"കല്ലെറിഞ്ഞുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
കല്ലെറിഞ്ഞു കൊല്ലൽ ഒരു വധശിക്ഷാ രീതിയാണ്. ഒരു കൂട്ടം ആളുകൾ മറ്റൊരാൾക്കു നേരേ അയാൾ മരിക്കുന്നതുവരെ കല്ലെറിയുകയാണ് ശിക്ഷാരീതി. ആൾക്കൂട്ടത്തിലെ ഒരാളെയും മരണത്തിന് കാരണക്കാരനായി കണ്ടെത്താനാവില്ല. പക്ഷേ കൂട്ടത്തിലെ എല്ലാവർക്കും മരണത്തിൽ നൈതികമായ പങ്കുണ്ടാവുകയും ചെയ്യും. മറ്റുള്ള വധശിക്ഷകളിലെ ആരാച്ചാരുടെ പങ്കുമായി ഇതിനെ താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റു ശിക്ഷാ രീതികളേക്കാൾ സാവധാനത്തിലാണ് ഇത് നടക്കുക. ഈ രീതിയിലുള്ള മരണം പീഠനത്തിലൂടെയാണ് നടക്കുന്നത്.
 
==നിലവിലുള്ള രീതികളും നടപടിക്രമങ്ങളും==
ശിക്ഷ നടപ്പാക്കുന്ന രീതികൾക്ക് കാലികമായും പ്രാദേശികമായും ഭേദങ്ങളുണ്ട്.
 
ഉദാഹരണത്തിന് ഇറാനിലെ ഇസ്ലാമിക ശിക്ഷാ നിയമത്തിൽ വിവാഹേതര ലൈംഗികബന്ധത്തിലേർപ്പെട്ട കുറ്റത്തിന് കല്ലെറിഞ്ഞുള്ള വധശിക്ഷ എപ്രകാരം നടപ്പാക്കണം എന്ന് വിശദീകരിക്കുന്നുണ്ട്. ഇതുപ്രകാരം ശിക്ഷവിധിക്കപ്പെട്ടവർക്ക് മരണത്തിൽ നിന്ന് രക്ഷപെടാനുള്ള സാദ്ധ്യതയും സൂചിപ്പിക്കുന്നുണ്ട്. <ref name="amnesty.org">http://www.amnesty.org/en/library/asset/MDE13/001/2008/en/2b087fb2-c2d2-11dc-ac4a-8d7763206e82/mde130012008eng.pdf</ref>:
 
<blockquote>Article 102 – വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട പുരുഷനെ അരഭാഗം വരെയും സ്ത്രീയെ നെഞ്ചുഭാഗം വരെയും കുഴിച്ചിട്ടശേഷം കല്ലെറിഞ്ഞ് കൊല്ലണം.</blockquote>
 
<blockquote>Article 103 – മറ്റാളുകളുടെ സാക്ഷിമൊഴി പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തി കല്ലെറിഞ്ഞുള്ള വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾ കുഴിയിൽ നിന്നും കരയ്ക്കു കയറുകയാണെങ്കിൽ അയാളെ തിരിച്ച് കുഴിയിൽ എത്തിച്ച് വധശിക്ഷ പൂർത്തിയാക്കണം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് സ്വന്തം കുറ്റസമ്മതത്തിൽ നിന്നാണെങ്കിൽ കുഴിയിൽ നിന്ന് രക്ഷപെടുന്നവരെ രക്ഷപെടാനനുവദിക്കണം. </blockquote>
 
<blockquote>Article 104 – എറിയാനുപയോഗിക്കുന്ന കല്ല് ഒന്നോ രണ്ടോ ഏറുകൊണ്ട് മരണമുണ്ടാക്കുന്നതാവരുത്. പക്ഷേ ഒരു കല്ലെന്ന് വിളിക്കാവുന്ന വലിപ്പം അതിനുണ്ടാവണം. </blockquote>
 
കേസിന്റെ വിശദാംശങ്ങളനുസരിച്ച് ചിലപ്പോൾ ന്യായാധിപനായിരിക്കും ആദ്യത്തെ കല്ലെറിയുക. ചിലപ്പോൾ സംഭവത്തിന്റെ ആദ്യ സാക്ഷിയായിരിക്കും ഇത് ചെയ്യുക. <ref name="amnesty.org"/> വധശിക്ഷയ്ക്ക് മുൻപും ശേഷവും ചില മതപരമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. <ref name="amnesty.org"/>
 
==ചരിത്രത്തിൽ==
"https://ml.wikipedia.org/wiki/കല്ലെറിഞ്ഞുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്