"സൂക്ഷ്മജീവശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 8:
മേൽപ്പറഞ്ഞ പ്രധാനശാഖകൾക്കുപുറമെ : പാരസൈറ്റോളജി (പരാദങ്ങളെക്കുറിച്ചുള്ള പഠനം), സൂക്ഷ്മജൈവജനിതകശാസ്തം (മൈക്രോബിയൽ ജനറ്റിക്സ്), കാർഷിക-സൂക്ഷ്മജൈവശാസ്ത്ര(അഗ്രിക്കൾച്ചർ മൈക്രോബയോളജി), വൈദ്യ-സൂക്ഷ്മജൈവശാസ്ത്രം (മെഡിക്കൽ മൈക്രോബയോളജി), സൂക്ഷ്മജീവി-പരിസ്ഥിതിശാസ്ത്രം (മൈക്രോബിയൽ എക്കോളജി), വ്യാവസായിക-സൂക്ഷ്മജൈവശാസ്ത്രം (ഇൻഡസ്ട്രിയൽ മൈക്രോബയോളജി) തുടങ്ങിയ നിരവധി ഉപശാഖകൾ ഈ വിശാലമായ ശാസ്ത്രശാഖയ്ക്കുണ്ട്.
 
ബാക്ടീരിയകൾ തന്നെ ജനിതകപരമായി യൂബാക്ടീരിയകൾ എന്നും ആർക്കിബാക്ടീരിയകൾ എന്നും രണ്ട് പ്രധാന വിഭാഗങ്ങളായി തിരിച്ചിരുന്നു. എന്നാൽ പുതിയ പഠനങ്ങൾ ആർക്കിബാക്ടീരിയകൾക്ക് ജനിതകപരമായി യൂബാക്ടീരിയകളിൽ നിന്ന് വളരെയധികം വ്യത്യാസങ്ങളുണ്ടെന്നു തെളിയിക്കുകയും തൽഫലമായി ആർക്കിബാക്ടീരിയകളെ ആർക്കിയ എന്ന പ്രത്യേകവിഭാഗത്തിലേയ്ക്ക് മാറ്റുകയും ചെയ്തിരിക്കുന്നു. അതിനാൽ ഇന്ന് ലോകത്തെ മുഴുവൻ ജീവജാലങ്ങളെയും ബാക്ടീരിയ (യൂബാക്ടീരിയ/ പ്രോട്ടോസോവ), ആർക്കിയ, യൂക്കാരിയോട്ട എന്ന മൂന്ന് വിഭാഗങ്ങളിലായി തരം തിരിച്ചിരിക്കുന്നു.
 
ഉൽപ്പത്തിയും വളർച്ചയും : പതിനേഴാം നൂറ്റാണ്ടിൽ (1676) ആന്റണി വാൻ ല്യൂവൻഹോക്ക് എന്നയാൾ സൂക്ഷ്മദർശിനിയുടെ (മൈക്രോസ്കോപ്പ്) ആദിമരൂപം കണ്ടുപിടിക്കുകയും അതിലൂടെ സൂക്ഷ്മജീവികളെ വീക്ഷിക്കുകയും ചെയ്തതിൽനിന്നാണ് ഈ ശാസ്ത്രശാഖയുടെ ആരംഭം. അതിനാൽ ല്യൂവൻഹോക്കിനെ സൂക്ഷ്മജൈവശാസ്ത്രത്തിന്റെ പിതാവ് എന്ന് വിളിക്കുന്നു. പിന്നീട് ലൂയിസ് പാസ്ചർ, റോബർട്ട് കോച്ച്, എഡ്വേഡ് ജന്നർ, ഫ്രാൻസിസ്കോ റെഡി, റിച്ചാർഡ് പെട്രി, തുടങ്ങിയ പ്രതിഭാധനരായ ശാസ്ത്രജ്ഞർ തങ്ങളുടെ പരീക്ഷണനിരീക്ഷണങ്ങളാൽ സൂക്ഷ്മജൈവശാസ്ത്രത്തെ പുഷ്ടിപ്പെടുത്തി. ഇന്ന് അനുദിനം വളർന്ന് പരിമിതികളുടെ എല്ലാ അതിരുകളെയും ഭേദിച്ചുകൊണ്ടിരിക്കുന്ന ഒരു ശാസ്ത്രമാണിത്.
"https://ml.wikipedia.org/wiki/സൂക്ഷ്മജീവശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്