"ഡിജിറ്റൽ ഇലൿട്രോണിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 239:
 
ഡിജിറ്റൽ ഇലക്ട്രോണിക്സ് പുരോഗമിക്കുന്നതിനു മുമ്പ് പല സാദ്ധ്യയുക്തി ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നത് വിദ്യുത്കാന്തിക [[റിലേ]]കളുടെ വലിയ സഞ്ചയങ്ങളായിരുന്നു. ആദ്യകാല ടെലഫോൺ ശൃംഖലകളും ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളും ഇതിനുദാഹരണമാണു്. ഭീമമായ [[മൂലധനച്ചെലവ് | മൂലധനച്ചെലവും]] [[പ്രവർത്തനച്ചെലവ് | പ്രവർത്തനച്ചെലവും]], സങ്കീർണ്ണമായ അറ്റകുറ്റപ്പണികൾ, കൂടുതൽ സ്ഥലത്തിന്റെയും ഊർജ്ജത്തിന്റേയും ആവശ്യകത, കുറഞ്ഞ [[സാങ്കേതികവിശ്വസ്തത]] തുടങ്ങിയ ധാരാളം പ്രശ്നങ്ങൾ ഇത്തരം സംവിധാനങ്ങൾക്കുണ്ടായിരുന്നു. ട്രാൻസിസ്റ്ററുകളും അതേത്തുടർന്നു് ചിപ്പുകളും വന്നതോടെ ആദ്യതലമുറ ഡിജിറ്റൽ ഇലക്ട്രോണിക്സ് ഇത്തരം ആവശ്യങ്ങളിൽ പലതിനും മികച്ച യന്ത്രങ്ങൾ പകരം അവതരിപ്പിച്ചു.
[[Image:Combination lock.jpg|thumb|right|ഒരു പദത്താഴ് - സാദ്ധ്യയുക്തി സംവിധാനത്തിന്റെ ഒരു ലളിതമായ ഉദാഹരണം. തക്കതായ അക്ഷരങ്ങൾ ചേർന്നുനിന്നാൽ മാത്രം ഈ താഴ് തുറക്കും. ഈ ഫലം താഴിന്റെ ഭൂതകാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നില്ല.]]
 
=== ക്രമയുക്തി സർക്യൂട്ടുകൾ===
[[Image:Masterpadlock.jpg|thumb|left|ഒരു ഒറ്റ ഡയൽ ചിത്രത്താഴ് - പ്രത്യേക ക്രമത്തിൽ രണ്ടു ദിശയിലും തിരിച്ച് മൂന്നോ നാലോ നിശ്ചിത അക്കങ്ങൾ ഡയൽ ചെയ്താൽ മാത്രമേ ഇതു തുറക്കൂ. അവസ്ഥാസഹിതയന്ത്രത്തിനു് ഒരുദാഹരണമാണു് ഈ മാതൃക]]
സാദ്ധ്യയുക്തി സർക്യൂട്ടുകൾ അവസ്ഥാരഹിതയന്ത്രങ്ങളാണു്. അതായത്, അവയ്ക്കു് ഏതെങ്കിലും സമയത്തെ പ്രവർത്തനം അതിനു മുമ്പുണ്ടായിരുന്ന സാഹചര്യങ്ങൾക്കനുസൃതമായി വ്യത്യാസപ്പെടുത്താൻ കഴിയുകയില്ല.അങ്ങനെ ചെയ്യണമെങ്കിൽ, അത്തരമൊരു സർക്യൂട്ടിൽ, മുമ്പു നിലനിന്നിരുന്ന അവസ്ഥ(previous state)യെക്കുറിച്ചുള്ള വിവരങ്ങൾ ഓർമ്മ വെയ്ക്കാൻ തക്ക എന്തെങ്കിലും ഉപാധികൾ ഉണ്ടായിരിക്കണം. ഇത്തരം ഉപാധികളെയാണു് ഇലക്ട്രോണിക്സിൽ മെമ്മറി എന്നു വിളിക്കുന്നതു്. അതിനു പുറമേ, ഇത്തരം മാറ്റങ്ങൾ സമയവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, സമയം കണക്കാക്കുവാനും അതിനനുസരിച്ച് സ്വന്തം പ്രവർത്തനഗതി മാറ്റുവാനും ഈ സർക്യൂട്ടുകൾക്കു് കഴിയണം. അതും കൂടാതെ, പ്രവർത്തനഗതിയിൽ എന്തുതരം മാറ്റങ്ങളാണു വരുത്തേണ്ടതു് എന്നു് ഓർത്തുവെക്കാൻ ഇവയിൽ ഒരു ക്രമപരിപാടി (പ്രോഗ്രാം) കൂടി ഉണ്ടായിരിക്കണം.
 
Line 247 ⟶ 248:
ക്രമയുക്തി സർക്യൂട്ടുകൾ സാദ്ധ്യമായതോടെയാണു് ഡിജിറ്റൽ ഇലക്സ്ട്രോണിക്സ് ലോകപുരോഗതിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നതു്. സാധാരണ ഡിജിറ്റൽ വാച്ചും കാൽക്കുലേറ്ററും മുതൽ ഇന്നു കാണുന്ന ഏതാണ്ടെല്ലാ ഡിജിറ്റൽ ഇലക്ട്രോണിക് ഉപകരണങ്ങളും ക്രമയുക്തി സംവിധാനങ്ങളാണു്. അവയുടെ പാരമ്യശൃംഗങ്ങളായി ഇപ്പോൾ നാം ഉപയോഗിക്കുന്ന ഡിജിറ്റൽ കമ്പ്യൂട്ടറുകളേയും മൊബൈൽ ടെലഫോണുകളേയും ഡിജിറ്റൽ ക്യാമറകളെയും മറ്റും കണക്കാക്കാം. നിർണ്ണായകമായ വ്യവസായോൽ‌പ്പാദനരംഗത്തും ഊർജ്ജവിതരണം,സെക്യൂരിറ്റി,ഇന്റർനെറ്റ്‌വർക്കുകൾ, വാർത്താവിനിമയം, ആരോഗ്യപരിപാലനം തുടങ്ങിയ മറ്റു മേഖലകളിലും ക്രമയുക്തി സംവിധാങ്ങളില്ലാത്ത ഒരു അവസ്ഥ ഇപ്പോൾ ചിന്തിക്കാൻ പോലുമാവില്ല.
 
 
 
 
==കൂടുതൽ വിവരങ്ങൾ==
 
"https://ml.wikipedia.org/wiki/ഡിജിറ്റൽ_ഇലൿട്രോണിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്