"അന്തർദ്രവ്യജാലിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ar, az, bg, bn, bs, ca, ckb, cs, cy, da, de, el, eo, es, et, eu, fa, fi, fr, gl, gv, he, hr, ht, hu, hy, id, is, it, ja, jv, ka, kk, kn, ko, la, lb, lt, lv, mk, ms, nl, no, oc, pl, ...
വരി 12:
റൈബോസോമുകൾ പറ്റിച്ചേർന്നിട്ടില്ലാത്ത അന്തർദ്രവ്യജാലികയാണിത്. എഗ്രാനുലാർ അഥവാ സ്മൂത്ത് അന്തർദ്രവ്യജാലിക എന്നാണ് ഇവ അറിയപ്പെടുന്നത്. ചിലയിനം [[രാസാഗ്നി|രാസാഗ്നികളും]] കൊഴുപ്പുകളും ഉത്പാദിപ്പിക്കുകയാണ് ഇവയുടെ ധർമ്മം.
=== സാർക്കോപ്ലാസ്മിക് റെട്ടിക്കുലം ===
[[Image:Sarcomere.svg|thumb|300px| സാർക്കോപ്ലാസ്മിക് ധർമ്മമുള്ള പേശികളിലെ സങ്കോചവികാസമാതൃക]]
[[പേശി|രേഖാശൂന്യ പേശികളിലും]] രേഖാങ്കിത പേശികളിലും കാണപ്പെടുന്ന അന്തർദ്രവ്യജാലികയാണിത്. [[കാൽസ്യം]] [[അയോൺ|അയോണുകളെ]] സംഭരിക്കുകയും ആവശ്യാനുസരണം വിനിമയം ചെയ്യുകയുമാണ് ഇവയുടെ ധർമ്മം.
[[പേശി|രേഖാശൂന്യ പേശികളിലും]] രേഖാങ്കിത പേശികളിലും ആണു് ഇത്തരം അന്തർദ്രവ്യജാലിക കാണപ്പെടുന്നതു്. സാർക്കോ എന്നാൽ മാംസം എന്നർത്ഥം. വിവിധ സന്ദർഭങ്ങളിൽ കായികമായി ആവശ്യാനുസരണം വികസിക്കുകയും ചുരുങ്ങുകയും ചെയ്യേണ്ട മാംസളപേശികളാണു് ഈ വിഭാഗത്തിൽ പെടുന്നതു്. രക്തക്കുഴലുകളിലും വികാസസങ്കോചപ്രാധാന്യമുള്ള പ്രധാന അവയവങ്ങളിലും രേഖാശൂന്യ (മിനുസ)പേശികളും അസ്ഥികൾ, ഹൃദയകലകൾ, ശിരസ്സ്, കഴുത്ത് എന്നിവിടങ്ങളിൽ രേഖാങ്കിതപേശികളും അടങ്ങിയിരിക്കുന്നു. ധാരാളമായി [[കാൽസ്യം]] [[അയോൺ|അയോണുകളെ]] സംഭരിക്കുന്നതും ആവശ്യാനുസരണം കോശദ്രവ്യത്തിലേക്കു് വിട്ടുകൊടുക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യുന്നതും ആണ് ഇവയുടെ ധർമ്മം. 'വഴുതുന്ന കുടച്ചക്രം' എന്നു വിളിക്കാവുന്ന (Sliding Filament Model) കോശസങ്കോചവികാസമാതൃകയിൽ [[ട്രോപോണിൻ]] എന്ന പദാർത്ഥത്തിന്റെ ആകൃതി മാറ്റുന്നതു് ഇത്തരം കാൽസ്യം അയോണുകളുടേ പ്രവർത്തനമാണു്. കോശത്തിൽ നാഡികൾ വഴി എത്തുന്ന വൈദ്യുതോദ്ദീപനമാണു് ഈ കാൽസ്യം ക്രയവിക്രയങ്ങളും തദ്വാരാ കോശങ്ങളുടേ ഒറ്റയ്ക്കോ കൂട്ടായോ ഉള്ള സങ്കോചവികാസങ്ങളും നിയന്ത്രിക്കുന്നതു്. ഘടനയിൽ സാധാരണ (പരുക്കൻ) റെട്ടിക്കുലവുമായി പ്രകടമായ വ്യത്യാസങ്ങളില്ല.
 
== ധർമ്മം ==
സ്രവണശേഷിയുള്ള ഗ്ലൈക്കോപ്രോട്ടീനുകൾ അന്തർദ്രവ്യജാലികയിലൂടെ സഞ്ചരിക്കുന്നു. അവ വിവിധ കോശാംഗങ്ങളിലെത്തുന്നത് അന്തർദ്രവ്യജാലികയിലൂടെയാണ്. ഗ്രാന്യുലാർ അന്തർദ്രവ്യജാലികയാണ് മാംസ്യനിർമ്മാണത്തിനു സഹായിക്കുന്നത്. സാർക്കോപ്ലാസ്മിക് റെട്ടിക്കുലം പേശികൾക്കാവശ്യമായ പ്രവർത്തനങ്ങൾക്ക് കാൽസ്യം അയോണുകളെ പ്രദാനം ചെയ്യുന്നു.
"https://ml.wikipedia.org/wiki/അന്തർദ്രവ്യജാലിക" എന്ന താളിൽനിന്ന് ശേഖരിച്ചത്