"ഉപഭോക്തൃ സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
==ഉപഭോതൃ സംരക്ഷണ നിയമം==
ഉപഭോതൃ സംരക്ഷണ നിയമം - 1986 , ആ വർഷം 68 -)0 നമ്പരായി നിർമ്മിക്കപ്പെട്ട കേന്ദ്ര നിയമമാണ്.
1986 ഡിസംബർ 24 നു രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു. ഉപഭോക്താക്കളുടെ താത്പര്യങ്ങൾക്ക് മെച്ചപ്പെട്ട സംരക്ഷണം നൽകുന്നതിനും തർക്കങ്ങൾ തീർപ്പാക്കുന്നതിനും വേണ്ടി കോടതി സംവിധാനങ്ങൾ രൂപവൽക്കരിക്കുന്നതിനും ബന്ധപ്പെട്ട ഇതര വിഷയങ്ങൾക്കും വേണ്ടി ഉണ്ടാക്കിയിട്ടുള്ള ഒരു നിയമമാണിത്. ജമ്മു-കശ്മീർ ഒഴികെ ഇന്ത്യക്കാകമാനം ബാധകമാണീ നിയമം.
 
കേന്ദ്ര ഗവണ്മെന്റ് പ്രത്യേക വിജ്ഞാപനം വഴി വ്യവസ്ഥ ചെയ്തിട്ടതൊഴികെയുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഈ നിയമം ബാധകമാണ്. ജീവനും സ്വത്തിനും അപകടം വരുത്തുന്ന സാധനങ്ങളെയും വിപണനങ്ങളെയും വിപണിയിൽ നിന്നും നീക്കം ചെയ്യാനും ഗുണനിലവാരവും തൂക്കവും ഉറപ്പു വരുത്താനും സാധനങ്ങൾ താരതമ്യം ചെയ്തു ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കാനുമുള്ള ഉപഭോക്താവിന്റെ അവകാശങ്ങൾ ഈ നിയമം മൂലം സംരക്ഷിക്കപ്പെടും.
"https://ml.wikipedia.org/wiki/ഉപഭോക്തൃ_സംരക്ഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്