"വൈദ്യുതഫ്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

165 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
വേണ്ടതിൽ കുറഞ്ഞ ഘനമുള്ള ഫ്യൂസ് കമ്പികൾ ഉപയോഗിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് അപകടമൊന്നും ഉണ്ടായില്ലെന്നിരിക്കും. പക്ഷേ, സർക്യൂട്ടിൽ കണക്കാക്കിയിട്ടുള്ള പരമാവധി ലോഡ് ചെലുത്തുന്ന സന്ദർഭങ്ങളിൽ ഇവ ഉരുകിപ്പോകാം. ഇടയ്ക്കിടെ ഇങ്ങനെ ഉരുകിപ്പോവുന്ന ഫ്യൂസുകൾ മൂലം അനാവശ്യമായ സേവനഭംഗം (service interruption) സംഭവിക്കാം.
 
ഫ്യൂസിന്റെ ശരിയായ പ്രവർത്തനം കൊണ്ടായാലും അല്ലെങ്കിലും ഇടയ്ക്കിടെ ഫ്യൂസ് മാറ്റിക്കൊണ്ടിരിക്കേണ്ട 'അസൗകര്യം' ഒഴിവാക്കാൻ ഇലക്ട്രീഷ്യന്മാരോ ലൈൻമാമൻമാരോ ചിലപ്പോൾ സാങ്കേതികമായി യോജിച്ചതിലും കൂടുതൽ വണ്ണമുള്ള ഫ്യൂസ് ഉപയോഗിച്ചെന്നു വരാം. മറ്റു ചിലപ്പോൾ ശരിയായ (കറുത്തീയവും വെളുത്തീയവും ചേർത്ത മിശ്രലോഹം) ഫ്യൂസ് വയറിന്റെ അലഭ്യത മൂലം സ്റ്റീൽ, ചെമ്പ്, അലുമിനിയം തുടങ്ങിയ ലോഹങ്ങൾ കൊണ്ടുള്ള കമ്പി ഫ്യൂസ് ആയി ഉപയോഗിച്ചെന്നും വരാം. ഇത്തരം എളുപ്പവഴികൾ അത്യന്തം അപകടകരമാണു്. സർക്യൂട്ടിൽ അപ്രതീക്ഷിതമായി ലഘുപഥനം (ഷോർട്ട് സർക്യൂട്ട്), ഓവർലോഡിങ്ങ് തുടങ്ങിയ തകരാറുകൾ ഉണ്ടാവുമ്പോൾ ഇത്തരം ഫ്യൂസുകൾ ഉരുകിപ്പോകാതിരിക്കാൻ സാദ്ധ്യതയുണ്ടു്. ഇതിന്റെ ഫലമായി ആ സർക്യൂട്ട് വ്യാപിച്ചുകിടക്കുന്ന മേഖലയിൽ എവിടെയും വലിയ തീപ്പിടുത്തമോ ഉപകരണങ്ങൾക്കു കേടുപാടുകളോ സ്ഥിരമായ നാശമോ ഉണ്ടാവാം.
 
വൈദ്യുതസ്രോതസ്സിൽ നിന്നും വരുന്ന വിതരണശൃംഖലയിൽ എവിടെയെങ്കിലും സംഭവിക്കാവുന്ന എല്ലാ തരം ലൂസ് കോണ്ടാക്റ്റുകളും മറ്റു വിധങ്ങളിലും ഉപകരണങ്ങൾക്കു ദോഷകരമാണു്. ലൂസ് കോണ്ടാക്റ്റുകൾ ഉയർന്ന ആവൃത്തിയിലുള്ള വൈദ്യുത വോൾട്ടേജ് അപവൃത്തി(നോയ്സ്)കൾക്കു് കാരണമാവും. ഇവ ഹാർമോണിക്സ് (അടിസ്ഥാന ആവൃത്തിയുടെ(50 ഹെർട്ട്സ്) ഗുണിതങ്ങളായ ആവൃത്തികളിൽ ഉല്പാദിപ്പിക്കപ്പെടുന്ന വോൾട്ടേജ് തരംഗങ്ങൾ)രൂപത്തിലോ യാതൊരു ക്രമവുമില്ലാത്ത അത്യാവൃത്തി വ്യതിയാനങ്ങളായോ (intermittent high frequency pulses)സംഭവിക്കാം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1320108" എന്ന താളിൽനിന്ന് ശേഖരിച്ചത്