"ഡിജിറ്റൽ ഇലൿട്രോണിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
[[Image:7400.jpg|thumb|180px| 7400 എന്ന പേരിൽ പ്രസിദ്ധമായ ഒരു ഡിജിറ്റൽ ചിപ്പ്. ഇതിൽ രണ്ടു ഇൻപുട്ടുകളും ഒരു ഔട്ട്പുട്ടും വീതമുള്ള നാലു വ്യത്യസ്ത ലോജിക് കവാടങ്ങൾ അടക്കം ചെയ്തിട്ടുണ്ടു്. പവർ സപ്ലൈ (+5 വോൾട്ട്), ‘[[ഗ്രൌണ്ട്]]’ ഇവയ്ക്കു വേണ്ടിയാണു് കൂടുതലുള്ള രണ്ടു കാലുകൾ. ]]
പരസ്പരം നിയതമായ വ്യത്യാസത്തിലുള്ള രണ്ടു തലങ്ങളിലായി പൂർവ്വലക്ഷണതരംഗങ്ങളെ (signal) പ്രതിനിധീകരിക്കുകയും അവയെ ആവശ്യാനുസരണം മറ്റു രൂപഭാവങ്ങളിലേക്കു് പരിവർത്തനം ചെയ്യുകയും ചെയ്യുന്ന [[ഇലക്ട്രോണിക്സ്|ഇലക്ട്രോണിക് ]] സംവിധാനങ്ങളും അവയുടെ രൂപകൽ‌പ്പനയും നിർമ്മാണവും ഉപയോഗവും സംബന്ധിച്ച സാങ്കേതികശാസ്ത്രവുമാണു് '''ഡിജിറ്റൽ ഇലക്ട്രോണിക്സ്''' എന്നറിയപ്പെടുന്നത്. സാധാരണയായി 0, 1 (ലോജിൿ പൂജ്യം, ലോജിക് ഒന്ന്) എന്നീ രണ്ട് തലങ്ങളാണ് ഡിജിറ്റൽ വിവരതരംഗങ്ങൾക്ക്വിവരതരംഗങ്ങൾക്കും വിവരാവസ്ഥകൾക്കും ഉണ്ടാവുക. പൂജ്യത്തെ പ്രതിനിധീകരിക്കാൻ സധാരണയായി പൂജ്യത്തോടടുത്ത ഒരു വോൾട്ടേജും, ഒന്നിനെ പ്രതിനിധീകരിക്കാൻ ലഭ്യമായ വോൾട്ടേജിനെ ആശ്രയിച്ച്, മറ്റൊരു വോൾട്ടേജും ആയിരിക്കും ഉപയോഗിക്കുന്നത്.
 
ഒരു ഡിജിറ്റൽ സംവിധാനത്തിൽ ലോജിക് പൂജ്യം എന്നതു് പൂജ്യം വോൾട്ട് എന്നോ ലോജിക് ഒന്ന് എന്നത് ഒരു വോൾട്ട് എന്നോ അർത്ഥമാക്കുന്നില്ല. വോൾട്ടേജിന്റെ സാദ്ധ്യമായ രണ്ടു വ്യത്യസ്ത അവസ്ഥകളിലൊന്നു് എന്നു മാത്രമേ അവയ്ക്കു് അർത്ഥമുള്ളൂ. ഉദാഹരണത്തിനു് ഒരു സർക്യൂട്ടിൽ 1.2 വോൾട്ട് ലോജിക് പൂജ്യവും 4.6 വോൾട്ട് ലോജിക് ഒന്നും ആവാം ([[പോസിറ്റീവ് ലോജിൿ]]). മറ്റൊരു സർക്യൂട്ടിൽ ഇതിനുപകരം 0.01 വോൾട്ട് ലോജിക് ഒന്നും 0.8 ലോജിൿ പൂജ്യവും ([[നെഗറ്റീവ് ലോജിൿ]]) എന്നും വരാം. ട്രാൻസിസ്റ്ററുകൾ, ഡയോഡുകൾ, കപ്പാസിറ്ററുകൾ, പ്രതിരോധകങ്ങൾ (Resistors), അവയ്ക്കിടയിലുള്ള വൈദ്യുതചാലക പാതകൾ തുടങ്ങിയ സർക്യൂട്ട് ഘടകങ്ങളുടെ നേരിയ വ്യതിയാനങ്ങൾ മൂലം ഈ വോൾട്ടേജുകളിൽ ചെറിയ മാറ്റങ്ങൾ വന്നാലും ഈ ലോജിൿ മൂല്യങ്ങൾ മാറുന്നില്ല. അതുകൊണ്ടു് ഡിജിറ്റൽ സർക്യൂട്ടിന്റെ ഉദ്ദേശ്യധർമ്മത്തിനെ ഇത്തരം ചെറിയ വ്യതിയാനങ്ങൾ ബാധിക്കുകയില്ല.
"https://ml.wikipedia.org/wiki/ഡിജിറ്റൽ_ഇലൿട്രോണിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്