"അലക്സാണ്ട്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 2:
[[File:ALexandra of Denmark Princess of Wales.jpg|thumb|300px|right|അലക്സാണ്ട്ര]]
 
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] രാജാവായ എഡ്വേഡ് VII-ന്റെ (1841-1910) പത്നിയായിരുന്നു '''അലക്സാണ്ട്ര'''. [[ഡെന്മാർക്ക്|ഡെൻമാർക്കിലെ]] ക്രിസ്റ്റ്യൻ രാജകുമാരന്റെ മൂത്ത പുത്രിയായി 1844 [[ഡിസംബർ]] ഒന്നിന് കോപ്പൻഹേഗിൽ ജനിച്ചു. ''അലക്സാണ്ട്ര കരോലിൻ മേരി ഷാർലറ്റ് ലൂയിസെ ജൂലി'' എന്നാണ് ഇവരുടെ പൂർണമായ പേര്. വെയിൽസ് രാജകുമാരനായിരുന്ന ആൽബർട്ട് എഡ്വേഡിനെ [[വിവാഹം]] ചെയ്തു (1863 [[മാർച്ച്]] 10). അലക്സാണ്ട്രയുടെ പിതാവ് [[ഡെന്മാർക്ക്|ഡെന്മാർക്കിലെ]] രാജാവായത് അക്കൊല്ലമാണ്. സഹോദരനായ ജോർജ് [[ഗ്രീസ്|ഗ്രീസിലെ]] ആദ്യത്തെ ഭരണാധികാരിയുമായി. പിന്നീട് [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] രാജാവായിത്തീർന്ന ജോർജ് ഇവരുടെ പുത്രനാണ്. 1868-നുശേഷം രാജ്ഞി ഭരണകാര്യങ്ങളിൽ ശ്രദ്ധിക്കാൻ തുടങ്ങി. തുടർന്ന് അവർ [[റഷ്യ]], [[ഡെന്മാർക്ക്]] എന്നീ രാജ്യങ്ങൾ സന്ദർശിച്ചു.
 
1901-ൽ ആൽബർട്ട് എഡ്വേഡ് [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] രാജാവായി. രാജാവിനോടൊപ്പം രാജ്ഞിക്കും 1902 ആഗസ്റ്റ് 9-ന് കിരീടധാരണം നടത്തി. ''ക്വീൻ അലക്സാണ്ട്ര ഇമ്പീരിയൽ നേഴ്സിങ് സർവീസ്'' സ്ഥാപിച്ചത് (1902) അലക്സാണ്ട്രയായിരുന്നു. 1910-ൽ എഡ്വേഡ് VII നിര്യാതനായി. 1925 [[നവംബർ]] 20-ന് ഇവർ അന്തരിച്ചു. വിൻസറിലെ സെന്റ് ജോർജ്സ് പള്ളിയിൽ ഭർത്താവിന്റെ ശവകുടീരത്തിനരികെ അവരുടെ മൃതദേഹം സംസ്കരിക്കപ്പെട്ടു. ആസ്ഥാനകവിയായ ടെന്നിസൺ ഇവർക്ക് സ്വാഗതമാശംസിച്ചുകൊണ്ട് ''വെൽക്കം ടു അലക്സാണ്ട്രാ'' എന്ന തലക്കെട്ടിൽ ഒരു കവിത എഴുതിയിട്ടുണ്ട്.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/അലക്സാണ്ട്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്