"സങ്കീർത്തനം 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[തനക്ക്|എബ്രായബൈബിളിന്റെ]] ഭാഗമായ [[സങ്കീർത്തനങ്ങൾ|സങ്കീർത്തനപ്പുസ്തകത്തിലെ]] ഏറ്റവും പ്രസിദ്ധമായ കീർത്തനങ്ങളിൽ ഒന്നാണ് '''23-ആം സങ്കീർത്തനം'''. ഇതിൽ സങ്കീർത്തകൻ, തന്നെ പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ആട്ടിടയനായി [[ദൈവം|ദൈവത്തെ]] സങ്കല്പിക്കുന്നു. [[യഹൂദമതം|യഹൂദമതത്തിലും]] [[ക്രിസ്തുമതം|ക്രിസ്തുമതത്തിലും]] വിശ്വാസികൾക്ക് ഒരു പോലെ പ്രിയങ്കരമാണ് ഈ കീർത്തനം. ഇരുമതങ്ങളിലേയും ഇത് പ്രാർത്ഥനാമുറകളിൽ പലതിന്റെയും ഭാഗവുമാണ്. "കർത്താവ് എന്റെ ഇടയനാകുന്നു; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല" എന്നാണ് ഇതിന്റെ പ്രസിദ്ധമായ തുടക്കം.
 
ആട്ടിടയന്റെ ബിംബത്തെ ആശ്രയിച്ചുള്ള ദൈവ, രക്ഷകസങ്കല്പങ്ങൾ യഹൂദ-ക്രിസ്തീയധാർമ്മികതകളിൽ ഏറെ വേരോട്ടമുള്ളതാണ്. സങ്കീർത്തനങ്ങളിൽ പലതിന്റേയും കർത്താവുമായി കരുതപ്പെടുന്ന ഇസ്രായേലിലെ ഏറ്റവും പ്രസിദ്ധനായ രാജാവ് [[ദാവീദ്]] ആദ്യം ഒരിടയബാലൻ ആയിരുന്നതായി [[എബ്രായബൈബിൾ|തനക്ക്]] ([[പഴയനിയമം]]) പറയുന്നു. ആടുകൾക്കു വേണ്ടി ജീവൻ സമർപ്പിക്കാൻ ഒരുങ്ങുന്ന 'നല്ലിടയൻ' ആയി യേശുവിന്റെ ചിത്രീകരിക്കുന്ന [[പുതിയനിയമം|പുതിയനിയമത്തിലെ]] [[യോഹന്നാൻ എഴുതിയ സുവിശേഷം|യോഹന്നാന്റെ സുവിശേഷം]] ഈ സങ്കീർത്തനത്തെ പിന്തുടരുന്നു.
 
 
"https://ml.wikipedia.org/wiki/സങ്കീർത്തനം_23" എന്ന താളിൽനിന്ന് ശേഖരിച്ചത്