"ജൈവാധിനിവേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
ഒരു അവതീർണ്ണസ്പീഷീസ് അതിഥിയായി കടന്നുവരുന്നതു് അധിനിവേശ സ്പീഷീസ് എന്ന നിലയിലായിരിക്കണമെന്നില്ല. പുതിയ ആവാസവ്യവസ്ഥയിൽ സ്വന്തം നിലനിൽപ്പിനും വംശവർദ്ധനവിനും അനുയോജ്യമായ സാഹചര്യങ്ങൾ തുടർച്ചയായി ലഭിക്കുകയാണെങ്കിൽ മാത്രമേ അതിനു മാറിയ പരിസ്ഥിതിയിൽ ദീർഘകാലത്തേക്കു് നിലനിൽക്കാൻ തന്നെ കഴിയുകയുള്ളൂ. ജൈവവിഭവങ്ങളുടെ ലഭ്യതയ്ക്കുവേണ്ടി അതിഥേയ സ്പീഷീസുകളുമായി ഇവയ്ക്കു് തീവ്രമായി മത്സരിക്കേണ്ടി വരാം. അത്തരം മത്സരത്തിൽ വ്യക്തമായി വിജയിക്കുകയും ആതിഥേയ ജീവി ഇനങ്ങൾ തളർന്നുപോവുകയും ചെയ്യുമ്പോളാണു് അവതീർണ്ണ സ്പീഷീസുകളെ അധിനിവേശ സ്പീഷീസുകളായി കണക്കാക്കിത്തുടങ്ങുന്നതു്.
 
==കേരളത്തിന്റെ ജൈവവൈവിദ്ധ്യങ്ങളെ ബാധിക്കുന്ന സ്പീഷീസുകൾഅതിഥിസ്പീഷീസുകൾ==
 
ചുരുങ്ങിയതു് അഞ്ചുനൂറ്റാണ്ടു മുമ്പുമുതലെങ്കിലും നമ്മുടെ ആവാസവ്യവസ്ഥകളിൽ മറ്റു സ്പീഷീസുകൾ ഇറക്കുമതി ചെയ്യപ്പെട്ടുതുടങ്ങിയിട്ടുണ്ടു്. ആദ്യകാലത്തു് ഇവയിൽ പലതും സാമ്പത്തികാദായമോ ഭക്ഷ്യോൽപ്പാദനമോ ലക്ഷ്യമാക്കി വൻതോതിൽ കൃഷി ചെയ്യാൻ വേണ്ടി തെക്കേ അമേരിക്ക, ആഫ്രിക്ക, വിദൂരപൂർവ്വദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നു് യൂറോപ്യന്മാർ കൊണ്ടുവന്നതായിരുന്നു. ഇത്തരം സ്പീഷീസുകൾ കാലക്രമത്തിൽ നമ്മുടെ തനതു ജീവരാശികളുമായി ചേർന്നിണങ്ങി നിലനിൽക്കുകയുണ്ടായി. കൃഷി എന്ന നിയന്ത്രിതോൽപ്പാദനത്തിലൂടെ വ്യാപിച്ച ഇവ പിന്നീട് നമ്മുടെ സാധാരണ ജൈവവൈവിധ്യങ്ങളുടെ ഭാഗമായി ഇപ്പോൾ അംഗീകരിക്കപ്പെടുന്നു. എങ്കിൽപ്പോലും ഈ ദീർഘകാലയളവിൽ അവ പൗരാണികമായ മറ്റു പല നാടൻ സ്പീഷീസുകളേയും ഇല്ലാതാക്കുകയോ ജനിതകശുദ്ധി കുറയ്ക്കുകയോ ചെയ്തിട്ടുണ്ടാവാം.
 
ഇത്തരം ഇറക്കുമതികളുടെത്തന്നെ ഭാഗമായി സൂക്ഷ്മജീവികളുടേയും ഷഡ്പദങ്ങൾ, ചെള്ളുകൾ തുടങ്ങിയ ആശ്രിതജീവികളുടേയും കളകൾ എന്നു വിളിക്കാവുന്ന സസ്യങ്ങളുടേയും ആഗമനം ഉണ്ടായിട്ടുണ്ടു്. ചില സ്പീഷീസുകൾ തുടക്കത്തിൽ കൃഷിയും ഉല്പാദനവും ലാക്കാക്കി എത്തിപ്പെട്ടുവെങ്കിലും പിന്നീട് ലാഭകരമായ ഒരു വിള എന്ന നിലയിൽ അവയ്ക്കു പ്രാധാന്യം നശിക്കുകയും പാഴിനങ്ങളായി മാറുകയും ചെയ്തിട്ടുണ്ടു്. ഇത്തരത്തിൽ ആഫ്രിക്കയിൽ നിന്നും എത്തിപ്പെട്ടതാണു് [[കമ്യൂണിസ്റ്റ് പച്ച]] എന്നു കരുതപ്പെടുന്നു.
 
കൃഷിയോ ഉല്പാദനമോ ലക്ഷ്യമാക്കാതെ, മനുഷ്യൻ ബോധപൂർവ്വമല്ലാതെത്തന്നെ കൊണ്ടുവന്നു് ഇവിടെയെത്തി അനുകൂലസാഹചര്യങ്ങൾ മുതലാക്കി തഴച്ചുവളരുന്ന സ്പീഷീസുകളുടെ ആധിക്യം തുടങ്ങിയതു് ഈ അടുത്ത കാലത്താണു്. വൻതോതിലുള്ള കാർഷികോൽപ്പന്നങ്ങളുടെ ഇറക്കുമതിയാണു് ഈ വർദ്ധിച്ച നിരക്കിനു കാരണം. കേരള വനഗവേഷണകേന്ദ്രത്തിന്റെ നിരീക്ഷണപ്രകാരം, ഇപ്പോൾ കേരളത്തിലെ തനതു ജൈവവ്യവസ്ഥയ്ക്കു് ഭീഷണിയായിക്കൊണ്ടിരിക്കുന്ന അധിനിവേശസസ്യങ്ങളിൽ നാൽപ്പതു ശതമാനവും ഇത്തരത്തിൽ തെക്കേ അമേരിക്കയിൽ നിന്നും എത്തിപ്പെട്ടവയാണു്.<ref name="KFRI-Hindu"> http://www.thehindu.com/news/states/kerala/article3472447.ece</ref> ലാറ്റിൻ അമേരിക്ക, മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നു് ഇറക്കുമതി ചെയ്യപ്പെടുന്ന മരത്തടികൾ, ഫർണീച്ചർ, വിവിധ രാജ്യങ്ങളീൽ നിന്നു് എത്തിപ്പെടുന്ന ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയവ ഇത്തരം അതിഥി സ്പീഷീസുകളിൽ പെടുന്നു. കൂടാതെ, ആളുകൾ ചില്ലറയായോ മൊത്തമായോ ഇറക്കുമതി ചെയ്യുന്ന അലങ്കാരസസ്യങ്ങൾ, അലങ്കാരമത്സ്യങ്ങൾ, വളർത്തുമൃഗങ്ങൾ ഇവയെല്ലാം യോജിച്ച പരിതസ്ഥിതികളിൽ നിയന്ത്രിതസാഹചര്യങ്ങളിൽ നിന്നും രക്ഷപ്പെട്ട് വന്യമായ ജീവവ്യാപനം തുടരാൻ കഴിവുള്ളവയാണു്.
 
===സസ്യ ഇനങ്ങൾ===
പീച്ചിയിലെ കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 4000 നിരീക്ഷണബിന്ദുക്കളിൽ നിന്നും ഡാറ്റ ശേഖരിച്ചുകൊണ്ട് അധിനിവേശ സ്പീഷീസുകളുടെ ഇപ്പോളത്തെ അവസ്ഥ പരിശോധിക്കുകയുണ്ടായി. അവർ സമാഹരിച്ച ഗവേഷണഫലമനുസരിച്ച് 89 സസ്യ ഇനങ്ങൾ നമ്മുടെ ജൈവവൈവിദ്ധ്യങ്ങൾക്കു് ആഘാതമേൽപ്പിക്കുന്നുണ്ടു്. ഇവയിൽ 11 മരങ്ങളും 39 ചെറുചെടികളും 24 കുറ്റിച്ചെടികളും 15 വള്ളിച്ചെടികളും നമ്മുടെ തനതു ജീവജാലങ്ങൾക്കു് ഭീഷണിയുയർത്തുന്നുണ്ടത്രേ. ഇവയിൽ തന്നെ 19 എണ്ണം നിർണ്ണായകമായ അവസ്ഥയിൽ തദ്ദേശീയസസ്യഇനങ്ങളെ പൂർണ്ണമായും നിഷ്കാസനം ചെയ്യത്തക്ക വിധത്തിൽ കിടമത്സരത്തിൽ വിജയിച്ചുകൊണ്ടിരിക്കുന്നു.
 
<!--അക്കേഷ്യ (Black Wattle) (http://en.wikipedia.org/wiki/Acacia_mearnsii),
Mountain Rose(http://en.wikipedia.org/wiki/Antigonon_leptopus),
ഭീമൻ ഈറ്റ (Giant cane) Arundo donax (http://en.wikipedia.org/wiki/Arundo_donax),
Chromolaena odorata (കമ്യൂണിസ്റ്റ് പച്ച http://ml.wikipedia.org/wiki/Chromolaena_odorata)
Ipomoea Cairica(http://en.wikipedia.org/wiki/Ipomoea_cairica),
Milkania Micranta (ധൃതരാഷ്ട്രപ്പച്ച),
Mimosa diplotrica ( ആനത്തൊട്ടാവാടി http://en.wikipedia.org/wiki/File:Mimosa_diplotricha,.jpg)
Prosopis juliflora(ശീമക്കരുവേലം http://en.wikipedia.org/wiki/Prosopis_juliflora),
sphagneticola trilobata (http://en.wikipedia.org/wiki/Sphagneticola_trilobata) എന്നിവരാണു് ഇവയിൽ വെച്ചേറ്റവും വലിയ വില്ലന്മാർ.
 
ഇതിൽ ചിലതിനെയെങ്കിലും നാം ഇപ്പോഴും അരുമയായി നമ്മുടെ പൂന്തോട്ടങ്ങളിൽ വളർത്തുകയോ അയലത്തെ പാഴ് വളപ്പിൽ വളർത്താൻ വിടുകയോ ചെയ്തിരിക്കയാണു്!
===ജന്തു ഇനങ്ങൾ===
ഓരോന്നിന്റെയും ചിത്രങ്ങൾ -->
 
 
===ജന്തു ഇനങ്ങൾ===
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ജൈവാധിനിവേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്