"കോശസ്തരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ar, be, bg, ca, cs, cy, da, de, el, eo, es, et, eu, fa, fi, fr, gl, gv, he, hi, ht, hu, hy, id, is, it, ja, jv, ka, kk, ko, lb, lt, lv, mk, ms, nl, no, oc, pl, pt, ru, simple, sk, s...
No edit summary
വരി 1:
{{prettyurl|Cell membrane}}
[[Image:Cell membrane detailed diagram 4.svg|thumb|400px|യൂക്കാരിയോട്ടിക് കോശസ്തരത്തിന്റെ ചിത്രീകരണം]]
ജീവകോശങ്ങൾക്കുള്ളിലെ എല്ലാ വസ്തുക്കളേയും കോശബാഹ്യപരിസ്ഥിതിയിൽ നിന്നും വേർതിരിക്കുന്ന ജൈവസ്തരമാണ് കോശസ്തരം അഥവാ പ്ലാസ്മാസ്തരം. ഇത് വരണതാര്യസ്തരമായതിനാൽ ചിനചില അയോണുകൾക്കും പദാർത്ഥങ്ങൾക്കും [[കോശം|കോശത്തിനകത്തേയ്ക്കും]] പുറത്തേയ്ക്കും സഞ്ചരിക്കുവാൻ കഴിയുന്നു.<ref>http://en.wikipedia.org/wiki/Cell_membrane</ref> വളരെ നേർത്ത, ഇലാസ്തികതയുള്ള ഈ ആവരണത്തിന് പോഷകങ്ങളേയും മാലിന്യങ്ങളേയും കടത്തിവിടാനും കോശബാഹ്യപരിസ്ഥിതിയുമായും ആന്തരപരിസ്ഥിതിയുമായും കൃത്യമായ [[അയോൺ|അയോണികസംതുലനം]] നിലനിർത്താൻ കഴിവുണ്ട്.
== ശാസ്ത്രജ്ഞർ ==
കോശസ്തരം (Cell Membrane)എന്ന പദം ആദ്യമായി അവതരിപ്പിച്ചത് 1855 ൽ സി.നാജെലി, സി. ക്രാമെർ എന്നിവരാണ്. <ref>Cell Biology, Genetics, Molecular Biology, Evolution and Ecology, PS Verma and VK Agarwal, Page: 112, S. Chand publications, 2008</ref> ഇതിന് പ്ലാസ്മാലെമ്മ എന്ന പേരുനൽകിയത് 1931 ൽ ജെ. ക്യു. പ്ലോവ് ആണ്. കോശസ്തരത്തിന്റെ ഘടന വിശദീകരിക്കുന്ന ഒട്ടേറെ സിദ്ധാന്തങ്ങൾ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രാധാനം 1935 ൽ ഡാനിയേലിയും ഡേവ്സണും മുന്നോട്ടുവച്ച സാൻഡ്വിച്ച് മാതൃകയാണ്. 1972 ൽ എസ്.ജെ. സിംഗറും ജി.എൽ.നിക്കോൾസനും ഫ്ലൂയിഡ് മൊസൈക്ക് മാതൃക വിശദീകരിച്ചു.
"https://ml.wikipedia.org/wiki/കോശസ്തരം" എന്ന താളിൽനിന്ന് ശേഖരിച്ചത്