"കോശസ്തരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) interwiki++
No edit summary
വരി 6:
== പ്രാധാന്യം ==
കോശസ്തരം കോശങ്ങളുടെ പുറത്ത് ബാഹ്യാവരണമായി നിലകൊള്ളുന്നു. എന്നാൽ [[റൈബോസോം]], [[മർമ്മം]] എന്നിങ്ങനെയുള്ള കോശത്തിനുള്ളിലുള്ള ഘടകങ്ങളുടേയും ആവരണങ്ങൾക്ക് ചില വസ്തുതകളിലൊഴിച്ച് കോശസ്തരത്തിന്റെ ഘടന തന്നെയാണുള്ളത്. മൈക്കോപ്ലാസ്മയിലും ജന്തുകോശങ്ങളിലും കോശഭിത്തിയില്ലാത്തതിനാൽ കോശസ്തരം തന്നെയാണ് ബാഹ്യാവരണം. എന്നാൽ സസ്യകോശങ്ങളിലും [[ബാക്ടീരിയ|ബാക്ടീരിയങ്ങളിലും]] കോശഭിത്തിയ്ക്കുള്ളിലായാണ് കോശസ്തരം കാണപ്പെടുന്നത്.
== ഘടനരാസഘടന ==
മാംസ്യം, കൊഴുപ്പ്, ധാന്യകം എന്നീ ഘടകങ്ങൾ വ്യത്യസ്ത അനുപാതത്തിൽ അടങ്ങിയതാണ് കോശസ്തരം. മനുഷ്യരിലെ ചുവന്ന രക്തകോശസ്തരത്തിൽ 52, 40, 8 എന്നിങ്ങനെ ശതമാനത്തിലാണ് യഥാക്രമം ഇവ കാണപ്പെടുന്നത്.
=== മാംസ്യങ്ങൾ ===
കോശസ്തരത്തിന്റെ ഏകദേശം 50% വും മാംസ്യമാണ്. കോശസ്തരത്തിലെ സ്ഥാനമനുസരിച്ച് മാംസ്യങ്ങളെ ഇന്റഗ്രൽ അഥവാ ഇൻട്രിൻസിക് മാംസ്യങ്ങൾ എന്നും പെരിഫെറൽ അഥവാ എക്സ്ടിൻസിക് എന്നും തരംതിരിക്കാം. നിർവ്വഹിക്കുന്ന ധർമ്മമനുസരിച്ച് കോശസ്തരത്തിലെ മാംസ്യങ്ങളെ സ്ട്രക്ചറൽ പ്രോട്ടീൻ, രാസാഗ്നി(എൻസൈം), ട്രാൻസ്പോർട്ട് പ്രോട്ടീൻ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളായി തരംതിരിക്കാം. ചില മാംസ്യങ്ങൾ ആന്റിജനുകൾ, റിസപ്റ്റർ തൻമാത്രകൾ എന്നിവയായി പ്രവർത്തിക്കുന്നു.
=== ധാന്യകങ്ങൾ ===
ധാന്യകങ്ങൾ കോശസ്തരത്തിനകത്തുതന്നെ തിങ്ങിനിൽക്കുന്നവയാണ്. കോശസ്തരത്തിനുപുറത്ത് ഇവ പഞ്ചസാരത്തന്മാത്രകളുടെ ശാഖകളുള്ളതോ ഇല്ലാത്തതോ ആയ ചെയിനുകളായി (ഒളിഗോസാക്കറൈഡ്) ബാഹ്യതല മാംസ്യങ്ങളുമായി (എക്ടോപ്രോട്ടീൻ) ചേർന്ന് (ഗ്ലൈക്കോപ്രോട്ടീനുകളായി) നിലകൊള്ളുന്നു. ബാഹ്യതല ഫോസ്ഫോലിപ്പിഡുകളുമായിച്ചേർന്ന് ഇവ ഗ്ലൈക്കോലിപ്പിഡുകളായും നിലനിൽക്കാം. ഡി-ഗാലക്ടോസ്, ഡി-മന്നോസ്, എൽ-ഫ്യൂക്കോസ്, എൻ-അസറ്റൈൽ ന്യൂറാമിനിക് അമ്ലം, എൻ-അസറ്റൈൽ ഡി-ഗ്ലൂക്കോസമൈൻ, എൻ-അസറ്റൈൽ ഡി- ഗാലക്ടോസാമൈൻ എന്നിങ്ങനെ ആറു പ്രധാന പഞ്ചസാരകളുടെ വ്യത്യസ്തരൂപമിശ്രണങ്ങളായാണ് ഈ ധാന്യകങ്ങൾ കോശസ്തരത്തിൽ സ്ഥിതിചെയ്യുന്നത്.
== ധർമ്മം ==
== അവലംബം ==
"https://ml.wikipedia.org/wiki/കോശസ്തരം" എന്ന താളിൽനിന്ന് ശേഖരിച്ചത്