"ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
ജലസേചന വകുപ്പിന്റെ ഏറ്റവും വലിയ പദ്ധതിയായ ചമ്രവട്ടം പദ്ധതി 154 കോടി രൂപ ചിലവിട്ടാണ് പൂർത്തിയാക്കുന്നത്. അതിൽ പാലത്തിനു മാത്രം 54 കോടി രൂപ ചിലവായി. കൊച്ചി-മലബാർ ഗതാഗത ബന്ധതിനുപരി ഈ റെഗുലേറ്റർ കം ബ്രിഡ്ജ് സമുദ്രനിരപ്പിൽ നിന്ന് നാല് മീറ്റർ ഉയരത്തിൽ വെള്ളം തടഞ്ഞു നിർത്തി പൊന്നാനി തിരൂർ താലുക്കുകളിലെ കൃഷിയിടങ്ങളിൽ നിലവിലുള്ള ഒൻപത് ലിഫ്റ്റ്‌ ഇറിഗേഷൻ പദ്ധതികൾക്ക് ജല ലഭ്യത ഉറപ്പു വരുത്താനും 4344 ഹെക്ടർ കൃഷിക്ക് ഉപയുക്തമാക്കാനും ലക്ഷ്യമിട്ടിത്തുള്ളതാണ്‌. കൂടാതെ തിരൂർ , പൊന്നാനി നഗരസഭകൾക്കും പദ്ധതി പ്രദേശത്തിന്റെ സമീപത്തുള്ള 14 ഗ്രാമ പഞ്ചായത്തുകൾക്കും കുടിവെള്ളം എത്തിക്കാനും മത്സ്യ കൃഷി , വിനോദ സഞ്ചാരം തുടങ്ങി വിവിധ ഉദ്ദേശങ്ങളും പദ്ധതിക്കുണ്ട് . പോന്നാനിയെയും തിരുരിനെയും ബന്ധിപ്പിക്കുന്ന പാലം ഇതിന്റെ ഒരു ഭാഗം മാത്രമാണ്.
 
ചമ്രവട്ടം പദ്ധതിയിലൂടെ കൊച്ചി-മലബാർ ബന്ധത്തിന് ദൂരം കുറയുകയും ശക്തിയേറുകയും ചെയ്യുന്നു. കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് 40 കിലോമീറ്ററോളം ദൂര ലാഭവും ഇരുപത് രൂപയോളം സാമ്പത്തിക ലാഭവും ഏകദേശം നാൽപ്പത്തിയഞ്ച് മിനുട്ടോളം സമയലാഭവും ചമ്രവട്ടം പാലം പ്രദാനം ചെയ്യുന്നു.
"https://ml.wikipedia.org/wiki/ചമ്രവട്ടം_റെഗുലേറ്റർ_കം_ബ്രിഡ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്