"മനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
{{വൃത്തിയാക്കേണ്ടവ}}
മനുഷ്യന്റെ [[ചിന്ത|ചിന്തകളേയോ]], [[വീക്ഷണം|വീക്ഷണങ്ങളേയോ]], [[ഓർമ്മ|ഓർമ്മകളേയോ]], [[വികാരം|വികാരങ്ങളേയോ]], [[ഭാവന (മനുഷ്യവികാരം)|ഭാവനകളേയോ]] ബൌദ്ധികപരമായും, ബോധപൂർവ്വമോ, അബോധപൂർവ്വമോ അവലംബമാക്കുന്നതിനു ഉപയോഗിക്കുന്നതിനെയാണ് '''മനസ്സ്''' എന്ന പറയുന്നത്. മസ്തിഷ്കത്തിലെ ദശലക്ഷക്കണക്കിനുള്ളനാഡീയബന്ധങ്ങളുടേയും അവയിലൂടെ സംക്രമണം ചെയ്യപ്പെടുന്ന നാഡീയപ്രേക്ഷകങ്ങളുടേയും ആകെത്തുകയാണ് മനസ്സ്.<ref>ജീവിതശൈലീരോഗങ്ങൾ, പുസ്തകം, ഡോ.ടി.എം.ഗോപിനാഥപിള്ള, പേജ് 177, ഡി.സി.ബുക്സ്, 2012</ref> [[ചിന്ത]], [[വികാരം]], [[ഭയം]], ദേഷ്യം, ഉത്കണ്ഠ ഇവയെല്ലാം മനസ്സിന്റെ പ്രവർത്തനങ്ങളാണ്. അതിനാൽ [[മനുഷ്യൻ|ശരീരത്തെ]] ബാധിക്കുന്ന [[രോഗങ്ങൾ]] മനസ്സിനേയും ബാധിക്കാം. [[പരിസ്ഥിതി ശാസ്ത്രം|പരിസ്ഥിതിയെക്കുറിച്ചുള്ള]] അവബോധവും പ്രതികരണശേഷിയും ചിന്തിക്കാനും അനുഭവിക്കാനുമുള്ള ബോധവും നൽകുന്നത് മനസ്സാണ്.<ref>http://en.wikipedia.org/wiki/Mind</ref>
== മനസ്സിന്റെ ധർമ്മങ്ങൾ ==
മനസ്സിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ [[മസ്തിഷ്കം|മസ്തിഷ്കത്തിന്റേയും]] ശരീരഭാഗങ്ങളുടേയും ഏകോപിതനിയന്ത്രണത്തിലാണ് നടക്കുന്നത്. മസ്തിഷ്കത്തിനും മനസ്സിനും വെവ്വേറെ നിലനിൽപ്പില്ലാത്തതിനാൽ മാനസികവ്യാപാരം എന്നത് മസ്തിഷ്കത്തിന്റെ ധർമ്മമാണ്. പ്രധാന മാനസികവ്യാപാരങ്ങൾ ഇവയാണ്.<ref>http://en.wikipedia.org/wiki/Mind</ref>
=== ചിന്ത ===
കേവലദത്തങ്ങളിൽ നിന്ന് ആശയങ്ങളും നിഗമനങ്ങളും രൂപപ്പെടുത്തുന്ന പ്രക്രിയയാണ് ചിന്ത. അതുവഴി ദൈനംദിനജീവിതക്രമങ്ങളിലെ പ്രശ്നപരിഹരണത്തിന് ഫലപ്രദമായി ഇടപെടൽ നടത്താൻ കഴിയുന്നു. [[പരിസ്ഥിതി ശാസ്ത്രം|ചുറ്റുപാടുകളെക്കുറിച്ച്]] തിരിച്ചറിവുണ്ടാകുന്നതും ആവശ്യാനുസരണം വ്യാഖ്യാനിക്കുന്നതും ചിന്താപ്രക്രിയയിലൂടെയാണ്. ഏറ്റവും ഉയർന്ന മാനസികവ്യാപാരമാണ് ചിന്ത. [[മനഃശാസ്ത്രം|മനഃശ്ശാസ്ത്രത്തിൽ]] പ്രായോഗികപ്രശ്നപരിഹരണപ്രക്രിയയായി ചിന്തയെ വ്യവഹരിക്കുന്നു.<ref>http://en.wikipedia.org/wiki/Thought</ref>
=== ഭാവന ===
സംവേദനത്വത്തിലൂടെ സ്വീകരിക്കപ്പെട്ട അറിവുകളേയോ ആശയങ്ങളേയോ അനുഭവങ്ങളേയോ അടിസ്ഥാനപ്പെടുത്തി പ്രവചനപരമായി ചിന്തിക്കുന്നതിനോ മറ്റൊരു കാഴ്ചപ്പാടിൽ നോക്കിക്കാണുന്നതിനോ സഹായിക്കുന്ന മാനസികവ്യാപാരമാണ് ഭാവന.
=== ഓർമ്മ ===
അറിവ്, വിവരം, അനുഭവം എന്നിവയെ സംരക്ഷിക്കാനും നിലനിർത്താനും ആവശ്യാനുസരണം തിരിച്ചെടുക്കാനും സഹായിക്കുന്ന മാനസികവ്യാപാരമാണ് ഓർമ്മ. ജ്ഞാനംബന്ധിയായ പ്രവർത്തനങ്ങളുടേയും പൊതുധിഷണയുടേയും അടിസ്ഥാനഘടകമാണ് [[ഓർമ്മ]]. ലഭ്യമായ വിവരത്തെ [[ഇന്ദ്രിയം|ഇന്ദ്രിയാനുഭവത്തിന്റെ]] രൂപത്തിലോ സങ്കൽപ്പനത്തിന്റെ രൂപത്തിലോ ശേഖരിക്കുന്നതാണ് ഓർമ്മിക്കലിന്റെ ആദ്യപടി. രേഖപ്പെടുത്തിയവിവരത്തെ സ്ഥിരമായി ഒരിടത്ത് സൂക്ഷിച്ചശേഷം യഥാസമയം ലഭ്യമാകുന്ന സൂചനകൾക്കനുസരിച്ച് (Cue) മനസ്സിന്റെ ബോധത്തിലേയ്ക്കാനയിക്കുന്നതാണ് പ്രത്യാനയനം അഥവാ recall.<ref>http://ml.wikipedia.org/wiki/%E0%B4%93%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE</ref>
=== ബോധം ===
വ്യക്ത്യധിഷ്ഠിതഅനുഭവങ്ങളിലൂടെ [[പരിസ്ഥിതി ശാസ്ത്രം|പരിസരവുമായി]] സ്വയം ബന്ധപ്പെട്ടിരിക്കുന്നു എന്ന വ്യവച്ഛേദിക്കുന്ന വികാരമാണ് ബോധം.
==മറ്റ് വശങ്ങൾ==
[[വേദങ്ങൾ|വേദങ്ങൾ]] പോലുള്ള പൗരാണിക ഗ്രന്ഥങ്ങൾ മനസ്സിനെ 'ചിന്തകളുടെ കൂട്ട'മായി നിർവ്വചിക്കുന്നു.
"https://ml.wikipedia.org/wiki/മനസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്