾ ഏഷ്യൻ ദേശീയത കൂടുതൽ ശക്തമായിത്തീർന്നു. യുദ്ധത്തിൽ കോളനിവാസികളുടെ സഹായം ലഭിക്കുന്നതിനുവേണ്ടി യുദ്ധാനന്തരം കോളനികളിൽ സ്വയം നിർണയാവകാശം ഏർപ്പെടുത്തുന്നതാണെന്ന് സഖ്യകക്ഷികൾ പ്രഖ്യാപിച്ചു. എന്നാൽ ഒന്നാം ലോകയുദ്ധത്തിനുശേഷം യൂറോപ്യൻ ശക്തികൾ അടവു മാറ്റി. അധിനിവേശ പ്രദേശങ്ങൾക്ക് സ്വാതന്ത്ര്യം നല്കുവാൻ യൂറോപ്യൻ രാഷ്ട്രങ്ങൾ വിസമ്മതിച്ചു. നൈരാശ്യവും അമർഷവും ഏഷ്യൻ ദേശീയബോധം ആളിക്കത്തിച്ചു. രണ്ടാം ലോകയുദ്ധം തുടങ്ങിയപ്പോഴേക്കും ഏഷ്യൻ കോളനികളിൽ സ്വാതന്ത്ര്യസമരപ്രസ്ഥാനം പ്രതിരോധ്യമായിക്കഴിഞ്ഞിരുന്നു. രണ്ടാം ലോകയുദ്ധത്തിൽ സഖ്യകക്ഷികൾ ജയിച്ചുവെങ്കിലും അവരുടെ ശക്തി ഗണ്യമാംവിധം കുറഞ്ഞിരുന്നു. ഒടുവിൽ കോളനികൾക്ക് സ്വാതന്ത്ര്യം നല്കുവാൻ യൂറോപ്യൻ ശക്തികൾ നിർബന്ധിതരായിത്തീർന്നു. 1947 ആഗ. മാസത്തിൽ ഇന്ത്യ സ്വാതന്ത്ര്യം കൈവരിച്ചു. തുടർന്ന് ഏഷ്യയിലെ മറ്റു രാഷ്ട്രങ്ങളും സ്വതന്ത്രമായിത്തീർന്നു.
 
=== ആഫ്രിക്കയിലെ ദേശീയബോധം ===
പൊതുവേ താമസിച്ചായിരുന്നു ആഫ്രിക്കൻ ദേശീയബോധം ഉണർന്നത്. അധിനിവേശ വാഴ്ചയുടെ ഫലമായി വർണവിവേചനം തുടങ്ങിയ നിരവധി പരാധീനതകൾക്ക് ആഫ്രിക്കൻ ജനത വിധേയരായിത്തീർന്നു. കോളനിവാഴ്ചയിലൂടെ ആഫ്രിക്കൻ ജനത അനുഭവിച്ച കടുത്ത യാതനകളായിരുന്നു ആഫ്രിക്കൻ ദേശീയതയുടെ വളർച്ചയ്ക്കു കാരണം. ഏഷ്യയിലെ സ്വാതന്ത്ര്യസമരങ്ങളും ആഫ്രിക്കക്കാർക്കു മാർഗദർശകങ്ങളായിരുന്നു. [[ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം|ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിന്]] എതിരെ ഉണ്ടായ സമരങ്ങൾക്ക് നേതൃത്വം നല്കിയത് [[മഹാത്മാഗാന്ധി]] ആയിരുന്നു എന്ന വസ്തുത ശ്രദ്ധേയമാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷം ഏഷ്യൻ രാഷ്ട്രങ്ങൾ ഒന്നൊന്നായി സ്വാതന്ത്ര്യം പ്രാപിച്ചുതുടങ്ങിയപ്പോൾ ആഫ്രിക്കയിലെ ദേശീയബോധം കൂടുതൽ ശക്തമായിത്തീർന്നു. ഇറ്റലിക്കാരുടെ അധീനതയിൽനിന്ന് എത്യോപ്യ സ്വാതന്ത്ര്യം നേടിയത് ആഫ്രിക്കൻ ദേശീയവാദികൾക്ക് വലിയ പ്രോത്സാഹനമായി. 1956-ൽ സൂയസ്സ് കനാൽ ദേശസാത്കരിക്കുമ്പോൾ ഈജിപ്തിലെ പ്രസിഡന്റ് നാസ്സർ നേടിയ വിജയവും ആഫ്രിക്കൻ ദേശീയതയെ ഏറെ സഹായിച്ചു. ഘാന, നൈജീരിയ, ഉഗാണ്ട, അൾജീരിയ, കോങ്ഗൊ, റൊഡേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ആഫ്രിക്കൻ രാഷ്ട്രങ്ങളെല്ലാം ഇതോടെ സ്വതന്ത്ര ദേശീയ റിപ്പബ്ലിക്കുകൾ ആയി മാറി.
 
== അക്രമാസക്ത ദേശീയത ==
{{main|അക്രമാസക്ത ദേശീയത}}
ദേശീയബോധത്തിന്റെ വളർച്ച എല്ലാ രാഷ്ട്രങ്ങളിലും തുടക്കത്തിൽ ജനങ്ങളുടെ ക്ഷേമത്തിലും ഐശ്വര്യത്തിലുമാണ് കലാശിച്ചിരുന്നത്. എന്നാൽ പില്ക്കാലത്ത് പലപ്പോഴും ദേശീയബോധം അപകടകാരി ആയിത്തീർന്നിട്ടുണ്ട്. ഇതിനെ അക്രമാസക്ത ദേശീയത എന്നു വിളിക്കുന്നു. ചരിത്രത്തിൽ ഇത് സംഭവിച്ചപ്പോഴെല്ലാം യുദ്ധങ്ങളും ഉണ്ടായിട്ടുണ്ട്.
വരി 103:
[[krc:Миллетчилик]]
[[la:Nationalismus]]
[[lad:Nasionalizmo]]
[[li:Nationalisme]]
[[lmo:Naziunalism]]
"https://ml.wikipedia.org/wiki/ദേശീയത" എന്ന താളിൽനിന്ന് ശേഖരിച്ചത്