"ജൈവശാഖാവർഗ്ഗീകരണവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
ഒരു [[പൊതുപൂർവ്വികജീവി]](Common ancestor)യേയും അതിന്റേതുമാത്രമായ എല്ലാ [[അവരോഹജീവശാഖി]]കളേയും (descendant life forms) ചേർത്ത് സ്വതന്ത്രമായ ഒരു ശാഖയായി തിരിച്ച്, സമസ്ത ജീവജാലങ്ങളുടേയും വർഗ്ഗവിന്യാസം നടത്തുന്ന പഠനശാഖയെയാണു് ജീവശാസ്ത്രത്തിൽ ജൈവശാഖാവർഗ്ഗീകരണവിജ്ഞാനീയം (Cladistics) എന്നു പറയുന്നതു്. ഇത്തരം ഓരോ ശാഖകളേയും ഓരോ [[ക്ലേഡ്]] (ജീവശാഖ)ആക്കി തിരിച്ചിരിക്കുന്നു. ഉദാഹരണത്തിനു്, [[പക്ഷികൾ]], [[ദിനോസർ|ദിനോസാറുകൾ]], [[മുതല|മുതലകൾ]] ഇവയും ഇവയുടേയെല്ലാം പൊതുവായ പൂർവ്വികജീവിയും അതിന്റെ, നിലനിൽക്കുന്നതോ [[വംശനാശം സംഭവിച്ച ജീവികൾ|വംശനാശം]] വന്നതോ ആയ എല്ലാ അവരോഹജീവികളും ഒരുമിച്ച് ഒരൊറ്റ ക്ലേഡിൽ പെടുന്നു. [[ജൈവവ്യവസ്ഥാവിജ്ഞാനീയം]] (biological systematics) അനുസരിച്ച് ഒരു ക്ലേഡ് [[വംശവൃക്ഷം (ജീവശാസ്ത്രം) | വംശവൃക്ഷത്തിന്റെ]] (phylogenic tree of life)ഒരു സ്വതന്ത്രമായ [[മോണോഫൈലെറ്റിക്‌]](ഒരേ [[ടാക്സോണമി|ഫൈലത്തിൽ]] അംഗമായ ജീവികളുടെ കൂട്ടം)ശാഖയാണു്.
 
 
ജൈവശാഖാവർഗ്ഗീകരണരീതി മറ്റു [[ടാക്സോണമി|ജീവശാസ്ത്രവർഗ്ഗീകരണസമ്പ്രദായങ്ങളിൽ]] നിന്നു വ്യത്യസ്തമാകാം. ഉദാഹരണത്തിനു് [[ഫെനെറ്റിക്സ്]] എന്ന വർഗ്ഗീകരണരീതിയിൽ ജീവജാലങ്ങൾക്കിടയിൽ കാണപ്പെടുന്ന പൊതുവായ രൂപ-രൂപാന്തരസാദൃശ്യമാണു് അവയെ പല കൂട്ടങ്ങളായി വിഭജിക്കുവാൻ കണക്കിലെടുക്കുന്നതു്. എന്നാൽ ക്ലേഡിസ്റ്റിക്സിൽ മുഖ്യമായും പരിഗണിക്കുന്നതു് [[പരിണാമസിദ്ധാന്തം|പരിണാമപ്രക്രിയയിലൂടെ]] അവയ്ക്കു പൊതുവായി കൈവന്ന പ്രകൃതങ്ങളേയും സ്വഭാവങ്ങളേയുമാണു്. മുമ്പു സ്വീകരിച്ചിരുന്ന വർഗ്ഗീകരണസമ്പ്രദായങ്ങളിൽ ആകമാനമുള്ള രൂപസാദൃശ്യങ്ങളായിരുന്നു വിഭജനത്തിനുള്ള മാനദഡണ്ഡങ്ങൾ എങ്കിൽ, ശാഖാവർഗ്ഗീകരണരീതിയിൽ ഒരു ജീവിയുടെ പരിണാമഘട്ടം[[പരിണാമം|പരിണാമ]]ഘട്ടം എത്ര തലമുറയ്ക്കു മുമ്പായിരുന്നു എന്നതും അതുമൂലം ഏതേതൊക്കെ മറ്റു ജീവികൾ അതേ [[ഗണം (വിവക്ഷകൾ)|ഗണത്തിൽ]] വരുന്നു, അവയ്ക്കു പൊതുവായി എന്തൊക്കെ പ്രകൃതങ്ങൾ ഉണ്ട് എന്നുള്ളതുമാണു്.
 
[[വർഗ്ഗം:ജീവശാസ്ത്രം]]
"https://ml.wikipedia.org/wiki/ജൈവശാഖാവർഗ്ഗീകരണവിജ്ഞാനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്