"ആമസോൺ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
കാള സ്രാവ് (Bull shark, Carcharhinus leucas) നെ സമുദ്രത്തിൽ നിന്ന് 4,000 കി.മീ (2,220 മൈൽ) അകലെയുള്ള പെറുവിലെ ഇക്വിറ്റോസിൽ കാണപ്പെട്ടതായി റിപ്പോർട്ടുണ്ട്. അറാപൈമ അഥവ പിരാറുക (Arapaima gigas) എന്നത് തെക്കെ അമേരിക്കയിൽ കാണപ്പെടുന്ന ഉഷ്ണമേഖലാ ശുദ്ധജല മൽസ്യമാണ്‌. 3 മീറ്റർ (9.8 അടി) വരെ നീളവും 200 കി.ഗ്രാം (440 പൗണ്ട്) ഭാരവും വയ്ക്കുന്ന ഇവ ഏറ്റവും വലിയ ശുദ്ധജല മൽസ്യങ്ങളിലൊന്നാണ്‌. ആമസോണിൽ കാണപ്പെടുന്ന മറ്റൊരു ശുദ്ധജല മൽസ്യമാണ്‌ [[അരോണ|അറോവന]] (Arowana, Osteoglossum bicirrhosum) ഇവ അറാപൈമയെ പോലെയുള്ള ഒരു ഇരപിടിയൻ മൽസ്യമാണ്‌, പക്ഷേ ഇവ 120 സെ.മീ വരെ മാത്രമേ പരമാവധി നീളം വയ്ക്കാറുള്ളൂ.
 
ആമസോൺ നദീതടവ്യവസ്ഥയുടെ ഇരുണ്ട ഭാഗങ്ങളിൽ കാണപ്പെടുന്ന പാമ്പാണ്‌ അനാകോണ്ട[[അനക്കൊണ്ട]]. ഇത് ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ സ്പീഷീസികളിലൊന്നാണിത്, നാസദ്വാരങ്ങൾ മാത്രം വെളിയിലാക്കി വെള്ളത്തിനടിയിലാണ്‌ ഇവ കൂടുതൽ സമയവും ചിലവഴിക്കുന്നത്.
 
ആയിരക്കണക്കിന്‌ തരത്തിൽപ്പെട്ട മൽസ്യങ്ങൾ, ഞണ്ടുകൾ, ആൽഗകൾ, ആമകൾ എന്നിവയും ഈ മേഖലയിൽ അധിവസിക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1315943" എന്ന താളിൽനിന്ന് ശേഖരിച്ചത്