"ക്രമയുക്തി ഡിജിറ്റൽ പരിപഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
==ആമുഖം==
ഡിജിറ്റൽ സർക്യൂട്ടുകളെ അവയുടെ ധർമ്മത്തിന്റെ സ്വഭാവം അനുസരിച്ച് താരതമ്യേന ലഘുവായ [[സാദ്ധ്യയുക്തി ഡിജിറ്റൽ പരിപഥം | സാദ്ധ്യയുക്തി (Combinational logic) ഡിജിറ്റൽ സർക്യൂട്ടുകളും]] കൂടുതൽ സങ്കീർണ്ണമായ '''ക്രമയുക്തി(sequential logic) ഡിജിറ്റൽ സർക്യൂട്ടുകളും''' എന്നു പ്രധാനമായും രണ്ടായി തിരിക്കാം.
 
സാദ്ധ്യയുക്തി സർക്യൂട്ടുകൾ [[അവസ്ഥാരഹിതയന്ത്രം|അവസ്ഥാരഹിതയന്ത്ര]]ങ്ങളാണു്. അതായത്, അവയ്ക്കു് ഏതെങ്കിലും സമയത്തെ പ്രവർത്തനം അതിനു മുമ്പുണ്ടായിരുന്ന സാഹചര്യങ്ങൾക്കനുസൃതമായി വ്യത്യാസപ്പെടുത്താൻ കഴിയുകയില്ല.അങ്ങനെ ചെയ്യണമെങ്കിൽ, അത്തരമൊരു സർക്യൂട്ടിൽ, മുമ്പു നിലനിന്നിരുന്ന അവസ്ഥ(previous state)യെക്കുറിച്ചുള്ള വിവരങ്ങൾ [[ഓർമ്മ]] വെയ്ക്കാൻ തക്ക എന്തെങ്കിലും ഉപാധികൾ ഉണ്ടായിരിക്കണം. ഇത്തരം ഉപാധികളെയാണു് [[ഇലക്ട്രോണിക്സ്|ഇലക്ട്രോണിക്സിൽ]] [[മെമ്മറി]] എന്നു വിളിക്കുന്നതു്. അതിനു പുറമേ, ഇത്തരം മാറ്റങ്ങൾ [[സമയം|സമയവുമായി]] ബന്ധപ്പെട്ടിരിക്കുന്നതിനാൽ, [[സമയം]] കണക്കാക്കുവാനും അതിനനുസരിച്ച് സ്വന്തം പ്രവർത്തനഗതി മാറ്റുവാനും ഈ സർക്യൂട്ടുകൾക്കു് കഴിയണം. അതും കൂടാതെ, പ്രവർത്തനഗതിയിൽ എന്തുതരം മാറ്റങ്ങളാണു വരുത്തേണ്ടതു് എന്നു് ഓർത്തുവെക്കാൻ ഇവയിൽ ഒരു ക്രമപരിപാടി (പ്രോഗ്രാം)(sequential program) കൂടി ഉണ്ടായിരിക്കണം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1319146" എന്ന താളിൽനിന്ന് ശേഖരിച്ചത്