"തിയോ ആഞ്ചലോ പൗലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: be:Тэадорас Ангелопулас
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ka:თეოდოროს ანგელოპულოსი; cosmetic changes
വരി 20:
ലോകപ്രശസ്തനായ [[ഗ്രീക്ക്]] സിനിമാ സംവിധായകൻ. ഗ്രീക്ക് സിനിമയുടെ ചരിത്രത്തിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന തിയോ 70-കളുടെ തുടക്കം മുതൽ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ രാജ്യാന്തരപ്രീതി നേടി. ഗ്രീക്ക് നവതരംഗചിത്രങ്ങളുടെ സൃഷ്ടാക്കളിൽ പ്രമുഖ സ്ഥാനമാണ് തിയോയ്ക്കുള്ളത്.
 
== ജീവിതരേഖ ==
1935 ഏപ്രിൽ 27 ന് [[ഏതൻസ്‌|ഏതൻസിൽ]] ജനിച്ചു. ഏതൻസ് സർവകലാശാലയിൽ നിയമ പഠനത്തിനു ചേർന്നു. പഠനം പൂർത്തിയാക്കാതെ നിർബദ്ധിത പട്ടാള സേവനത്തിനു പോവുകയാണുണ്ടായത്. അതിനുശേഷം പാരീസിൽ സാഹിത്യ-ചലച്ചിത്രപഠനത്തിനു ചേർന്നു. ഗ്രീസിൽ തിരിച്ചെത്തിയ തിയോ ഇടതുപക്ഷ ആശയങ്ങൾ പിന്തുണക്കുന്ന "ഡമോക്രാറ്റിക്ക് അലഗി" എന്ന പത്രത്തിൽ ചലച്ചിത്ര നിരൂപകനായി ജോലിനോക്കി. 1967-ൽ പത്രം നിരോധിക്കപ്പെട്ടതോടെ ചലച്ചിത്ര നിർമ്മാണത്തിലേക്ക് ശ്രദ്ധതിരിച്ചു. 1968-ൽ ആദ്യ ഹ്രസ്വചിത്രം "ദ ബ്രോഡ്കാസ്റ്റ്" സംവിധാനം ചെയ്തു. ആദ്യ മുഴുനീള ചലച്ചിത്രം "റീകൺസ്ട്രക്ഷൻ" 1970-ൽ പുറത്തിറങ്ങി. കവി, എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തനായ അദ്ദേഹത്തിന്റെ "അലക്‌സാണ്ടർ ദ ഗ്രേറ്റ്" എന്ന ചിത്രം 1980 ൽ വെനീസ് മേളയിൽ ഗോൾഡൺ ലയൺ പുരസ്‌കാരം നേടി. 1988-ൽ സംവിധാനം ചെയ്ത് "ലാന്റ്സ്ക്കേപ്പ് ഇൻ ദ മിസ്റ്റ്" വെനീസ് ചലച്ചിത്രമേളയിൽ സിൽവർ ലയൺ പുരസ്ക്കാരവും, ആ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള യൂറോപ്യൻ ഫിലിം പുരസ്ക്കാരവും നേടി. 1995-ൽ പുറത്തിറങ്ങിയ "യൂലിസസ് ഗേസ്" കാൻസ് അന്താരാഷ്ട ചലച്ചിത്രമേളയിൽ ഗ്രാന്റ് പ്രൈസിന് അർഹമായി.<ref name="cannes-1995.com">{{Cite web|url=http://www.festival-cannes.com/en/archives/ficheFilm/id/3371/year/1995.html |title=Festival de Cannes: Ulysses' Gaze |accessdate=2009-09-05|work=festival-cannes.com}}</ref> അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയായി കരുതപ്പെടുന്ന "എന്റേണിറ്റി ആന്റ് ഏ ഡേ" 1998-ൽ പുറത്തിറങ്ങി. ചിത്രം ആ വർഷത്തെ കാൻസ് അന്താരാഷ്ട ചലച്ചിത്രമേളയിൽ [[ഗോൾഡൻ പാം പുരസ്കാരം]] നേടി.<ref name="festival-cannes.com">{{Cite web|url=http://www.cannes-1998.com/en/archives/ficheFilm/id/4920/year/1998.html |title=Festival de Cannes: Eternity and a Day |accessdate=2009-10-01|work=festival-cannes.com}}</ref> 2009 ലെ മുംബൈ ഫിലിം ഫെസ്റ്റിവലിൽ തിയോയെ ആദരിച്ചിരുന്നു.
 
2012 ജനുവരി 24-ന് [[ഏതൻസ്‌|ഏതൻസിൽ]] വച്ച് "ദ അതർ സീ" എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വാഹനാപകടത്തിൽപെട്ട് മരണപ്പെട്ടു. <ref name="Death">{{Cite web |date=25 January 2012 |url=http://www.ekathimerini.com/4dcgi/_w_articles_wsite1_23128_25/01/2012_423984 |title=Director Angelopoulos dies after accident while filming |publisher=''[[Kathimerini]]'' }}</ref> <ref>http://www.mathrubhumi.com/story.php?id=247273></ref> <ref>http://www.mathrubhumi.com/movies/world_cinema/247274/</ref>
 
== സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ ==
* റീ കൺസ്ട്രക്ഷൻ (1970)
* ഡെയ്‌സ് ഓഫ് 36 (1972)
വരി 42:
* ദ അതർ സീ
 
== പുരസ്ക്കാരങ്ങൾ ==
*''ദ ബ്രോഡ്കാസ്റ്റ്'' (1968)
**1968. Greek Critics' Award, Thessaloniki Film Festival.
വരി 75:
**Silver Plaque for Best Cinematography, Chicago Film Festival.
*''യുലിസെസ്സ് ഗേസ് (1995)
** Grand Prix (Cannes Film Festival) and International Critics' Prize, 1995 Cannes Film Festival.<ref name="cannes-1995.com"></ref>
** Felix of the Critics (Film of the Year 1995).
*''എന്റേണിറ്റി ആന്റ് എ ഡേ'' (1998)
** 1998-ലെ [[ഗോൾഡൻ പാം പുരസ്കാരം]] <ref name="festival-cannes.com"></ref>
** Prize of the Ecumenical Jury
*''ദ വീപ്പിങ് മെഡോ'' (2004)
വരി 84:
** 2005. Special Jury Award, Fajr Film Festival.
 
== അവലംബം ==
{{reflist}}
== പുറം കണ്ണികൾ ==
*{{Official website|1=http://www.theoangelopoulos.gr/index.php?lng=ZW5nbGlzaA==}}
*{{IMDb name|0000766}}
* [http://www.sensesofcinema.com/2003/great-directors/angelopoulos/#bibl Theodoros Angelopoulos - senses of cinema]
* [http://www.nalamidam.com/archives/9303 പ്രിയപ്പെട്ട തിയോ]
* [http://www.madhyamam.com/weekly/984 ഒരു തുൽു സെല്ലുലോയ്ഡിൻെറ പ്രതീക്ഷ]
 
 
 
[[വർഗ്ഗം:ഗ്രീക്ക് ചലച്ചിത്രസംവിധായകർ]]
Line 113 ⟶ 111:
[[it:Theo Angelopoulos]]
[[ja:テオ・アンゲロプロス]]
[[ka:თეოდოროს ანგელოპულოსი]]
[[ko:테오 앙겔로풀로스]]
[[la:Theo Angelopulus]]
"https://ml.wikipedia.org/wiki/തിയോ_ആഞ്ചലോ_പൗലോ" എന്ന താളിൽനിന്ന് ശേഖരിച്ചത്