"അന്തർദ്രവ്യജാലിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
=== സാർക്കോപ്ലാസ്മിക് റെട്ടിക്കുലം ===
[[Image:Sarcomere.svg|thumb|300px| സാർക്കോപ്ലാസ്മിക് ധർമ്മമുള്ള പേശികളിലെ സങ്കോചവികാസമാതൃക]]
[[പേശി|രേഖാശൂന്യ പേശികളിലും]](smooth muscles) [[രേഖാങ്കിത പേശികൾ | രേഖാങ്കിത പേശികളിലും]](striated muscles) ആണു് ഇത്തരം അന്തർദ്രവ്യജാലിക കാണപ്പെടുന്നതു്. സാർക്കോ എന്നാൽ മാംസം എന്നർത്ഥം. വിവിധ സന്ദർഭങ്ങളിൽ കായികമായി ആവശ്യാനുസരണം വികസിക്കുകയും ചുരുങ്ങുകയും ചെയ്യേണ്ട മാംസളപേശികളാണു് ഈ വിഭാഗത്തിൽ പെടുന്നതു്. രക്തക്കുഴലുകളിലും വികാസസങ്കോചപ്രാധാന്യമുള്ള പ്രധാന അവയവങ്ങളിലും രേഖാശൂന്യ (മിനുസ)പേശികളും അസ്ഥികൾ, ഹൃദയകലകൾ, ശിരസ്സ്, കഴുത്ത് എന്നിവിടങ്ങളിൽ രേഖാങ്കിതപേശികളും അടങ്ങിയിരിക്കുന്നു. ധാരാളമായി [[കാൽസ്യം]] [[അയോൺ|അയോണുകളെ]] സംഭരിക്കുന്നതും ആവശ്യാനുസരണം കോശദ്രവ്യത്തിലേക്കു് വിട്ടുകൊടുക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യുന്നതും ആണ് ഇവയുടെ ധർമ്മം. '[[പേശീതന്തുകമാതൃക |വഴുതുന്ന കുടച്ചക്രം']] എന്നു വിളിക്കാവുന്ന (Sliding Filament Model) കോശസങ്കോചവികാസമാതൃകയിൽ [[ട്രോപോണിൻ]] എന്ന പദാർത്ഥത്തിന്റെ ആകൃതി മാറ്റുന്നതു് ഇത്തരം കാൽസ്യം അയോണുകളുടേ പ്രവർത്തനമാണു്. കോശത്തിൽ നാഡികൾ വഴി എത്തുന്ന വൈദ്യുതോദ്ദീപനമാണു് ഈ കാൽസ്യം ക്രയവിക്രയങ്ങളും തദ്വാരാ കോശങ്ങളുടേ ഒറ്റയ്ക്കോ കൂട്ടായോ ഉള്ള സങ്കോചവികാസങ്ങളും നിയന്ത്രിക്കുന്നതു്. ഘടനയിൽ സാധാരണ (പരുക്കൻ) റെട്ടിക്കുലവുമായി പ്രകടമായ വ്യത്യാസങ്ങളില്ല.
 
== ധർമ്മം ==
"https://ml.wikipedia.org/wiki/അന്തർദ്രവ്യജാലിക" എന്ന താളിൽനിന്ന് ശേഖരിച്ചത്