"ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: sv:Alappuzha; cosmetic changes
വരി 33:
കേരളത്തിൻറെ പലഭാഗങ്ങളും കടൽ പിന്മാറി ഉണ്ടായതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കടൽവയ്പ് പ്രദേശങ്ങളാണ് ആലപ്പുഴ ജില്ലയിലെ മിക്ക പ്രദേശങ്ങളും.
[[പ്രമാണം:ആലപ്പുഴ കടൽത്തീരം.JPG|right|thumb|ആലപ്പുഴ കടൽപ്പാലം]]
ശിലാലിഖിതങ്ങൾ നിരവധി ആലപ്പുഴ ജില്ലയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കവിയൂർ ക്ഷേത്രത്തിലെ രണ്ടു ശിലാലിഖിതങ്ങളിൽ കലിവർഷങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു (കലിവർഷം 4051) അത് ക്രിസ്ത്വബ്ദം 1050 നെ സൂചിപ്പിക്കുന്നു. 946-ലേതെന്നു കൺത്തിയ കണ്ടിയൂർ ശാസനം ക്ഷേത്രം നിർമ്മിച്ചതിന്റെ123-ം വർഷ സ്മാരകമായിട്ടുള്ളതാണ്‌. ക്ഷേത്ര നിർമ്മാണം നടന്നത് 823-ലും. കൊല്ലവർഷം 393-ലെ ഇരവി കേരളവർമ്മന്റെ ശാസനവും ആലപ്പുഴയിൽ നിന്നു ലഭിച്ചവയിൽ പെടുന്നു. തിരുവൻ വണ്ടൂർ വിഷ്ണുക്ഷേത്രത്തിൽ കാലം രേഖപ്പെടുത്താത്ത രണ്ട് ശാസനങ്ങൾ ഉണ്ട്. ഇവ [[വേണാട്|വേണാടു]] ഭരിച്ചിരുന്ന ശ്രീവല്ലഭൻ കോതയുടേതാണ്‌. പത്താം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്‌ അദ്ദേഹം ജീവിച്ചിരുന്നതെന്ന് കരുതുന്നു.
=== ബുദ്ധമതം ===
ഇന്നത്തെ ആലപ്പുഴയുടേയും കൊല്ലം ജില്ലയുടേയും നിരവധി പ്രദേശങ്ങൾ ബൗദ്ധമതത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു. ക്രിസ്തുവിനു മുൻപു മുതൽ ക്രി.വ. 12)ം ശതകം വരെ വിവിധസാംസ്കാരികരംഗങ്ങലിൽ വ്യക്തിമുദ്രപതിപ്പിച്ചുകൊണ്ട് ബുദ്ധമതം ഇവിടെ നിലനിന്നിരുന്നു. ആലപ്പുഴയിലെ ദ്രാവിഡക്ഷേത്രങ്ങളിൽ ബുദ്ധമതാചാരങ്ങളുടെ സ്വാധീനം വ്യക്തമായി ദർശിക്കാനാവുന്നതിതുകൊണ്ടാണ്‌. കെട്ടുകാഴ്ച, വെടിക്കെട്ട്, ആനമേൽ എഴുന്നള്ളിപ്പ്, പൂരം തുടങ്ങിയ പല ചടങ്ങുകളും ഇതിന്റെ ബാക്കി പത്രമാണ്‌. ബ്രാഹ്മണമതത്തിന്റെ വേലിയേറ്റത്തിൽ നിരവധിപേർ അവരോട് വിധേയത്വം പ്രാപിച്ചുകൊണ്ട് ശൂദ്രരായിത്തീർന്നുവെങ്കിലും എതിർത്തവർ [[ഈഴവർ]] പോലുള്ള ഹീനജാതിക്കാരായിത്തീർന്നു. അവർ ബുദ്ധമതത്തോട് കൂറുപുലർത്തിപ്പോന്നിരുന്നു. ഇക്കാരണത്താൽ ബുദ്ധമത സന്യാസിമാർ പ്രചരിപ്പിച്ച ആയുർവേദത്തിൽ [[ഈഴവർ|ഈഴവരിൽ]] നിന്നുള്ള നിരവധി പേർ പ്രാവീണ്യം നേടി. തൃക്കുന്നപ്പുഴക്കും പുറക്കാടിനും മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്ന ശ്രീമൂലവാസം അക്കാലത്ത് ലോകത്തിലേ ഏറ്റവും പ്രശസ്തമായ ബുദ്ധമതകേന്ദ്രമായിരുന്നു. സംസ്കൃതകാവ്യമായ മൂഷകവംശത്തിൽ വിക്രമാരാമൻ, വലഭൻ തുടങ്ങിയ രാജാക്കന്മാർ കടലാക്രമണത്തിൽ നിന്നും ശ്രീമൂലവാസത്തെ രക്ഷിക്കാനായി നടത്തിയ പരിശ്രമങ്ഗ്നളെ വിവരിച്ചിരിക്കുന്നു. ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റെ പ്രസിദ്ധമായ [[പാലിയം ചെപ്പേട്|ചെപ്പേടിന്റെ]] തുടക്കത്തിൽ ബുദ്ധന്റെ ധർമ്മത്തേയും പ്രകീത്തിച്ചിരിക്കുന്നത് അക്കാലത്തെ ബുദ്ധസ്വാധീനത്തെ വെളിവാക്കുന്നു.<ref> {{cite book |last=പി.ജെ.‌|first= ഫ്രാൻസിൻ|authorlink=അഡ്വ. പി.ജെ. ഫ്രാൻസിൻ |coauthors=|editor= |others |title=ആലപ്പുഴ ജില്ല്യുടെ ചരിത്രസ്മരണകൾ|origdate= |origyear=2007 |origmonth=നവംബർ |url= |format= |accessdate= |accessyear= |accessmonth= |edition= |series= |date= |year=2009 |month= |publisher= കറൻറ് ബുക്സ്|location= കേരളം|language= മലയാളം|isbn=81-240-1780-8 |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref>
"https://ml.wikipedia.org/wiki/ആലപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്